Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പറ്റില്ല, രോഹിത്തിന് ശേഷം ഇന്ത്യയെ ആര് നയിക്കും? ഇവരിലൊരാള്‍ വരണം

മുംബൈ: പല വിദേശ ടീമുകളും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സംവിധാനമാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി. ഓരോ ഫോര്‍മാറ്റിലും ഓരോ നായകന്മാരെന്നതാണ് ഈ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയവരെല്ലാം ഈ രീതി പിന്തുടരുകയും വിജയകരമായി ഇത് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പിലാക്കുക വളരെ പ്രയാസമാണ്.

നിലവില്‍ രോഹിത് ശര്‍മയാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ രോഹിത് വിരമിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും നായകനാക്കാന്‍ സാധിക്കുന്ന ഒരു താരമില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യ പരിമിത ഓവര്‍ നായകനാക്കി ഹാര്‍ദിക് പാണ്ഡ്യയെ വളര്‍ത്തുമ്പോഴും ടെസ്റ്റിലേക്ക് മടങ്ങിവരവില്ലെന്ന് ഹാര്‍ദിക് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരേണ്ടി വരും. എന്നാല്‍ ബിസിസിഐ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ പ്രോത്സാഹിപ്പിക്കുന്നില്ല.

അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം ശ്രേയസ് അയ്യരാണ്. നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണെങ്കിലും ഏഷ്യാ കപ്പിലൂടെ താരം തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ളവനാണ് ശ്രേയസ്. ടെസ്റ്റ് ടീമില്‍ മധ്യനിരയിലേക്കാണ് ശ്രേയസിനെ പരിഗണിക്കുന്നത്.

ഇതിനോടകം നായകനെന്ന നിലയില്‍ ശോഭിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസ് ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നയിക്കുന്നത്. രോഹിത് ശര്‍മക്ക് ശേഷം മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന നായകനാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് ശൈലിയുള്ള ശ്രേയസ് കളത്തില്‍ ശാന്തനാണെങ്കിലും മികച്ച ക്രിക്കറ്റ് ബുദ്ധി അവകാശപ്പെടാവുന്നവരിലൊരാളാണ്.

rishabh pant

മറ്റൊരാള്‍ റിഷഭ് പന്താണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ റിഷഭ് ഏറെ നാളുകളായി ടീമിന് പുറത്താണ്. അടുത്ത വര്‍ഷം ജനുവരിയോടെ തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലാണ് റിഷഭ്. ഇതിനോടകം ഇന്ത്യ നായകസ്ഥാനം നല്‍കിയിട്ടുള്ള താരമാണ് റിഷഭ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ക്യാപ്റ്റനാണ്.

റിഷഭിന് മൂന്ന് ഫോര്‍മാറ്റിലും ഇടം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് റിഷഭിനെ രോഹിത്തിന് ശേഷം നായകനാക്കാം. സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കഴിവുള്ള താരമാണ് റിഷഭ്. വിദേശ പര്യടനങ്ങളിലടക്കം സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. റിഷഭിനെ ഇന്ത്യ നായകസ്ഥാനത്തേക്ക് പിന്തുണക്കാന്‍ സാധ്യതകളേറെയാണ്.

മറ്റൊരു താരം ജസ്പ്രീത് ബുംറയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുംറയും നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് അദ്ദേഹം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് ബുംറ. ഇതിനോടകം ഇന്ത്യയുടെ ടെസ്റ്റ് നായകനായി ബുംറ വരവറിയിച്ചിട്ടുണ്ട്. നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടില്ല. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് പരിഗണിക്കാവുന്ന ക്യാപ്റ്റനാണ് ബുംറ.

മറ്റൊരാള്‍ കെ എല്‍ രാഹുലാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുള്ള രാഹുല്‍ കോലിയോടൊപ്പവും രോഹിത്തിനോടൊപ്പവും സ്ഥാനം അര്‍ഹിക്കുന്നവനാണ്. ഇതിനോടകം ഇന്ത്യയുടെ നായകനാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രാഹുലിനായിരുന്നു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍.

ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന രാഹുലിനെ ഇന്ത്യക്ക് ഭാവിയില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. നിലവിലെ ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളൊന്നും മൂന്ന് ഫോര്‍മാറ്റിലും സീറ്റുറപ്പുള്ളവരല്ല. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണ്ടെന്ന നിലപാടില്‍ ബിസിസിഐ തുടരാന്‍ രാഹുല്‍, ശ്രേയസ്, റിഷഭ്, ബുംറ എന്നിവരിലൊരാളെ നായകനാക്കുന്നതാവും നന്നാവുക.

Story first published: Saturday, August 5, 2023, 8:18 [IST]
Other articles published on Aug 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+