Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, രണ്ട് ഇന്ത്യക്കാര്‍! നായകന്‍ ഓസീസ് താരം

മാന്യന്മാരുടെ കളിയെന്നാണ് പൊതുവേ ക്രിക്കറ്റിനെ വിശേഷിപ്പിക്കാറ്. മറ്റ് കായിക ഇനങ്ങളില്‍ നിന്ന് ക്രിക്കറ്റിനുള്ള ശാന്ത സ്വഭാവം തന്നെയാണ് ഈ വിശേഷണത്തിന് കാരണവും. രണ്ട് ടീമുകളുടേയും താരങ്ങള്‍ തമ്മിലുള്ള മികച്ച സൗഹൃദമാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ ശാരീരികമായ ആക്രമണങ്ങളോ പരസ്പരം പോരടിക്കുന്നതോ വളരെ കുറവായിരിക്കും. എങ്കിലും ക്രിക്കറ്റ് ചരിത്രത്തില്‍ ചില കലിപ്പന്മാരായ താരങ്ങളെ കാണാനാവും.

ഇത്തരത്തില്‍ കലിപ്പന്മാരായ താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം. പാകിസ്താന്റെ സല്‍മാന്‍ ബട്ടും ന്യൂസീലന്‍ഡിന്റെ ജെസി റൈഡറുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും വിവാദ താരങ്ങളാണ്. ജെസി റൈഡര്‍ കളത്തിനകത്ത് പലപ്പോഴും ശാന്ത സ്വഭാവക്കാരനായിരുന്നു. എന്നാല്‍ ഉടക്കിയാല്‍ വിടാത്ത സ്വഭാവമായിരുന്നു റൈഡറുടേത്. മദ്യപിച്ച് അടിയുണ്ടാക്കിയതിന് പോലീസ് കേസടക്കം ജെസി റൈഡര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

മദ്യപാന ശീലവും ദേഷ്യ സ്വഭാവവും മൂലമാണ് വലിയ കരിയറിലേക്കെത്താന്‍ ജെസി റൈഡര്‍ക്ക് സാധിക്കാതെ പോയത്. സല്‍മാന്‍ ബട്ട് ഒത്തുകളി കേസില്‍ പിടിക്കപ്പെടുകയും വിലക്ക് നേരിടുകയും ചെയ്തിട്ടുള്ള താരമാണ്. കളത്തിനകത്തെ മോശം പെരുമാറ്റങ്ങളുടെ പേരിലും താരം വിവാദങ്ങളുടെ കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. പ്രതിഭാശാലിയായിരുന്നെങ്കിലും കൈയിലിരുപ്പുകൊണ്ട് കരിയര്‍ നശിപ്പിച്ചുവെന്നതാണ് വാസ്തവം.

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണുള്ളത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളാണ് കോലിയെങ്കിലും കളത്തിലെ ആക്രമണോത്സകതയ്ക്ക് കുറവില്ല. സ്ലെഡ്ജിങ്ങിന് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതടക്കം എല്ലാ തരത്തിലും കളത്തില്‍ കോലി വില്ലനാണ്. ഏത് മൈതാനത്തും ആക്രമണോത്സകതയുടെ കാര്യത്തില്‍ കോലി പിന്നോട്് പോകാറില്ല. എന്നാല്‍ ഈ ആക്രമണോത്സകത കോലിക്കൊരു അലങ്കാരമാണെന്ന് തന്നെ പറയാം.

sreesanth

റിക്കി പോണ്ടിങ്ങാണ് നാലാം നമ്പറില്‍. മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായ പോണ്ടിങ്ങാണ് ഈ ആക്രമണോത്സക 11ന്റെ നായകന്‍. ബാറ്റിങ്ങുകൊണ്ടും നായക മികവുകൊണ്ടും പോണ്ടിങ് പകരം വെക്കാനില്ലാത്ത പ്രതിഭയാണെങ്കിലും ദേഷ്യ സ്വഭാവക്കാരനായിരുന്നു. എതിര്‍ താരങ്ങളോട് പല തവണ മോശമായി പെരുമാറി പോണ്ടിങ് വിവാദങ്ങളുടെ കോളത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യാന്‍ മടിയുള്ള താരങ്ങളിലൊരാളായിരുന്നു പോണ്ടിങ്.

അഞ്ചാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോന്‍ സാമുവല്‍സാണ്. ഓള്‍റൗണ്ടറായ താരം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ പല തവണ സാമുവല്‍സ് വിവാദങ്ങളുടെ കോളത്തില്‍ പേരുചേര്‍ത്തിട്ടുണ്ട്. ഐസിസി പല തവണ വിലക്കിയിട്ടുള്ള താരമാണ് സാമുവല്‍സ്. നിലവില്‍ അദ്ദേഹം ഐസിസിയുടെ വിലക്കിലാണുള്ളത്. ആറാം നമ്പറില്‍ ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ സൈമണ്‍സാണുള്ളത്.

ദേഷ്യ സ്വഭാവക്കാരനായ ആന്‍ഡ്രൂസ് കളത്തിന് പുറത്തും വില്ലനായിരുന്നു. അടിപിടി കേസിലടക്കം അകപ്പെട്ടിട്ടുള്ള താരം കാര്‍ അപകടത്തിലാണ് മരണപ്പെട്ടത്. ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമാണുള്ളത്. കണ്ടാല്‍ പാവമാണെങ്കിലും ദേഷ്യക്കാരനായ താരമാണ് മുഷ്ഫിഖര്‍. സഹതാരങ്ങളെയടക്കം മുഷ്ഫിഖര്‍ തല്ലിയിട്ടുണ്ട്. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് മുഷ്ഫിഖര്‍.

എട്ടാം നമ്പറില്‍ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണാണ്. കളത്തിനകത്ത് പല തവണ മോശം പെരുമാറ്റം ഷെയ്ന്‍ നടത്തിയിട്ടും. സഹതാരങ്ങളോട് പോലും വലിയ സൗഹൃദത്തിന് ഷെയ്ന്‍ നിക്കാറില്ല. എതിര്‍ താരത്തിന്റെ ടീ ഷര്‍ട്ട് ഷെയ്ന്‍ വലിച്ച് കീറിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഒമ്പതാം നമ്പറില്‍ ഇന്ത്യയുടെ എസ് ശ്രീശാന്തിനാണ് സ്ഥാനം. കളത്തിനകത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നിരവധി തവണ ചീത്തപ്പേര് കേട്ട താരമാണ് ശ്രീശാന്ത്.

10ാം നമ്പറില്‍ പാകിസ്താന്റെ ഷുഹൈബ് അക്തറാണുള്ളത്. അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന അക്തര്‍ മോശം പെരുമാറ്റംകൊണ്ടാണ് വില്ലനായി മാറിയത്. 11ാമന്‍ പാകിസ്താന്റെ മുഹമ്മദ് അമീറാണ്. ഇടം കൈയന്‍ പേസറായ അമീര്‍ ഒത്തുകളി കേസിലടക്കം ഉള്‍പ്പെട്ടിരുന്നു. വിലക്കിന് ശേഷം തിരിച്ചെത്തിയെങ്കിലും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Story first published: Sunday, December 3, 2023, 15:32 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+