Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ എ ടീമിനൊപ്പം ഗംഭീര്‍, ലക്ഷ്യം ഈ താരങ്ങളെ ടീമിലെത്തിക്കാന്‍; സഞ്ജുവടക്കം തെറിച്ചേക്കും

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിന് ഇടവേള നല്‍കി ഇനി ഐപിഎല്ലിന്റെ കാലമാണ്. 22നാണ് ഐപിഎല്‍ പോരാട്ടം ആരംഭിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനാല്‍ ഇനി എല്ലാ ആരാധകരുടേയും കണ്ണും കാതും ഐപിഎല്‍ ആവേശത്തിനൊപ്പമാവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിന്റെ ഭാഗമാണ്.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസംഘത്തിലുള്ളവര്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലക സംഘത്തിന് ഇത് ഇടവേളയുടെ സമയമാണ്. എന്നാല്‍ ഐപിഎല്ലിന്റെ ഇടവേളയിലും ഇന്ത്യന്‍ ടീമിന്റെ വിജയത്തിനായി തന്ത്രം മെനയുകയാണ് പരിശീലകനാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന് പോകുമ്പോള്‍ ഇന്ത്യ എ ടീമിനൊപ്പം ചേരുകയാണ് ഗംഭീര്‍. ഇന്ത്യക്ക് കൂടുതല്‍ ബാക്കപ്പ് താരങ്ങളെ ആവശ്യമാണ്.

ഇന്ത്യ എ ടീമില്‍ നിന്ന് കൂടുതല്‍ ബാക്കപ്പ് താരങ്ങളെ ടീമിലേക്കെത്തിക്കാനാണ് ഗംഭീറിന്റെ നീക്കം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പര്യടനമാണ് ഐപിഎല്ലിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിന് ശേഷം ബംഗ്ലാദേശ് പരമ്പരയും ഏഷ്യാ കപ്പുമടക്കം വരാനുണ്ട്. ഇന്ത്യ എ ടീമില്‍ നിന്ന് ഗംഭീര്‍ സീനിയര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രമണ്‍ദീപ് സിങ്

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ പല പ്രമുഖരും ഇതിനോടകം ടി20യില്‍ നിന്ന് വിരമിച്ചവരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ താരങ്ങളെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ടീമിലേക്ക് കൊണ്ടുവരാനാണ് ഗംഭീര്‍ പദ്ധതിയിടുന്നത്. ഇതിലൊരാളാണ് രമണ്‍ദീപ് സിങ്. ഐപിഎല്ലിലൂടെ ഇതിനോടകം കരുത്ത് തെളിയിക്കാന്‍ യുവതാരത്തിനായിട്ടുണ്ട്. 27കാരനായ താരം വലം കൈയന്‍ മീഡിയം പേസറും തല്ലിത്തകര്‍ക്കുന്ന ബാറ്റ്‌സ്മാനുമാണ്. അതിലുപരിയായി മിന്നും ഫീല്‍ഡര്‍കൂടിയാണ് രമണ്‍ദീപ്. ഇത്തവണത്തെ ഐപിഎല്ലിലെ താരത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും. ഗംഭീര്‍ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് രമണ്‍ദീപെന്ന് നിസംശയം പറയാം.

ramandeep singh

നിഹാല്‍ വദേര

മുംബൈ ഇന്ത്യന്‍സിലൂടെയും ഇന്ത്യ എ ടീമിലൂടെയും ഇതിനോടകം മികവ് കാട്ടിയ ഓള്‍റൗണ്ടറാണ് നിഹാല്‍ വദേര. ഗംഭീര്‍ പരിഗണിക്കാന്‍ സാധ്യതയുള്ള യുവതാരമാണ് നിഹാല്‍. 24 കാരനായ നിഹാലിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനാവുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ടി20യില്‍ മാത്രമല്ല ഏകദിനത്തിലും മുതല്‍ക്കൂട്ടായി മാറാന്‍ നിഹാലിന് കരുത്തുണ്ട്. ഇപ്പോള്‍ ഗംഭീറിന് കീഴില്‍ സീനിയര്‍ ടീമിലേക്ക് ലഭിച്ചാല്‍ വലിയ താരമായി മാറാനുള്ള സുവര്‍ണ്ണാവസരമാണ് നിഹാലിനെ കാത്തിരിക്കുന്നത്. ഗംഭീറിന്റെ വിളി താരത്തിന് ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സായ് സുദര്‍ശന്‍

തമിഴ്‌നാടുകാരനായ സായ് സുദര്‍ശന്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടം അര്‍ഹിക്കുന്ന താരമാണ്. ഇടം കൈയന്‍ ടോപ് ഓഡര്‍ താരമായ സായ് ഇതിനോടകം ഇന്ത്യ എ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മിന്നിക്കുന്നുണ്ട്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് സായ് സുദര്‍ശന്‍. എന്നാല്‍ വേണ്ടത്ര പിന്തുണ 23കാരനായ താരത്തിന് ലഭിച്ചിട്ടില്ല. വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്ന് പ്രതീക്ഷിക്കുന്നവനാണ് സായ് സുദര്‍ശന്‍. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ സാധ്യതയുള്ള താരമാണ് സായിയെന്ന് നിസംശയം പറയാം.

വൈഭവ് അറോറ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയും ഇന്ത്യ എ ടീമിലൂടെയും ശോഭിച്ച പേസറാണ് വൈഭവ് അറോറ. ന്യൂബോളിലും ഡെത്തോവറിലും മികവ് കാട്ടാന്‍ വൈഭവിന് ശേഷിയുണ്ട്. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും അവകാശപ്പെടാനാവും. ഇത്തവണത്തെ ഐപിഎല്ലില്‍ മികവ് കാട്ടാനായാല്‍ ഗൗതം ഗംഭീര്‍ ഹര്‍ഷിത് റാണയെപ്പോലെ വൈഭവിനും അവസരം നല്‍കിയേക്കും. ഇന്ത്യക്ക് ഏകദിനത്തില്‍ കരുത്താവാന്‍ ശേഷിയുള്ള താരമാണ് വൈഭവ്.

Story first published: Saturday, March 15, 2025, 17:42 [IST]
Other articles published on Mar 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+