For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കൊപ്പം അണ്ടര്‍ 19 ലോകകപ്പ് നേടി, എന്നാല്‍ ഇതിനോടകം വിരമിച്ചു-ആരൊക്കെയെന്നറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്വകാര്യ അഹങ്കാരമാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം കോലിക്ക് നല്‍കാവുന്നതാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകനില്‍ നിന്ന് ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി വളരാന്‍ കോലിക്കായി. സച്ചിന്‍ ടെണ്ടുല്‍ക്കറും 49 ഏകദിന സെഞ്ച്വറി റെക്കോഡുകളും കടന്ന് കോലിയുടെ ഐതിഹാസിക കരിയര്‍ മുന്നോട്ട് പോവുകയാണ്. ഇപ്പോഴും ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് കോലി.

അതുകൊണ്ടുതന്നെ അടുത്ത ഏകദിന ലോകകപ്പിലും കോലി കളിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അത്രത്തോളം ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്ന താരമാണ് കോലി. എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ കോലിക്കൊപ്പം കിരീടം നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ഇതിനോടകം വിരമിച്ചിട്ടുണ്ട്. വലിയ കരിയര്‍ സൃഷ്ടിക്കാനാവാതെ വിരമിച്ച കോലിയുടെ പഴയ സഹതാരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ? പരിശോധിക്കാം.

സൗരഭ് തിവാരിയാണ് ഒന്നാമത്തെ താരം. നീളന്‍ മുടിയുമായി എംഎസ് ധോണിയെപ്പോലെ ഇന്ത്യന്‍ ടീമിലേക്കെത്തി ആരാധകരെ വിസ്മയിപ്പിച്ച താരമാണ് സൗരഭ് തിവാരി. ഇന്ത്യക്കായി 2010ല്‍ ഏകദിനം കളിച്ച താരം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും തിളങ്ങി. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം കാര്യമായ വളര്‍ച്ച നേടാന്‍ സൗരഭിനായില്ല. കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. കോലിയോടൊപ്പം അണ്ടര്‍ 19 കപ്പ് നേടാന്‍ ഭാഗ്യമുണ്ടായെങ്കിലും ദേശീയ സീനിയര്‍ ടീമിനൊപ്പം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സൗരഭിനായില്ല.

തന്മയ് ശ്രീവാസ്തവയാണ് രണ്ടാമത്തെ താരം. 2008ല്‍ കോലിക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ തന്മയും ടീമിലുണ്ടായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്ന തന്‍മയ് ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയറിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ്. എന്നാല്‍ ഒന്നുമാവാതെ വിരമിക്കേണ്ടി വന്നു. ഇപ്പോള്‍ 34 വയസ് മാത്രമാണ് താരത്തിന്റെ പ്രായമെങ്കിലും ഇതിനോടകം അദ്ദേഹം കളമൊഴിഞ്ഞു. 7 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ തന്‍മയ്ക്ക് ഭാഗ്യം ലഭിച്ചു.

saurabh tiwary

പഞ്ചാബ് കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ പ്രതീക്ഷക്കൊത്ത് പ്രകടനം ഉയരാതെ വന്നതോടെ തഴയപ്പെട്ടു. ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. അജിതേഷ് അര്‍ഗാലാണ് മറ്റൊരു താരം. ഓള്‍റൗണ്ടറായ താരം ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരിലൊരാളാണ്. പേസ് ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ വലിയ ഭാവി താരത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും മികച്ച കരിയറുണ്ടാക്കാന്‍ താരത്തിനായില്ല. 10 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 3 ലിസ്റ്റ് എ മത്സരങ്ങളുമാണ് അദ്ദേഹം കളിച്ചത്. ഇപ്പോള്‍ 35 വയസ് പ്രായമുള്ള താരം ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ചു. നെപ്പോളിയന്‍ ഐന്‍സ്റ്റീനാണ് മറ്റൊരു താരം. കോലിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു നെപ്പാളിയന്‍ ഐന്‍സ്റ്റീന്‍. വലം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ ഓഫ് ബ്രേക്ക് ബൗളറുമായ നെപ്പോളിയന് ഐപിഎല്ലില്‍ സിഎസ്‌കെയില്‍ നിന്ന് കരാര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല.

ഇതോടെ തഴയപ്പെട്ട താരത്തിന് ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടാനായില്ല. കരിയറില്‍ ഒന്നുമാവാതെ വിരമിക്കേണ്ടി വന്ന താരമാണ് നെപ്പോളിയന്‍. പെറി ഗോയലാണ് മറ്റൊരു താരം. അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായെങ്കിലും പിന്നീട് ഒരു മത്സരത്തില്‍ പോലും അദ്ദേഹം കളിച്ചില്ല. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ തഴയപ്പെട്ട താരം ഇതിനോടകം വിരമിക്കലും പ്രഖ്യാപിച്ചു.

Story first published: Wednesday, February 14, 2024, 12:27 [IST]
Other articles published on Feb 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+