ഗോസിപ്പ്; മുംബൈ മിററിനെതിരെ പൊട്ടിത്തെറിച്ച് യുവി
സ്റ്റാര്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗും ബോളിവുഡ് ഡിസൈനര്‍ ലീപാക്ഷിയും തമ്മില്‍ പ്രണയമെന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത. കാന്‍സറിന് അതിജീവിച്ച് ക്രീസില്‍ തിരിച്ചെത്തിയ ശേഷം ഇതാദ്യമായാണ് യുവരാജിന്റെ പേര് പ്രണയഗോസിപ്പില്‍ പരക്കുന്നത്. നേരത്തെ പല താരസുന്ദരികളുമായും യുവി ഡേറ്റിംഗിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മുംബൈ മിററിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് യുവി ട്വിറ്ററില്‍ രംഗത്ത് വന്നത്. ലീപാക്ഷി തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും മുംബൈ മിറര്‍ മാപ്പ് പറയണമെന്നും താരം പറയുന്നു.
സല്‍മാന്‍ ഖാന്റെ വാണ്ടഡ്, ബിഗ് ബി അമിതാഭ് ബച്ചന്റെ ബുദ്ധ് ഹോദ തേരാ ബാപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ലീപാക്ഷി ശ്രദ്ധേയയായത്.

ലീപാക്ഷി സുന്ദരി
ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പ്രണയ ഗോസിപ്പിലെ ഏറ്റവും പുതിയ നായികയാണ് ലീപാക്ഷി.

ആള് ചില്ലറക്കാരിയല്ല
സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ വമ്പന്‍ സ്രാവുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കയ്യടി നേടിയിട്ടുണ്ട് ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ ലീപാക്ഷി

മൂന്ന് വര്‍ഷം
ഇരുവരും തമ്മില്‍ പരിചയത്തിലായിട്ട് മൂന്നു വര്‍ഷമായത്രെ

എപ്പോഴും യുവിക്കൊപ്പം
കാന്‍സര്‍ ബാധിച്ച് യുവരാജ് കളിക്കളത്തിന് പുറത്തായപ്പോഴും ഒപ്പം ലീപാക്ഷിയുണ്ടായിരുന്നു എന്നാണ് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നത്.

അമ്മയ്‌ക്കൊപ്പം
യുവരാജ് സിംഗിന്റെ അമ്മ ശബ്‌നം സിംഗുമായും ലീപാക്ഷി നല്ല ടേംസിലാണ് എന്നും വാര്‍ത്തകള്‍ എടുത്തുപറയുന്നു

ഇല്ലാത്തത് പറയല്ലേ
താന്‍ പ്രണയത്തിലല്ല, ഇല്ലാത്ത വാര്‍ത്തകള്‍ കെട്ടിയുണ്ടാക്കുന്ന മുംബൈ മിറര്‍ മാപ്പ് പറയണമെന്നും യുവി പറയുന്നു.

ലീപാക്ഷി ഐ പി എല്ലില്‍
ഐ പി എല്‍ ഏഴാം സീസണിലെ ഏറ്റവും വില കൂടിയ താരമാണ് യുവി, ഐ പി എല്‍ ഷോകളില്‍ ആങ്കറായി ലീപാക്ഷിയും എത്തിയിരുന്നത്രെ

ഇടക്കിടെ കാണും
തിരക്കുകള്‍ക്കിടയിലും യുവരാജും ലീപാക്ഷിയും തമ്മില്‍ കാണാന്‍ സമയം കണ്ടെത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

എല്ലാം വെറുതെ?
യുവരാജിന്റെ മറ്റ് വിവാഹ വാര്‍ത്തകള്‍ പോലെ മാധ്യമസൃഷ്ടി മാത്രമാണോ ഈ വിവാദവും?

കിം ശർമയോ
നേരത്തെ ബോളിവുഡ് താരം കിം ശർമയും യുവരാജ് സിംഗും പ്രണയത്തിലാണ് എന്നും വാർത്തകൾ ഉണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications