ക്രിക്കറ്റില്‍ പുതിയ മഴ നിയമം, കണ്ടെത്തിയത് മലയാളി! 21 ലക്ഷം നല്‍കി ബിസിസിഐ
തൃശൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന മഴനിയമമാണ് ഡെക്ക് വര്‍ത്ത് ലൂയിസ്. മഴമൂലം തടസപ്പെടുന്ന മത്സരത്തിന്റെ ഫലം തീരുമാനിക്കുന്നത് ഈ നിയമപ്രകാരമാണ്. എന്നാല്‍ പലപ്പോഴും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിനെതിരേ ടീമുകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമ പ്രകാരമുള്ള വിധി നിര്‍ണ്ണയങ്ങളില്‍ പലപ്പോഴും പാളിച്ച സംഭവിക്കുന്നുണ്ടെന്ന ആക്ഷേപം നിരവധി തവണ ഉയര്‍ന്നിട്ടുള്ളതാണ്.
എന്നാല്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിന് പകരമായി മറ്റൊരു മഴ നിയമം കണ്ടെത്തിയിരുന്നു. അതും ഒരു മലയാളി. ഇതിന് ഇപ്പോള്‍ 21 ലക്ഷം രൂപ പാരിതോഷികമായി നല്‍കിയിരിക്കുകയാണ് ബിസിസി ഐ. തൃശൂര്‍ കാരനായ എഞ്ചിനീയര്‍ വി ജയദേവനാണ് വിജെഡി നിയമം കൊണ്ടുവന്നത്. ഏകദിനത്തിലും ടി20യിലും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഈ നിയമം 2010ലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അന്ന് അഞ്ച് ലക്ഷം രൂപ അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചു.

സിവിന്‍ എഞ്ചിനീയറായ അദ്ദേഹം 1998ലാണ് ആദ്യമായി ഇത്തരമൊരു ആശയം മുന്നോട്ട് കൊണ്ടുവരുന്നത്. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലെ അപാകത നികത്തിയുള്ള പുതിയ സാങ്കേതികത ബിസിസി ഐ അംഗീകരിക്കുകയും ചെയ്തു. 2007ല്‍ വിജെഡി സാങ്കേതികത ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിക്കുകയും ചെയ്തു. ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ വിജെഡി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ പുതിയ മഴ നിയമം ഐപിഎല്ലിലേക്ക് കൊണ്ടുവരണമെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി ബിസിസി ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അത് നടപ്പിലാക്കാനായിട്ടില്ല. അധികം വൈകാതെ ഐപിഎല്ലിലും മലയാളിയുടെ സാങ്കേതിക വിദ്യ കാണാനാവുമെന്ന് പ്രതീക്ഷിക്കാം. വിജെഡി സാങ്കേതികത ഉപയോഗിക്കാന്‍ ജയദേവന്‍ ഒരു ആപ്ലിക്കേഷനും കണ്ടെത്തിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡില്‍ ലഭ്യമാകുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത് തര്‍ക്കം കുറച്ച് കൂടുതല്‍ കാര്യക്ഷമതയോടെ മഴ നിയമം നടപ്പിലാക്കാന്‍ സഹായിക്കും. എന്തായാലും ഇത്തരമൊരു കണ്ടുപിടുത്തത്തിന് പിന്നില്‍ മലയാളിയാണെന്നതാണ് അഭിമാനിക്കാവുന്ന കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications