Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജേഴ്‌സി നമ്പര്‍ ഒരുപോലെ, ഒരേ ഭാഗ്യ നമ്പറുള്ള ഇന്ത്യ-പാക് താരങ്ങള്‍ ആരൊക്കെ? അറിയാം

ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സി നമ്പറുകള്‍ പൊതുവേ അവരുടെ ഭാഗ്യ നമ്പറുമായോ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമായോ ചേര്‍ന്നുനില്‍ക്കുന്നതാവും. 10ാം നമ്പര്‍ പൊതുവേ ഇതിഹാസങ്ങളുടെ നമ്പറാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അണിഞ്ഞിരുന്നത് 10ാം നമ്പറാണ്. സച്ചിന്‍ വിരമിച്ച ശേഷം ആദരസൂചകമായി ഈ ജേഴ്‌സി നമ്പര്‍ ഇന്ത്യ പിന്‍വലിക്കുകയും ചെയ്തിരുന്നു. എംഎസ് ധോണിയുടെ ഏഴാം നമ്പറിന് ധോണിയെപ്പോലെ തന്നെ വലിയ ആരാധക പിന്തുണയുണ്ട്.

ഇന്ത്യയുടെ പ്രശസ്ത താരങ്ങള്‍ അണിയുന്ന ജേഴ്‌സി നമ്പറിന് സമാനമായ ജേഴ്‌സി നമ്പര്‍ അണിയുന്ന പാകിസ്താന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?. പരിശോധിക്കാം. ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ ജേഴ്‌സി നമ്പര്‍ 45 ആണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ രോഹിത് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോഡുള്ള രോഹിത്തിന്റെ അതേ ഭാഗ്യ നമ്പറുള്ള പാക് താരം ആസിഫ് അലിയാണ്.

32കാരനായ ആസിഫ് അലി പാകിസ്താന്റെ സൂപ്പര്‍ താരമാണെന്ന് പറയാനാവില്ല. എങ്കിലും മോശമല്ലാത്ത റെക്കോഡ് ആസിഫിനുണ്ട്. എന്തായാലും രോഹിത്തിന്റെ അതേ ഭാഗ്യനമ്പറാണ് ആസിഫിന്റേത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളിയുമായ സഞ്ജു സാംസണിന്റെ ജേഴ്‌സി നമ്പര്‍ 9താണ്. സഞ്ജുവിന്റെ അതേ ജേഴ്‌സി ഉപയോഗിക്കുന്നത് ഇമാദ് വാസിമാണ്. പാകിസ്താന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഇമാദ് ഇതിനോടകം വിരമിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സ്പിന്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്ങിന്റെ ജേഴ്‌സി നമ്പര്‍ 12 ആണ്. 2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ യുവരാജിന് സാധിച്ചിരുന്നു. യുവരാജിന്റെ അതേ ജേഴ്‌സി നമ്പര്‍ ഉപയോഗിക്കുന്നത് മുന്‍ പാക് താരം പേസ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖാണ്. രണ്ട് പേരും 12ാം നമ്പര്‍ ജേഴ്‌സിയാണ് ഉപയോഗിക്കുന്നത്. രണ്ട് പേരും ഇപ്പോള്‍ വിരമിക്കല്‍ ജീവിതം നയിക്കുകയാണ്.

sanju samson

ഇന്ത്യയുടെ യുവ സ്പിന്നറാണ് രവി ബിഷ്‌നോയി. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനം ബിഷ്‌നോയിക്കുണ്ട്. ബിഷ്‌നോയുടെ 56ാം നമ്പര്‍ ജേഴ്‌സി നമ്പര്‍ പാക് താരങ്ങളില്‍ ഉപയോഗിക്കുന്നത് സൂപ്പര്‍ താരം ബാബര്‍ ആസമാണ്. മുന്‍ പാകിസ്താന്‍ നായകനായ ബാബര്‍ ഇപ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബാബര്‍ എന്ന് നിസംശയം പറയാം.

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുടെ എട്ടാം നമ്പര്‍ ഉപയോഗിക്കുന്നത് മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസാണ്. മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായിരുന്ന ഹഫീസ് ഇപ്പോള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന ജേഴ്‌സി നമ്പര്‍ 10 ആണ്. ഇതിഹാസ നമ്പര്‍ ഉപയോഗിച്ചിരുന്ന പാക് താരം ഷാഹിദ് അഫ്രീദിയാണ്.

മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ അഫ്രീദി പാകിസ്താന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണെന്ന് പറയാം. ഇന്ത്യയുടെ ഇതിഹാസ നായകനും സൂപ്പര്‍ ഫിനിഷറുമായ എംഎസ് ധോണിയുടെ ജേഴ്‌സി നമ്പര്‍ 7 ആണ്. പാകിസ്താന്‍ താരങ്ങളില്‍ 7ാം നമ്പര്‍ ജേഴ്‌സി ഉപയോഗിച്ചിരുന്നത് ഷദാബ് ഖാനാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ഷദാബ് ഖാന്റെ ഭാഗ്യ നമ്പറാണ് ഏഴ്.

ഇന്ത്യയുടെ ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ ജേഴ്‌സി നമ്പര്‍ 54 ആണ്. ഇതേ നമ്പര്‍ ഉപയോഗിക്കുന്ന പാക് താരം സര്‍ഫറാസ് ഖാനാണ്. മുന്‍ പാക് നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് പാകിസ്താന് ഐസിസി ട്രോഫി നേടിക്കൊടുത്ത നായകനാണ്.

Story first published: Wednesday, January 17, 2024, 8:51 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+