ഒരു സെഞ്ച്വറി പോലുമില്ലാതെ കൂടുതല്‍ റണ്‍സ്, ടോപ് ഫൈവില്‍ ആരൊക്കെ? ഇന്ത്യക്കാരനില്ല
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പലപ്പോഴും വാലറ്റക്കാരുടെ ബാറ്റിങ് പ്രകടനത്തിന് വലിയ പ്രാധാന്യം ലഭിക്കാറില്ല. വാലറ്റത്ത് മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കഴിവുള്ള നിരവധി ബൗളര്‍മാര്‍ ലോക ക്രിക്കറ്റിലുണ്ട്. എന്നാല്‍ ഇവരുടെ ബാറ്റിങ് പ്രകടനം പലപ്പോഴും അര്‍ഹിച്ച പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാറില്ല. ജയിക്കുന്ന മത്സരങ്ങളില്‍ വാലറ്റക്കാര്‍ നടത്തുന്ന ചില പ്രകടനങ്ങള്‍ കൈയടി നേടാറുണ്ടെങ്കിലും തോറ്റ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ പല വാലറ്റക്കാരുടെ പ്രകടനവും അര്‍ഹിച്ച പരിഗണ ലഭിക്കാതെ ഒതുക്കപ്പെട്ടു.
ഇത്തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടാതെ കൂടുതല്‍ റണ്‍സ് നേടിയ ചില താരങ്ങളുണ്ട്. ഈ പട്ടികയില്‍ കൂടുതലും ബൗളര്‍മാരാണുള്ളത്. ഇത്തരത്തില്‍ സെഞ്ച്വറിയില്ലാതെ കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കായാണെന്ന് നോക്കാം. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് മഷ്‌റഫെ മൊര്‍ത്താസയാണ്. മുന്‍ ബംഗ്ലാദേശ് നായകനും പേസ് ഓള്‍റൗണ്ടറുമായ മൊര്‍ത്താസ തന്റേതായ പ്രകടനമികവുകൊണ്ട് ആരാധക ശ്രദ്ധ നേടിയെടുത്ത താരമാണ്.
310 അന്താരാഷ്ട്ര മത്സരം കളിച്ച താരം 2961 റണ്‍സാണ് ആകെ നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. ഇന്ത്യക്കെതിരേ 79 റണ്‍സടിച്ചതാണ് മൊര്‍ത്താസയുടെ മികച്ച ബാറ്റിങ് പ്രകടനം. എന്നാല്‍ ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ മൊര്‍ത്താസക്കായില്ല.
220 ഏകദിനത്തില്‍ നിന്ന് 1787 റണ്‍സും 36 ടെസ്റ്റില്‍ നിന്ന് 797 റണ്‍സും 54 ടി20യില്‍ നിന്ന് 377 റണ്‍സുമാണ് മൊര്‍ത്താസയുടെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മൊര്‍ത്താസക്ക് ഇപ്പോഴും ആരാധക മനസില്‍ സ്ഥാനമുണ്ട്.
നാലാം സ്ഥാനത്തുള്ളത് ന്യൂസീലന്‍ഡ് സൂപ്പര്‍ പേസറായ ടിം സൗത്തിയാണ്. സ്വിങ്ങിങ് പന്തുകള്‍ക്കൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച പേസര്‍മാരിലൊരാളാണ് സൗത്തി. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും താരത്തിന് കഴിവുണ്ട്. പല തവണ കിവീസിനായി വാലറ്റത്ത് കസറാന്‍ സൗത്തിക്ക് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 387 മത്സരങ്ങളില്‍ നിന്നായി 3141 റണ്‍സാണ് സൗത്തി നേടിയത്. ഇതില്‍ ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

എന്നാല്‍ ഒരു തവണപോലും സെഞ്ച്വറി നേടാന്‍ സൗത്തിക്ക് സാധിച്ചിട്ടില്ല. പുറത്താവാതെ 77 റണ്‍സ് നേടിയതാണ് സൗത്തിയുടെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ സൗത്തിക്ക് സാധിച്ചിട്ടുണ്ട്.
മുന്‍ സിംബാബ് വെ താരമായ ചാമു ചിബാബയാണ് മൂന്നാം സ്ഥാനത്തുള്ളത്. 150 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 3316 റണ്‍സാണ് അദ്ദേഹം നേടിയത്. 22 അര്‍ധ സെഞ്ച്വറികള്‍ ചിബാബയുടെ കരിയറിലുണ്ട്. എന്നാല്‍ ഒരു തവണപോലും സെഞ്ച്വറിയിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഏകദിനത്തില്‍ 16 അര്‍ധ സെഞ്ച്വറികള്‍ ചിബാബയുടെ പേരിലുണ്ട്. ചിബാബയുടെ ഉയര്‍ന്ന സ്‌കോര്‍ പാകിസ്താനെതിരേ നേടിയ 99 റണ്‍സാണ്. ടി20യില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. എന്നാല്‍ സെഞ്ച്വറിയിലേക്കെത്താന്‍ സാധിക്കാതെ പോയി. കെനിയയുടെ കോളിന്‍സ് ഒബൂയയാണ് രണ്ടാം സ്ഥാനത്ത്. 179 മത്സരത്തില്‍ നിന്ന് 3786 റണ്‍സാണ് കോളിന്‍സ് ഒബൂയ നേടിയത്. ഇതില്‍ 20 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. 2024 മാര്‍ച്ചിലാണ് ഒബൂയ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഈ റെക്കോഡില്‍ തലപ്പത്തുള്ളത് ഓസ്‌ട്രേലിയന്‍ താരവും സ്പിന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണാണ്. താരസമ്പന്നമായ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം 339 മത്സരമാണ് ഷെയ്ന്‍ വോണ്‍ കളിച്ചത്. 4172 റണ്‍സാണ് അദ്ദേഹം നേടിയത്. 13 അര്‍ധ സെഞ്ച്വറികളും വോണ്‍ നേടി. എന്നാല്‍ ഒരു തവണപോലും സെഞ്ച്വറിയിലേക്കെത്താന്‍ ഷെയ്ന്‍ വോണിന് സാധിച്ചില്ല. ന്യൂസീലന്‍ഡിനെതിരേ 99 റണ്‍സ് നേടിയതാണ് ഷെയ്ന്‍ വോണിന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications