Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ജഡേജയുടെ പകരക്കാരന്‍ വരുന്നു, ധോണിയുടെ സുഹൃത്തിന്റെ മകന്‍! ഞെട്ടിക്കും

ടി20 ഫോര്‍മാറ്റില്‍ നിന്ന് സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകാനാണ് നിലവിലെ ഇന്ത്യയുടെ പദ്ധതി. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ മികച്ച യുവതാരങ്ങളെ അണിനിരത്താനാണ് ഇന്ത്യയുടെ ശ്രമം. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം നിലവിലെ ഇന്ത്യയുടെ പദ്ധതികളുടെ പുറത്താണ്. ഇവര്‍ക്കെല്ലാം പകരക്കാരെ കണ്ടെത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നിലവിലെ ടീം മാനേജ്‌മെന്റിന് മുന്നിലുള്ളത്.

ഇവരെല്ലാം തന്നെ മികച്ച റെക്കോഡുള്ള താരങ്ങളായതിനാല്‍ പകരക്കാരെ കണ്ടെത്തുക പ്രയാസമാണ്. ഇപ്പോഴിതാ ജഡേജയുടെ പകരക്കാരനായി ഇന്ത്യയുടെ മധ്യനിരയെ അടക്കിഭരിക്കാന്‍ എംഎസ് ധോണിയുടെ സുഹൃത്തിന്റെ മകന്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അത് മറ്റാരുമല്ല റിയാന്‍ പരാഗാണ്. രാജസ്ഥാന്‍ റോയല്‍സിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ താരമാണ് പരാഗ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ളവനാണ് പരാഗ്.

വലം കൈയന്‍ സ്പിന്നറും മധ്യനിര ബാറ്റ്‌സ്മാനുമായ പരാഗ് പറക്കും ഫീല്‍ഡറുമാണ്. അതുകൊണ്ടുതന്നെ ജഡേജയുടെ ഉത്തമ പകരക്കാരനാവുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്റ്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ സുഹൃത്തിന്റെ മകനാണ് പരാഗ്. പരാഗിന്റെ അച്ഛന്‍ പരാഗ് കുമാര്‍ ദാസ് ധോണിക്കെതിരേ കളിച്ചിട്ടുള്ള താരമാണ്. ഇരുവരും തമ്മില്‍ സുഹൃത് ബന്ധവുമുണ്ട്. ധോണി പരാഗിന്റെ വീട്ടിലടക്കം സന്ദര്‍ശിച്ചിട്ടുണ്ട്.

റിയാന്‍ പരാഗിന്റെ ബാല്യകാലത്ത് ധോണിയോടൊപ്പമെടുത്ത ചിത്രങ്ങളെല്ലാം പുറത്തുവന്നിട്ടുള്ളതാണ്. പരാഗ് കുമാര്‍ ബീഹാറിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു. ഇവിടെവെച്ച് ധോണിയുമായി തുടങ്ങിയ സൗഹൃദം ഇപ്പോഴും മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഐപിഎല്ലിനിടെ ധോണി റിയാന്‍ പരാഗുമായി സംസാരിക്കുകയും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്.

riyan parag

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായി അവസരം കൊടുക്കുന്ന താരമാണ് പരാഗ്. ടീം മാനേജ്‌മെന്റ് പരാഗ് സൂപ്പറാണെന്ന് പറയുമ്പോഴും അതിനൊത്ത പ്രകടനം കളത്തില്‍ കാട്ടാന്‍ പരാഗിന് സാധിച്ചിരുന്നില്ല. വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഇതിനോടകം പരാഗിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കളത്തിലെ പരാഗിന്റെ പല പെരുമാറ്റങ്ങളും അഹങ്കാരിയെന്ന മുദ്രയും താരത്തിന് ചാര്‍ത്തിക്കൊടുത്തു.

പരാഗ് പ്രതിഭയില്ലാത്തവനാണെന്നും രാജസ്ഥാന്റെ ഉടമസ്ഥരിലൊരാള്‍ ബന്ധുവായതിനാലാണ് തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നുമാണ് ആരാധകര്‍ പരിഹസിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിയോദാര്‍ ട്രോഫിയില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ പരാഗ് കരുത്തുകാട്ടി. അഞ്ച് മത്സരം കളിച്ച താരം രണ്ട് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും 11 വിക്കറ്റുമാണ് നേടിയത്. ടൂര്‍ണമെന്റിലെ താരമായി മാറാനും പരാഗിന് സാധിച്ചു. 13, 131, 13, 102*, 95 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.

ഫൈനലില്‍ അര്‍ധ സെഞ്ച്വറിയും രണ്ട് വിക്കറ്റും വീഴ്ത്തി. അടുത്ത ഐപിഎല്ലിന് മുന്നോടിയായി തന്റെ കരുത്ത് കാട്ടിക്കൊടുക്കാന്‍ യുവതാരത്തിന് സാധിച്ചു. 21 വയസ് മാത്രമാണ് റിയാന്‍ പരാഗിന്റെ പ്രായം. 17 വയസുള്ളപ്പോള്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ പരാഗിന് സാധിച്ചു. 54 ഐപിഎല്ലില്‍ നിന്നായി 16.22 ശരാശരിയില്‍ 600 റണ്‍സാണ് പരാഗ് നേടിയത്. കൂടാതെ നാല് വിക്കറ്റും നേടി. 10ന് മുകളിലാണ് ഇക്കോണമി. അടുത്ത സീസണില്‍ പരാഗിനെ രാജസ്ഥാന്‍ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകള്‍ പരാഗില്‍ താല്‍പര്യം കാട്ടിയിട്ടുണ്ടെന്നാണ് സൂചനകളുള്ളത്. വേണ്ട പിന്തുണ നല്‍കിയാല്‍ സൂപ്പര്‍ താരമായി മാറാന്‍ കഴിവുള്ളവനാണ് പരാഗ്. ഫിനിഷര്‍ റോളില്‍ മുതല്‍ക്കാട്ടായി മാറാന്‍ അദ്ദേഹത്തിന് കഴിയും. യുവതാരമായതിനാല്‍ കരിയറിലും ഇനിയും സമയം ഏറെയുണ്ട്. അടുത്ത ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയാല്‍ ജഡേജക്ക് പകരക്കാരനായി പരാഗ് എത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, August 8, 2023, 14:52 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+