Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ് കോലി ഭാവ്‌നയ്ക്കു കുഞ്ഞനുജന്‍! അറിയാമോ സൂപ്പര്‍ താരത്തിന്റെ ചേച്ചിയെ?

ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി. റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്നത് ഒരു ശീലമാക്കി മാറ്റിക്കഴിഞ്ഞ അദ്ദേഹം ഇതിനകം പല വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡുകളും തന്റെ പേരിലാക്കിക്കഴിഞ്ഞു. കോലിയുടെ വ്യക്തിജീവിതത്തിലേക്കു വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കുറിച്ച് അധികം പേര്‍ക്കും കൂടുതലായി അറിയാനിടയില്ല.

പ്രശസ്ത ബോളിവുഡ് നടി അനുഷ്‌കാ ശര്‍മയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നതെന്നു അറിയാത്തവര്‍ കാണില്ല. എന്നാല്‍ കോലിയുടെ സഹോദരനെയും സഹോദരിയെയും കുറിച്ച് പലരും അറിയാന്‍ സാധ്യതയില്ല. മൂന്നു മക്കളില്‍ ഏറ്റവും ഇളയതാണ് ക്രിക്കറ്റ് ലോകം കിങ് കോലിയെന്നു വിശേഷിപ്പിക്കുന്ന സൂപ്പര്‍ താരം. കോലിക്കു ഒരു ചേട്ടനും ചേച്ചിയുമാണുള്ളത്.

VIRAT KOHLI BROTHER SISTER

കോലി കുടുംബത്തിലെ മൂത്തയാള്‍ ഭാവ്‌നയാണ്. രണ്ടാമത്തെയാളാവട്ടെ വികാസുമാണ്. മൂന്നാമനാണ് വിരാട് കോലി. ഇവരില്‍ കോലിയുടെ ചേച്ചിയും ബിസിനസുകാരിയുമായ ഭാവ്‌നയെക്കുറിച്ച് അടുത്തറിയാം. ഭാവ്‌ന കോലി ദിംഗ്രയെന്നാണ് അവരുടെ യഥാര്‍ഥ പേര്. കരിയറിന്റെ തുടക്കകാലത്തു കോലിയില്‍ വലിയ സ്വാധീനമുണ്ടാക്കിയത് ഇവരായിരുന്നു.

സ്‌കൂള്‍ പഠനകാലം മുതല്‍ കോലിക്കു ക്രിക്കറ്റിനോടു വലിയ താല്‍പ്പര്യമായിരുന്നു. ഈ സമയത്തെല്ലാം കുഞ്ഞനുജനെ പ്രോല്‍സാഹിപ്പിക്കുകയും കൂടെ നില്‍ക്കുകയും ചെയ്തിട്ടുള്ളത് ഭാവ്‌നയാണ്. ഡല്‍ഹിയിലെ ഹന്‍സ്‌രാജ് മോഡല്‍ സ്‌കൂളിലായിരുന്നു ഭാവ്‌ന കോലിയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ഡല്‍ഹിയിലെ തന്നെ ദൗലത് റാം കോളേജില്‍ നിന്നും ബിരുദവും പൂര്‍ത്തിയാക്കി.

ബിസിനസുകാരനായ സഞ്ജയ് ദിംഗ്രയെയാണ് ഭാവ്‌ന വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്കു മെഹക്ക്, ആയുഷ് എന്നീ രണ്ട് ആണ്‍ മക്കളുമുണ്ട്. കോലിയുടെ ഫാഷന്‍ ബ്രാന്‍ഡായ വണ്‍8 സെലക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ഭാവ്‌ന.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഭാവ്‌ന കോലി. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ക്കു 1.8 ലക്ഷം ഫോളോവേഴ്‌സുണ്ട്. വിരാട് കോലിക്കൊപ്പമുള്ള ബാല്യകാല ചിത്രങ്ങളും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പുള്ള ചിത്രങ്ങളുമെല്ലാം അവര്‍ ഇതുവഴി ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

VIRAT KOHLI SISTER

കോലിയുടെ ഭാര്യ അനുഷ്‌കയുമായി വലിയ അടുപ്പമാണ് ഭാവ്‌നയ്ക്കുള്ളത്. ഇരുവരും വിവാഹിതരായപ്പോള്‍ അനുഷ്‌കയെ തങ്ങളുടെ കുടുംബത്തിലേക്കു അവര്‍ സ്വാഗതം ചെയ്തതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കോലിയെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും ഭാവ്‌ന അഭിനന്ദിക്കുകയും പുകഴ്ത്തുകയുമെല്ലാം ചെയ്യാറുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലൂടെ കോലി സീസണിലെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ഭാവ്‌ന കുഞ്ഞനുജനെ അഭിനന്ദിച്ചിരുന്നു. ഈ കളിയില്‍ ആര്‍സിബി പരാജയപ്പെട്ടെങ്കിലും നിന്നില്‍ ഞാന്‍ വളരെയേറെ അഭിമാനിക്കുന്നുവെന്നായിരുന്നു ചേച്ചി പ്രതികരിച്ചത്.

അതേസമയം, നിലവില്‍ കോലി ടീം ഇന്ത്യക്കൊപ്പം കരീബിയന്‍ പര്യടനത്തിലാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമായ കോലി കസറിയിരുന്നു.

ഈ വര്‍ഷം ടെസ്റ്റില്‍ കോലിയുടെ രണ്ടാമത്തെ സെഞ്ച്വറി കൂടിയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു.

Story first published: Thursday, July 27, 2023, 14:09 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+