മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ഓപ്പണറായ ഗംഭീര്‍ 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് കിരീട നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. വിരമിച്ച ശേഷം പരിശീലക റോളില്‍ തിളങ്ങിയ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേഷ്ടാവായ ആദ്യ സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പരിശീലക റോളിലേക്കെത്തുന്നത്.
ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുള്ള ഗംഭീര്‍ ഇപ്പോള്‍ പരിശീലകനാവുമ്പോള്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ച ചില താരങ്ങളുണ്ട്. ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലും പരിശീലനത്തിന് കീഴിലും കളിക്കാന്‍ ഭാഗ്യം ലഭിച്ച ചില താരങ്ങളുണ്ട്. ഇത് ആരൊക്കെയാണെന്ന് അറിയാമോ?. പരിശോധിക്കാം. ഒന്നാമത്തെ താരം വിരാട് കോലിയാണ്. ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിയ കോലി ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. 2010ല്‍ ന്യൂസീലന്‍ഡിനെതിരേയും 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഗംഭീറിന് കീഴില്‍ കളിക്കാന്‍ കോലിക്ക് സാധിച്ചു.

പ്രതിഭയുണ്ടായിട്ടും ധോണി നായകനായി വളര്‍ന്നപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീറിന് അധികം അവസരം ലഭിച്ചില്ല. പിന്നീട് കോലി ഗംഭീറിന്റെ സഹതാരമായും കളിച്ചു. ഇപ്പോള്‍ ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാവുമ്പോള്‍ കോലി ടീമിന്റെ ഭാഗമായുണ്ട്. കോലിയും ഗംഭീറും അത്ര നല്ല ബന്ധമല്ല. ഐപിഎല്ലിനിടെ പല തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. ഗംഭീര്‍ പരിശീലകനായെത്തുമ്പോള്‍ കോലിയോട് പകരം വീട്ടുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.
എന്തായാലും കോലിക്ക് ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലും പരിശീലനത്തിന് കീഴിലും കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. രണ്ടാമത്തെ താരം നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനായ രോഹിത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ രോഹിത്തും ടീമിന്റെ ഭാഗമായിരുന്നു. ഗംഭീറിന്റെ സഹതാരമായും കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഗംഭീര്‍ വളരെയധികം പിന്തുണക്കുന്ന നായകന്മാരിലൊരാളാണ് രോഹിത്. ഐപിഎല്ലില്‍ തന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ നായകന്‍ രോഹിത്താണെന്ന് ഗംഭീര്‍ പറഞ്ഞിട്ടുണ്ട്. ഗംഭീര്‍ പരിശീലകനാവുമ്പോള്‍ രോഹിത്തിന് വലിയ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. ടി20യില്‍ നിന്ന് വിരമിച്ച രോഹിത് ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരും. വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിച്ചാല്‍ നായകസ്ഥാനത്ത് രോഹിത്തുണ്ടാവും.
മൂന്നാമത്തെ താരം ആര്‍ അശ്വിനാണ്. സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിനും ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച താരമാണ്. ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഇത്. പിന്നീട് ഗംഭീറിന്റെ സഹതാരമായും കളിക്കാന്‍ അശ്വിനായി. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അശ്വിനുണ്ട്. പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തുക അശ്വിനെ സംബന്ധിച്ച് പ്രയാസമാവും. എന്നാല്‍ ടെസ്റ്റ് ടീമിലെ ഇന്ത്യയുടെ വജ്രായുധമാണ് അശ്വിന്‍. ഗംഭീര്‍ പരിശീലകനാവുമ്പോഴും അശ്വിന്‍ ടീമിന്റെ നിര്‍ണ്ണായക ഭാഗമായി ഉണ്ടാവും.
സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയും ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച താരമാണ്. ഇപ്പോള്‍ പരിശീലനത്തിന് കീഴിലും കളിക്കുന്നു. ടി20യില്‍ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലും തുടരും. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ജഡേജയേയും ഗംഭീര്‍ പിന്തുണച്ചേക്കും. ടീമിലെ സ്ഥിര സാന്നിധ്യമായി ജഡേജ തുടരാനാണ് സാധ്യത.
സൂര്യകുമാര്‍ യാദവാണ് മറ്റൊരു താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗംഭീറിന് കീഴില്‍ കളിച്ചാണ് സൂര്യകുമാര്‍ ശ്രദ്ധ നേടുന്നത്. പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്ക് സൂര്യ കൂടുമാറി. ഇന്ത്യ ടി20 ടീമിലാണ് കൂടുതലും സൂര്യക്ക് അവസരം നല്‍കുന്നത്. ഗംഭീറിന് കീഴില്‍ സൂര്യക്ക് ഏകദിനത്തിലും കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഗംഭീറുമായി അടുത്ത ബന്ധമുള്ള താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ