Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു പുറത്ത്, പക്ഷെ സഞ്ജുവിന് പിന്നാലെ എത്തിയവര്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍; ആരൊക്കെ?

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയുടെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്.

രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ശക്തമായ ടീമിനെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മോശം ഫോമും പരിക്കും ഇന്ത്യയെ വേട്ടയാടുകയാണ്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ചില താരങ്ങള്‍ തഴയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. അതിലൊരാളാണ് സഞ്ജു സാംസണ്‍. ഏകദിനത്തില്‍ 56 ശരാശരിയുണ്ടായിട്ടും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെടുക്കാന്‍ സാധിച്ചില്ല.

ടി20യില്‍ മാത്രമായി സഞ്ജു ഒതുക്കപ്പെടുകയാണ്. കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. 2015ല്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ താരമാണ് സഞ്ജു. എന്നാല്‍ സഞ്ജുവിന് ശേഷം അരങ്ങേറിയവരില്‍ പലരും ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കുമെന്നാണ് വിവരം. ഇടവേളക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യയുടെ ഏകദിന ടീമിലേക്കെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് ശ്രേയസ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മധ്യനിരയില്‍ നിര്‍ണ്ണായക റോളാണ് ശ്രേയസിനുള്ളത്.

shubman gill

സഞ്ജു സാംസണിന് ശേഷം ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ശ്രേയസ് അയ്യര്‍. 2017ലാണ് ശ്രേയസ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. സഞ്ജുവിനെക്കാള്‍ മുമ്പ് ഏകദിനത്തില്‍ അരങ്ങേറാന്‍ ശ്രേയസിനായിരുന്നു. 2017ല്‍ ശ്രേയസ് ടി20, ഏകദിന അരങ്ങേറ്റം നടത്തിയപ്പോള്‍ സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം 2021ലായിരുന്നു. മധ്യനിരയില്‍ കളിച്ച് മികവ് കാട്ടാന്‍ സഞ്ജുവിന് ശേഷിയുണ്ടെങ്കിലും ഇന്ത്യ ശ്രേയസ് അയ്യരില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.

യശ്വസി ജയ്സ്വാള്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ് യശ്വസി ജയ്സ്വാള്‍. കടന്നാക്രമിച്ച് കളിക്കുന്ന ജയ്സ്വാള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കസറിയ താരങ്ങളിലൊരാളാണ്. 23കാരനായ ജയ്സ്വാള്‍ 2023ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കായി ടി20യിലും ടെസ്റ്റിലും കസറുമ്പോഴും ഏകദിന ടീമിലേക്ക് താരം പരിഗണിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ ടീമിലൂടെ ഏകദിന ടീമിലേക്കും ജയ്സ്വാളിന് വിളിയെത്തിയിരിക്കുകയാണ്.

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മികവ് കാട്ടി വളര്‍ന്ന ജയ്സ്വാള്‍ സൂപ്പര്‍ താരമായി വളര്‍ന്നത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ്. സഞ്ജു സാംസണിന് കീഴില്‍ കളിച്ചുവളര്‍ന്ന താരമാണ് ജയ്സ്വാള്‍. എന്നാല്‍ സഞ്ജുവിന് ഇടം ലഭിക്കാത്ത ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ യശ്വസി ജയ്സ്വാളിന് വിളിയെത്തിയിരിക്കുകയാണ്. അടുത്ത ഇന്ത്യന്‍ നായകനായിപ്പോലും വളരാന്‍ ശേഷിയുള്ള ജയ്സ്വാളില്‍ ടീം വലിയ പ്രതീക്ഷയാണ് വെക്കുന്നത്.

ശുബ്മാന്‍ ഗില്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ശുബ്മാന്‍ ഗില്‍. വലം കൈയന്‍ ഓപ്പണറെ വിരാട് കോലിക്ക് ശേഷം അടുത്ത സൂപ്പര്‍ താരമായാണ് ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരുന്നത്. 2019ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ ഗില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓപ്പണര്‍ റോളില്‍ ഇന്ത്യക്കൊപ്പമുണ്ടാവും. സഞ്ജു സാംസണിന്റെ അരങ്ങേറ്റം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് ഗില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഇപ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും ഗില്ലിന് നിര്‍ണ്ണായക സ്ഥാനം ടീമിലുണ്ട്. എന്നാല്‍ ടി20 ടീമില്‍ അദ്ദേഹം സജീവമല്ല.

റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത് 2017ലാണ്. ഏകദിനത്തിലെ കണക്കുകള്‍ പ്രകാരം റിഷഭ് സഞ്ജുവിനെക്കാള്‍ താഴെയാണ്. എന്നിട്ടും റിഷഭിനാണ് ഇന്ത്യ അവസരം നല്‍കിയത്. വാഷിങ്ടണ്‍ സുന്ദറും സഞ്ജുവിന് ശേഷം അരങ്ങേറ്റം നടത്തിയ താരമാണ്.

Story first published: Sunday, February 9, 2025, 9:30 [IST]
Other articles published on Feb 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+