Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സൂക്ഷിച്ചോ! ഓപ്പണര്‍ സ്ഥാനം നോട്ടമിട്ട് നാല് പേര്‍; ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകം

മുംബൈ: ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ റോളിലേക്ക് സഞ്ജു സാംസണ്‍ എത്തിയിട്ട് കുറച്ചുനാളുകളേ ആയുള്ളൂ. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമാണ് സഞ്ജുവിനെ ഓപ്പണര്‍ റോളിലേക്ക് കൊണ്ടുവന്നത്. സൂര്യകുമാര്‍ യാദവ് നായകനെന്ന നിലയിലും സഞ്ജുവിനെ പിന്തുണച്ചതോടെ ഓപ്പണിങ്ങില്‍ തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചു. അവസാന അഞ്ച് ടി20യില്‍ മൂന്നിലും സെഞ്ച്വറി പ്രകടനമടക്കം നടത്തി മിന്നിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു.

എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ല. സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കാത്തതിനാല്‍ അദ്ദേഹത്തെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സഞ്ജു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഓപ്പണര്‍ റോളില്‍ കളിക്കുന്നതിനാല്‍ ഇന്ത്യയുടെ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്കൊന്നും ടി20 ടീമിലേക്കെത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ ഓപ്പണര്‍ റോള്‍ ലക്ഷ്യമിട്ട് ചിലര്‍ ബാറ്റിങ് ഓഡര്‍ മാറ്റാനൊരുങ്ങുകയാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെത്തന്നെ ഇതിന്റെ മാറ്റങ്ങള്‍ കാണുന്നുണ്ട്. സഞ്ജുവിന്റെ ഓപ്പണര്‍ റോള്‍ ലക്ഷ്യമിട്ട് ഐപിഎല്ലിലൂടെ തങ്ങളുടെ റോള്‍ മാറ്റാനും ചിലര്‍ തയ്യാറെടുക്കുന്നുണ്ട്. ഇത്തരത്തില്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിടുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍ മിന്നിക്കുന്നു

ഇന്ത്യക്കായി ഇതിനോടകം ഓപ്പണറായി മിന്നിച്ചിട്ടുള്ള ഇഷാന്‍ കിഷന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കുന്ന ഇഷാന്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഓപ്പണര്‍ റോളിലാണ് ഇഷാന്‍ കൂടുതലായി കളിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന ഇഷാന്‍ 300ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഇടം കൈയന്‍ ഓപ്പണര്‍ മിന്നിക്കുന്നത്. അടുത്ത ഐപിഎല്‍ സീസണില്‍ ഇഷാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലാണുള്ളത്. ഇവിടേയും ഓപ്പണര്‍ റോളില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയുണ്ട്. ഐപിഎല്ലില്‍ മിന്നിച്ചാല്‍ ഇഷാന് ഇന്ത്യയുടെ ഓപ്പണര്‍ റോള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.

റിഷഭ് പന്തും ഓപ്പണിങ്ങിലേക്ക്

ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ നിലവില്‍ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും റിഷഭിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള അഴിച്ചുപണികളാണ് ഗംഭീര്‍ നടത്തിയത്. ഇതോടെ ടി20 ടീമില്‍ നിന്ന് റിഷഭ് പതിയെ തഴയപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിനാണ് ഇഷാന്‍ തയ്യാറെടുക്കുന്നത്. റിഷഭ് ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലാണുള്ളത്. ലഖ്‌നൗവിനായി ഓപ്പണര്‍ റോളില്‍ ഇഷാന്‍ കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെ വന്നാല്‍ സഞ്ജുവിനത് കൂടുതല്‍ തിരിച്ചടി നല്‍കും.

jitesh sharma

റുതുരാജും റോള്‍ മാറ്റുന്നു

സഞ്ജുവിന്റെ സ്ഥാനം ലക്ഷ്യമിട്ട് റുതുരാജ് ഗെയ്ക് വാദും തന്റെ റോള്‍ മാറ്റാനൊരുങ്ങുകയാണ്. ഓപ്പണറായ റുതുരാജ് അടുത്ത സീസണില്‍ വിക്കറ്റ് കീപ്പര്‍ റോളും ഏറ്റെടുക്കാന്‍ പോവുകയാണ്. സിഎസ്‌കെയില്‍ വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ റോളില്‍ തിളങ്ങിയാല്‍ റുതുരാജിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഓപ്പണര്‍ റോളില്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് റുതുരാജ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ ഫ്‌ളോപ്പായാല്‍ കാര്യങ്ങള്‍ കടുപ്പമാവും.

ജിതേഷിനും ഓപ്പണിങ്ങില്‍ നോട്ടം

ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണന ലഭിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. മധ്യനിരയില്‍ കളിക്കുന്ന ജിതേഷ് ഇപ്പോള്‍ ഓപ്പണിങ്ങിലേക്ക് തന്റെ റോള്‍ മാറ്റാന്‍ ഒരുങ്ങുകയാണ്. ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും തയ്യാറാണെന്ന് ഇതിനോടകം ജിതേഷ് പറഞ്ഞിട്ടുണ്ട്. സഞ്ജു സാംസണിന്റെ ഓപ്പണര്‍ റോള്‍ ലക്ഷ്യമിട്ടാണ് ജിതേഷ് ശര്‍മ പദ്ധതി മെനയുന്നത്. വരുന്ന ഐപിഎല്ലില്‍ കൂടുതല്‍ മിന്നിക്കാന്‍ സാധിച്ചാല്‍ ജിതേഷിന് ഇന്ത്യയുടെ ടി20 ടീമില്‍ ഓപ്പണര്‍ റോളിലേക്ക് വിളിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Story first published: Sunday, December 1, 2024, 8:04 [IST]
Other articles published on Dec 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+