Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇവരെ നോക്കിവെച്ചോ, ഇന്ത്യയുടെ ഏകദിന ടീമിലെ ഭാവി ഹീറോസാവും; ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലേക്ക് കടക്കാന്‍ പോവുകയാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന കാര്യം ബിസിസി ഐ വൃത്തങ്ങള്‍ത്തന്നെ സൂചന നല്‍കിയിട്ടുള്ളതാണ്. നിലവിലെ ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മ ഉള്‍പ്പെടെ പല പ്രമുഖ താരങ്ങള്‍ക്കും ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം സീറ്റ് നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. ഭാവി മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്താനാണ് ഇന്ത്യയുടെ പദ്ധതി.

സീനിയര്‍ താരങ്ങളില്‍ പലരും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇവരുടെയെല്ലാം ഭാവി തീരുമാനിക്കുക ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാവും. എന്തായാലും ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. പല യുവതാരങ്ങളേയും ഇന്ത്യ ഏകദിന ടീമിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ വൈകാതെ സജീവമാകാനും വലിയ ഭാവി ലഭിക്കാനും സാധ്യതയുള്ള യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അഭിഷേക് ശര്‍മയെ വളര്‍ത്തും

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ് അഭിഷേക് ശര്‍മ. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഓപ്പണര്‍ റോളില്‍ താരം അടിച്ചുതകര്‍ക്കുന്നുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള അഭിഷേക് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറിക്കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ ഹീറോയും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്ങിന്റെ ശിഷ്യനാണ് അഭിഷേക് ശര്‍മ. അഭിഷേക് ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയായ ബാറ്റ്സ്മാനാണ്.

അതുകൊണ്ടുതന്നെ ഇന്ത്യ അഭിഷേക് ശര്‍മയെ ഏകദിനത്തിലേക്കും വളര്‍ത്തിയേക്കും. ടോപ് ഓഡറില്‍ വലിയ പ്രകടനങ്ങള്‍ നടത്താന്‍ അഭിഷേകിന് കഴിവുണ്ട്. യുവരാജ് സിങ് മധ്യനിരയില്‍ ഇന്ത്യക്കായി നടത്തിയ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ടോപ് ഓഡറില്‍ നടത്താന്‍ കഴിവുള്ളവനാണ് അഭിഷേക്. സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ ശേഷിയുള്ള അഭിഷേക് വ്യത്യസ്തമായ ഷോട്ടുകളും കളിക്കാന്‍ പ്രാപ്തിയുള്ളവനാണ്. അതുകൊണ്ടുതന്നെ അഭിഷേകിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവിയുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

riyan parag

റിയാന്‍ പരാഗിന് മധ്യനിരയില്‍ ഹീറോയാവാം

ഇന്ത്യയുടെ മധ്യനിരയിലേക്ക് ടീം വളര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള താരമാണ് റിയാന്‍ പരാഗ്. വലം കൈയന്‍ ബാറ്റ്സ്മാനും സ്പിന്നറുമായ പരാഗ് ഇതിനോടകം ഇന്ത്യയുടെ ടി20 ടീമിനൊപ്പം തിളങ്ങുന്നവനാണ്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള പരാഗ് വൈകാതെ തിരിച്ചുവരവ് നടത്തിയേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തുന്ന പരാഗിന് ഇന്ത്യന്‍ ടീമിനൊപ്പം മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവിയുണ്ടെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

മധ്യനിരയില്‍ ഇന്ത്യയുടെ അടുത്ത വിശ്വസ്തനായി വളരാന്‍ പരാഗിന് സാധിക്കും. പാര്‍ട്ട് ടൈം സ്പിന്നറായി ഇംപാക്ട് സൃഷ്ടിക്കാനും ശേഷിയുള്ളവനാണ് റിയാന്‍ പരാഗ്. കടന്നാക്രമിച്ച് കളിക്കുന്ന താരം സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ കഴിവുള്ളവനാണ്. ഫീല്‍ഡറെന്ന നിലയിലും മിന്നിക്കുന്ന യുവതാരമാണ് പരാഗ്. അധികം വൈകാതെ ഇന്ത്യയുടെ മധ്യനിരയിലെ സജീവ സാന്നിധ്യമായി മാറാന്‍ പരാഗിന് സാധിച്ചേക്കും. എന്തായാലും പരാഗിന് വലിയ ഭാവിയുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

നിതീഷ് കുമാര്‍ റെഡ്ഡിക്കും വലിയ ഭാവി

ഇന്ത്യക്ക് നിലവില്‍ വിശ്വസ്തനായ മീഡിയം പേസ് ഓള്‍റൗണ്ടറായുള്ളത് ഹാര്‍ദിക് പാണ്ഡ്യയാണ്. നിലവില്‍ പരിമിത ഓവറിലേക്ക് മാത്രമാണ് ഇന്ത്യ ഹാര്‍ദിക്കിനെ പരിഗണിക്കുന്നത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടെസ്റ്റ് ടീമിലേക്ക് ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡിയെ കൊണ്ടുവന്നിരുന്നു. താരം മികവ് കാട്ടുകയും ചെയ്തിരുന്നു. ടി20 ടീമിലും നിതീഷ് കുമാര്‍ ശോഭിച്ചിരുന്നു.

വൈകാതെ ഇന്ത്യയുടെ ഏകദിന ടീമിനൊപ്പവും തിളങ്ങാന്‍ നിതീഷ് കുമാറിന് സാധിക്കും. ഹാര്‍ദിക്കിനൊപ്പം ഇന്ത്യയുടെ മധ്യനിരയില്‍ വലിയ ഭാവി ലഭിക്കാന്‍ ശേഷിയുള്ളവനാണ് നിതീഷ്. പന്തുകൊണ്ട് താരം അല്‍പ്പം കൂടി മെച്ചപ്പെട്ടാല്‍ വലിയ ഭാവി താരത്തിന് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, February 9, 2025, 8:30 [IST]
Other articles published on Feb 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+