Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേസ് ബൗളിങ് ഇഷ്ടം, ഒടുവില്‍ ഒളിംപിക്സ് സ്വര്‍ണ്ണം നേടി; ക്രിക്കറ്റ് താരമാകാന്‍ മോഹിച്ചവരിതാ

ലോകത്തിലെ കായിക ഇനങ്ങളില്‍ സാമ്പത്തികമായും പ്രശസ്തിയിലും മുന്നിട്ട് നില്‍ക്കുന്ന ഒന്നാണ് ക്രിക്കറ്റ്. പ്രമുഖരായ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലോകത്താകെമാനം തന്നെ ആരാധകരുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, ബ്രയാന്‍ ലാറ എന്നിങ്ങനെയെല്ലാം നീളുന്ന പ്രമുഖ താരങ്ങളെ അറിയാത്തവര്‍ വിരളമാണെന്ന് പറയാം. മറ്റ് പല കായിക ഇനങ്ങളെക്കാളും സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കിത്തരാന്‍ ക്രിക്കറ്റിന് സാധിക്കും.

അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരമാകാന്‍ ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണെന്ന് പറയാം. മറ്റ് പല കായിക മേഖലയിലും തിളങ്ങി നില്‍ക്കുന്നവരില്‍ പലരും ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ പേസ് ബൗളര്‍മാരാവാന്‍ ആഗ്രഹിച്ച ചില താരങ്ങള്‍ ഒളിംപിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ വിച്രിതമായ നേട്ടം സ്വന്തമാക്കിയ താരങ്ങളെക്കുറിച്ച് അറിയാം.

ഒന്നാമത്തെ താരം അര്‍ഷാദ് നദീമാണ്. പാകിസ്താന്‍ താരമായ അര്‍ഷാദ് നദീം ഇത്തവണത്തെ പാരീസ് ഒളിംപിക്സില്‍ ജാവലിന്‍ത്രോയിലാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഒളിംപിക്സ് റെക്കോഡോടെ 92.97 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് അര്‍ഷാദ് നദീമിന്റെ ചരിത്ര നേട്ടം. വെറും 7 താരങ്ങളുമായി പാരീസ് ഒളിംപിക്സിനെത്തിയ പാകിസ്താന്‍ ടീമില്‍ നിന്നാണ് അര്‍ഷാദിന്റെ സ്വര്‍ണ്ണ നേട്ടം. ജാവലിന്‍ ത്രോയിലേക്ക് എത്തുന്നതിന് മുമ്പ് അര്‍ഷാദ് ആഗ്രഹിച്ചത് പേസ് ബൗളറാവാനാണ്.

ക്രിക്കറ്റ് താരമായി പാകിസ്താനായി കളിക്കണമെന്നാണ് അര്‍ഷാദ് ആഗ്രഹിച്ചത്. പാകിസ്താന്‍ ആഭ്യന്തര ടീമുകള്‍ക്കായും ചില ക്ലബ്ബുകള്‍ക്കായുമെല്ലാം അര്‍ഷാദ് കളിച്ചിട്ടുണ്ട്. പിന്നീട് ജാവലിന്‍ ത്രോയിലേക്ക് തിരിഞ്ഞ അര്‍ഷാദ് പരിശീലകന്റെ സഹായമോ വേണ്ടത്ര പരിശീലന സംവിധാനങ്ങളോ ഇല്ലാതെയാണ് ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. ജാവലിന്‍ മേടിക്കാന്‍ പണം പോലും ഇല്ലാത്ത സാഹചര്യത്തില്‍ നിന്നാണ് അഭിമാനമായി അര്‍ഷാദ് മാറിയത്.

usain bolt

രണ്ടാമത്തെ താരം ഉസൈന്‍ ബോള്‍ട്ടാണ്. അത്ലറ്റിക്സില്‍ ഇതിഹാസമായ താരമാണ് ബോള്‍ട്ട്. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോഡിനുടമയാണ് ബോള്‍ട്ട്. ജമൈക്കന്‍ താരമായ ബോള്‍ട്ട് ഒളിംപിക്സില്‍ എട്ട് സ്വര്‍ണ്ണ മെഡലുകളാണ് നേടിയിട്ടുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 11 മെഡലുകളും ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ അസാധ്യ പ്രതിഭയായിരുന്നു ഉസൈന്‍ ബോള്‍ട്ട്. എന്നാല്‍ ആദ്യ സമയത്ത് പേസ് ബൗളറാവാന്‍ ആഗ്രഹിച്ച താരമാണ് ബോള്‍ട്ട്.

ചില ക്രിക്കറ്റ് ടീമുകള്‍ക്കായി കളിക്കുകയും ചെയ്തിട്ടുണ്ട്. ഫുട്ബോളിനോടും വലിയ ഇഷ്ടം കാത്ത് സൂക്ഷിച്ചിരുന്ന താരമാണ് ബോള്‍ട്ടാണ്. ബുണ്ടസ്ലീഗ ക്ലബ്ബിനൊപ്പം ബോള്‍ട്ട് പരിശീലനവും നടത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ടീമിനായി ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചിടത്തുനിന്നാണ് ബോള്‍ട്ട് ഒളിംപിക്സ് ഇതിഹാസമായി മാറിയത്. അവസാന ടി20 ലോകകപ്പിന്റെ അംബാസഡര്‍മാരിലൊരാളായിരുന്നു ഉസൈന്‍ ബോള്‍ട്ട്. വേഗ രാജാവിന്റെ ക്രിക്കറ്റ് പ്രേമം അദ്ദേഹം തന്നെ പല തവണ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

ജമൈക്കയുടെ മറ്റൊരു ഓട്ടക്കാരനായ യൊഹാന്‍ ബ്ലേക്കും ക്രിക്കറ്റ് താരമാകാനാണ് ആഗ്രഹിച്ചത്. പേസ് ബൗളറായി വെസ്റ്റ് ഇന്‍ഡീസിനായി കളിക്കണമെന്നതായിരുന്നു താരത്തിന്റെ വലിയ സ്വപ്നം. എന്നാല്‍ ഇത് സാധിക്കാതെ പോയതോടെ ഓട്ടത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഉസൈന്‍ ബോള്‍ട്ടിനെപ്പോലും അട്ടിമറിക്കാന്‍ ബ്ലേക്കിന് സാധിച്ചിട്ടുണ്ട്. ഒളിംപിക്സില്‍ ഒരു തവണ സ്വര്‍ണ്ണ മെഡല്‍ നേടാനും ബ്ലേക്കിന് സാധിച്ചിട്ടുണ്ട്.

ക്രിക്കറ്റ് താരമാകാനുള്ള മോഹം നടക്കാതെ പോയതോടെയാണ് അദ്ദേഹം അത്ലറ്റ്സിലൂടെ കായിക ലോകത്തിന്റെ ശ്രദ്ധ നേടിയത്. എന്തായാലും ക്രിക്കറ്റ് താരമാകാന്‍ സാധിക്കാതെ പോയെങ്കിലും ഒളിംപിക്സിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം നേടാന്‍ ഈ താരങ്ങള്‍ക്കെല്ലാം സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

Story first published: Tuesday, August 13, 2024, 18:30 [IST]
Other articles published on Aug 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+