Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ താരങ്ങളുടെ മക്കള്‍, വൈകാതെ ക്രിക്കറ്റിനെ അടക്കി ഭരിക്കും; പ്രതീക്ഷ നല്‍കുന്നത് ആരൊക്കെ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലവും താരസമ്പന്നമാണ്. ഓരോ കാലഘട്ടത്തിലും ഇന്ത്യക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന ഒന്നിലധികം താരങ്ങള്‍ ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായിരുന്നു. പിന്നീട് ആ സ്ഥാനത്തേക്ക് രോഹിത് ശര്‍മയും വിരാട് കോലിയും എംഎസ് ധോണിയുമെല്ലാമെത്തി. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിങ്ങനെയുള്ളവരാണ് പ്രതീക്ഷ നല്‍കുന്നത്.

ഐപിഎല്ലിന്റെ വരവോടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടുതല്‍ ശക്തമാകാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഒരേ സമയം മൂന്നോ അതിലധികമോ ടീമിനെ ഇറക്കാന്‍ ഇന്ത്യക്ക് സാധിക്കും. അത്രത്തോളം താരസമ്പത്ത് ഇന്ത്യക്ക് അവകാശപ്പെടാനാവും. ഇനി അടുത്ത തലമുറ മാറ്റത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ചില താരങ്ങളുണ്ട്. ഇതില്‍ ഇന്ത്യയുടെ മുന്‍ താരങ്ങളുടെ മക്കളുമുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആര്യവീര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിന്റെ മകനാണ് ആര്യവീര്‍ സെവാഗ്. ഇതിനോടകം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി എല്ലാവരുടേയും കൈയടി നേടാന്‍ ആര്യവീറിനായിട്ടുണ്ട്. പ്രായം 17 മാത്രമാണെങ്കിലും ഇതിനോടകം വലിയ പ്രതീക്ഷ നല്‍കാന്‍ ആര്യവീറിന് സാധിക്കുന്നു. കഴിഞ്ഞിടെ നടന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 297 റണ്‍സടിച്ചാണ് ആര്യവീര്‍ ഞെട്ടിച്ചത്. സെവാഗിനെപ്പോലെ തന്നെ കടന്നാക്രമിച്ച് കളിക്കാന്‍ ആര്യവീറിന് കഴിവുണ്ട്.

സെവാഗിനെപ്പോലെ ബൗളര്‍മാരുടെ പേടി സ്വപ്‌നമായി മാറാന്‍ ആര്യവീറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും നിലവിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ആര്യവീറിന് വലിയ ഭാവി അവകാശപ്പെടാന്‍ സാധിക്കും. എന്തായാലും സെവാഗിന്റെ മകനെന്ന നിലയില്‍ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് ആര്യവീര്‍ നല്‍കുന്നത്. അടുത്ത സീസണിലെ ഐപിഎല്‍ ലേലത്തില്‍ ആര്യവീര്‍ പങ്കെടുത്തേക്കും.

arjun tendulkar

സമിത് ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ ഇതിഹാസവും മുഖ്യ പരിശീലകനുമായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ മകനാണ് സമിത് ദ്രാവിഡ്. സ്‌കൂള്‍ തലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിട്ടുള്ള സമിത് അതിവേഗം റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനല്ല. ദ്രാവിഡിനെപ്പോലെ തന്നെ ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ് സമിത്. ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും വലിയ ഭാവിയുണ്ടാക്കാന്‍ സമിത്തിന് സാധിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം ഇപ്പോള്‍ സജീവമാണ്. ഐപിഎല്ലില്‍ കരാര്‍ സമിത് നോട്ടമിടുന്നുണ്ട്.

എന്നാല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ കഴിവുള്ളവനല്ല സമിത്. ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ സമിത്തിനെ ഐപിഎല്‍ ടീമുകള്‍ വാങ്ങാനുള്ള സാധ്യത കുറവാണ്. എന്തായാലും ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ മുഖമായി മാറാന്‍ പ്രതിഭയുള്ളവനാണ് സമിത്. അച്ഛനെപ്പോലെ തന്നെ ക്രിക്കറ്റില്‍ എല്ലാവരും ബഹുമാനിക്കുന്നവനായി വളരാന്‍ സമിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

അര്‍ജുനില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു

അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വളര്‍ന്നുവന്ന താരമാണ്. നല്ല ഫിറ്റ്‌നസുള്ള അര്‍ജുന്‍ നല്ല വേഗമുള്ള ബൗളറായി മിന്നിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അര്‍ജുന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും താരം തല്ലുകൊള്ളിയാണ്. ഗോവ ടീമില്‍ നിന്നും ഇപ്പോള്‍ അര്‍ജുനെ പുറത്താക്കിയിട്ടുണ്ട്.

ഇന്ത്യക്കായി ഒരിക്കലും കളിക്കാന്‍ സാധ്യതയില്ലാത്ത താരമാണ് അര്‍ജുന്‍. സച്ചിനെ പറയിപ്പിക്കുന്ന പ്രകടനമാണ് അര്‍ജുന്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ക്രിക്കറ്റില്‍ വലിയ ഭാവി അര്‍ജുനുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ ദ്രാവിഡിന്റേയും സെവാഗിന്റേയും മകന്‍ വളര്‍ന്ന് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, December 4, 2024, 14:03 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+