Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍, 2025ല്‍ വിരമിക്കല്‍ ഉറപ്പ്! ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിതാ

2025ല്‍ പുത്തന്‍ പ്രതീക്ഷകളോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങുകയാണ്. 2024 ഇന്ത്യയെ സംബന്ധിച്ച് സന്തോഷത്തിന്റേയും അതോടൊപ്പം നിരാശയുടേയും വര്‍ഷമായിരുന്നു. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് 2024ലാണ്. എന്നാല്‍ സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോട് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വൈറ്റ് വാഷ് നേരിടേണ്ടി വന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയയിലും ടീം നിരാശപ്പെടുത്തുകയാണ്.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടെ വലിയ പൊളിച്ചെഴുത്ത് ഈ വര്‍ഷം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടേയും പ്രകടനം മോശമായതിനാല്‍ കടുത്ത നീക്കങ്ങളിലേക്ക് കടക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണ്. മുഖം നോക്കാതെ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടേയും ചീട്ടുകീറാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 2025ല്‍ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇത്തരത്തില്‍ വിരമിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

ഇന്ത്യന്‍ ടീം നായകനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ക്യാപ്റ്റനെന്ന നിലയിലും നായകനെന്ന നിലയിലും രോഹിത് ശര്‍മ നിരാശപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഇന്ത്യക്കൊപ്പം ഇനിയും അധികനാള്‍ മുന്നോട്ട് പോകാന്‍ രോഹിത് ശര്‍മക്ക് സാധിച്ചേക്കില്ല.

പ്രായവും ഫോമും രോഹിത്തിനെ തളര്‍ത്തുകയാണ്. ഈ വര്‍ഷം രോഹിത്തിന്റെ വിരമിക്കല്‍ ഉണ്ടാവാനാണ് സാധ്യത കൂടുതല്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര രോഹിത് ശര്‍മ കളിച്ചേക്കും. ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത് ശര്‍മ കളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിന് ശേഷം രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇനിയും മോശം ഫോമില്‍ ടീമില്‍ തുടരുന്നത് രോഹിത്തിന്റെ സല്‍പ്പേര് കളയുമെന്നതിനാല്‍ കഴിയുന്നതും നേരത്തെ വിരമിക്കുന്നതാണ് നല്ലത്.

ravindra jadeja

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡ് സൃഷ്ടിച്ച താരങ്ങളിലൊരാളാണ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയാണ് ജഡേജ. ഇതിനോടകം ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും അദ്ദേഹം തുടരുന്നുണ്ട്. ആര്‍ അശ്വിന്‍ ഓസീസ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

ഫോം മോശമാണെന്ന് പറയാനാവില്ലെങ്കിലും ഏകദിനത്തിലേക്ക് ഇനി ജഡേജയെ ഇന്ത്യ പരിഗണിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. അക്ഷര്‍ പട്ടേലിനെ ഇന്ത്യ ഇടം കൈയന്‍ സ്പിന്നര്‍ റോളില്‍ വളര്‍ത്താന്‍ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജ ഈ വര്‍ഷം തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരിക്കും ജഡേജ.

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് അജിന്‍ക്യ രഹാനെ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങിയിട്ടുള്ള അജിന്‍ക്യ രഹാനെയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റില്‍ മാത്രമാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രഹാനെ പൂര്‍ണ്ണമായും ഇന്ത്യന്‍ ടീമിന് പുറത്താണ്. നിലവില്‍ മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം സജീവമാണ്. അടുത്ത വര്‍ഷവും ഐപിഎല്ലില്‍ രഹാനെ കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരിച്ചുവരവ് സാധ്യതയില്ലാത്തതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

എന്നാല്‍ വിരാട് കോലി മോശം ഫോമിലാണുള്ളതെങ്കിലും ഈ വര്‍ഷം വിരമിച്ചേക്കില്ല. മികച്ച ഫിറ്റ്‌നസുള്ള കോലിക്ക് ഇനിയും ഭാവിയുണ്ടെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോലി ഇന്ത്യക്കായി കളി തുടര്‍ന്നേക്കും.

Story first published: Wednesday, January 1, 2025, 17:14 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+