For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ കാര്‍ ശേഖരത്തിലെ സൂപ്പര്‍ മോഡല്‍ ഏതൊക്കെ? വില ഞെട്ടിക്കും! ടോപ് 5 ഇതാ

മുന്‍ ഇന്ത്യന്‍ നായകനായ വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. പ്രകടന മികവില്‍ കോലിയോളം വരുന്ന ആരും ആധുനിക ക്രിക്കറ്റിലില്ലെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കസറുന്ന താരമാണ് കോലി. എന്നാല്‍ പ്രകടന മികവ് മാത്രമാണ് ആസ്തിയുടെ കാര്യത്തിലും കോലി മറ്റുള്ളവരെക്കാളൊക്കെ മുന്നിലാണ്. ഏകദേശ് 1050 കോടിയുടെ ആസ്തിയാണ് വിരാട് കോലിക്കുള്ളത്.

ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തേക്കാളേറെ അംബാസഡറെന്ന നിലയിലും പരസ്യ വരുമാനത്തിലൂടെയുമാണ് കോലിക്ക് ലഭിക്കുന്നത്. കോടികളുടെ ബിസിനസും കോലിക്കുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആസ്തിയുള്ള താരമാണ് കോലിയെന്ന് പറയാം. ക്രിക്കറ്റിനെപ്പോലെതന്നെ കോലിക്ക് ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണ് വാഹന പ്രേമം. ധോണിയെപ്പോലെ വാഹനങ്ങള്‍ക്കായി വലിയൊരു ഗ്യാരേജ് തന്നെ കോലിക്കുണ്ട്. വിന്റേജ് വാഹനങ്ങള്‍ മുതല്‍ ആഡംഭര ബ്രാന്റുകളുടെ സൂപ്പര്‍ മോഡലുകള്‍വരെ കോലിയുടെ ഗ്യാരേജിലുണ്ട്.

കാറുകളും ബൈക്കുകളും ഇഷ്ടപ്പെടുന്ന കോലി സമയം കിട്ടുമ്പോഴെല്ലാം ഡ്രൈവ് ചെയ്യാനും താല്‍പര്യം കാട്ടുന്ന ആളാണ്. കോലിയുടെ ഗ്യാരേജിലെ അത്യാഡംഭര വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ടോപ് 5ല്‍ നില്‍ക്കുന്ന വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി

കോലിയുടെ വാഹന ശേഖരത്തിലെ പ്രധാന വാഹനങ്ങളിലൊന്നാണ് ബെന്റ്‌സി കോണ്ടിനെന്റല്‍ ജിടി. അത്യാഡംഭര വാഹനമായ കോണ്ടിനെന്റല്‍ ജിടിയുടെ 5.3 കോടിയുടെ മോഡലാണ് കോലി സ്വന്തമാക്കിയത്. 2020ലാണ് വിരാട് കോലി ഈ മോഡല്‍ വാങ്ങിയത്. 2018ല്‍ ഈ വാഹത്തിന്റെ 3.8 കോടിയുടെ മോഡല്‍ കോലി വാങ്ങിയിരുന്നു. പിന്നീടാണ് ഏറ്റവും പുതിയ മോഡല്‍ 2020ല്‍ സ്വന്തമാക്കിയത്. 6 ലിറ്റര്‍ ഡബ്ലു 12 എഞ്ചിനാണ് വാഹനത്തിനുള്ളത്. കോലിയുടെ സ്‌റ്റൈലിഷ് ലൈഫ് സ്റ്റൈലിനോട് ചേര്‍ന്ന് നില്‍ക്കുന്ന സൂപ്പര്‍ കാറുകളിലൊന്നാണിത്.

virat kohli

ഔഡി ആര്‍8 വി10 പ്ലസ്

ഔഡി കമ്പനിയുടെ ഔഡി ആര്‍8 വി10 പ്ലസ് മോഡല്‍ വാഹനവും കോലിയുടെ ശേഖരത്തിലുണ്ട്. ഔഡിയുടെ അംബാസഡര്‍മാരിലൊരാളാണ് കോലി. അതുകൊണ്ടുതന്നെ ഔഡി ലിമിറ്റഡ് എഡിഷന്‍ കാറുകളില്‍ മിക്കവയും കോലിയുടെ കാര്‍ ശേഖരത്തിലുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന സൂപ്പര്‍ കാറുകളിലൊന്നാണിത്. വി10 എഞ്ചിന്‍ വരുന്ന വാഹനം അതിവേഗത്തില്‍ വാഹനം പായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായതാണ്. വിരാട് കോലിയുടെ സ്‌റ്റൈലിഷ് ലുക്കിനും ആക്രമണോത്സകതയ്ക്കും ചേരുന്ന വാഹനമാണിതെന്ന് പറയാം.

റേഞ്ച് റോവര്‍ വോഗ്

അത്യാഡംഭര കാര്‍ നിര്‍മാതാക്കളായ റേഞ്ച് റോവറിന്റെ വോഗ് മോഡല്‍ കാറും കോലിയുടെ ഗ്യാരേജിലുണ്ട്. എസ് യുവി വിഭാഗത്തില്‍ പെടുന്ന വാഹനത്തിന് വി8 ഡീസല്‍ എഞ്ചിനാണ് വരുന്നത്. എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ ഘടന. ഓഫ് റോഡായടക്കം ഉപയോഗിക്കാവുന്ന വാഹനത്തിന്റെ വില 2.60 കോടിയോളം വരും.

ബെന്റ്‌ലി ഫ്‌ളയിങ് സ്പര്‍

ബെന്റ്‌ലി ഫ്‌ളയിങ് സ്പര്‍ മോഡല്‍ കോലിയുടെ ഇഷ്ട വാഹനങ്ങളിലൊന്നാണ്. സ്‌പോര്‍ട്‌സ് കാര്‍ മോഡലിലുള്ള അത്യാഡംഭര വാഹനമാണിത്. ഡബ്ല്യു 12 എഞ്ചിനാണ് വരുന്നത്. അതിവേഗത്തില്‍ കുതിക്കുന്ന വാഹനത്തിന്റെ വില 7.6 കോടിയോളം വരും. കോലി ഈ വാഹനത്തില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ വിരളമായാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ കോലിയുടെ ഗ്യാരേജിലെ തലയെടുപ്പുള്ള വാഹനങ്ങളിലൊന്നായി ഈ മോഡലുണ്ട്.

ലംബോര്‍ഗിനി ഗല്ലാര്‍ഡോ

ലംബോര്‍ഗിനി ഗല്ലാര്‍ഡോ മോഡല്‍ വാഹനവും കോലിയുടെ ശേഖരത്തിലുണ്ട്. 3.6 കോടി രൂപ വിലവരുന്ന ലംബോര്‍ഗിനി ഗല്ലാര്‍ഡോ മോഡലില്‍ കോലി സഞ്ചരിക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കോലിയുടെ ഇഷ്ട വാഹനങ്ങളിലൊന്നാണിത്. എസ് യുവികളോട് പ്രത്യേക ഇഷ്ടം തനിക്കുണ്ടെന്ന് കോലി തുറന്ന് പറഞ്ഞിട്ടുണ്ട്. അപൂര്‍വ്വം വിന്റേജ് വാഹനങ്ങള്‍ വാങ്ങി ഗ്യാരേജില്‍ സൂക്ഷിക്കുന്ന ഹോബിയും കോലിക്കുണ്ട്.

Story first published: Saturday, September 28, 2024, 14:10 [IST]
Other articles published on Sep 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+