For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിഹാസ താരങ്ങള്‍, പക്ഷെ അര്‍ഹിച്ച പരിഗണന ലഭിച്ചില്ല! അഞ്ച് ഇന്ത്യക്കാരിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും ഇതിഹാസ താരങ്ങളെ സൃഷ്ടിച്ചിട്ടുള്ള ടീമാണ്. ഓരോ കാലഘട്ടത്തിലും ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിങ്ങനെ ഈ പട്ടിക നീളുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും പ്രശ്‌നം ഒരു താരത്തെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ്.

ഒരു താരത്തെ വലിയ ഇതിഹാസമായി വാഴ്ത്തുകയും ചുറ്റുമുള്ള പ്രതിഭകള്‍കള്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിക്കപ്പെടാതെയും പോകുന്ന സാഹചര്യം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്. ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാവുകയും ചെയ്യും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രകടനം കൊണ്ട് ആരാധക മനസില്‍ ഇടം പിടിക്കുകയും അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോവുകയും ചെയ്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

gautam gambhir

സുരേഷ് റെയ്‌നയാണ് ഒന്നാമത്തെ താരം. ഇടം കൈയന്‍ മധ്യനിര താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. റെയ്‌നയെപ്പോലെ ടീമിനുവേണ്ടി 100 ശതമാനവും അര്‍പ്പിക്കുന്ന മറ്റൊരു താരവുമില്ലെന്ന് പറയാം. എല്ലാ ഫോര്‍മാറ്റിലും ഐപിഎല്ലിലും കസറിയിട്ടുള്ള റെയ്‌നക്ക് പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ല. 226 ഏകദിനത്തില്‍ നിന്ന് 5651 റണ്‍സും ടി20യില്‍ 1604 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് റെയ്‌ന. പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് അദ്ദേഹം. ടി20യില്‍ റെയ്‌നയോളം മികവുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാനില്ലെന്ന് പറയാം. എന്നാല്‍ അര്‍ഹിച്ച പരിഗണന റെയ്‌നക്ക് ലഭിച്ചില്ല. വിരാട് കോലിയുടെയും എംഎസ് ധോണിയുടെയും താരപ്രഭയില്‍ മങ്ങിപ്പോയ താരമാണ് റെയ്‌നയെന്ന് പറയാം.

മറ്റൊരു താരം ഗൗതം ഗംഭീറാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് ഗംഭീര്‍. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചത് ഗംഭീറിന്റെ കരുത്തിലാണ്. രണ്ട് മത്സരത്തിലും ഫിഫ്റ്റി നേടാന്‍ ഗംഭീറിന് സാധിച്ചിരുന്നു. പക്ഷെ ലോകകപ്പ് ഹീറോകളുടെ പട്ടികയില്‍ നിന്ന് പലപ്പോഴും ഗംഭീര്‍ തഴയപ്പെട്ടു. എംഎസ് ധോണിയുടെ സിക്‌സര്‍ ഫിനിഷിങ്ങിലേക്ക് ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് കിരീടം ഒതുക്കപ്പെട്ടു.

യുവരാജ് സിങ്ങിന്റെ ഓള്‍റൗണ്ട് പ്രകടനവും വാഴ്ത്തപ്പെട്ടെങ്കിലും ഗംഭീറിന്റെ തീപാറും പ്രകടനം ആരും കണ്ടില്ല. ഇതോടെ അവഗണിക്കപ്പെട്ടവരുടെ പട്ടികയിലേക്ക് ഗംഭീര്‍ എത്തിപ്പെട്ടു. 2011ലെ ലോകകപ്പ് ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കാണ് ഗംഭീര്‍ വഹിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നതാണ് വസ്തുത.

ഇന്ത്യയുടെ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിവിഎസ് ലക്ഷ്മണ്‍. ടെസ്റ്റില്‍ അതുല്യനായ താരമെന്ന് ലക്ഷ്മണെ വിശേഷിപ്പിക്കാം. ഓസ്‌ട്രേലിയയെ തിരഞ്ഞുപിടിച്ചാക്രമിച്ച കളിക്കാരനാണ് ലക്ഷ്മണ്‍. എന്നാല്‍ ഏകദിനത്തില്‍ പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ഇന്ത്യയെ പല ടെസ്റ്റിലും ഒറ്റക്ക് ജയിപ്പിച്ച പ്രതിഭയാണ് ലക്ഷ്മണ്‍. എന്നാല്‍ സച്ചിന്റെയും ദ്രാവിഡിന്റെയും കോലിയുടെയും പ്രതിഭക്കുള്ളില്‍ മറഞ്ഞുപോയ താരമാണ് ലക്ഷ്മണ്‍.

suresh raina

അര്‍ഹിച്ച പരിഗണന ലക്ഷ്മണിന് ലഭിച്ചില്ലെന്ന് തന്നെ പറയാം. നാലാമത്തെ താരം സഹീര്‍ ഖാനാണ്. ഇടം കൈയന്‍ പേസര്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ വജ്രായുധമായിരുന്ന സഹീറിന്റെ ബൗളിങ് ആക്ഷന് പോലും പ്രത്യേക ആരാധക പിന്തുണയുണ്ടായിരുന്നുവെന്ന് പറയാം. വായുവില്‍ സ്വിങ് ചെയ്യിക്കുന്ന സഹീറിന്റെ മാന്ത്രികത ലോക ക്രിക്കറ്റിനെത്തന്നെ വിസ്മയിപ്പിച്ചതാണ്.

എന്നാല്‍ അര്‍ഹിച്ച പ്രശംസ സഹീറിനും ലഭിച്ചില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ നിന്ന് പലപ്പോഴും തഴയപ്പെടുന്ന താരമാണ് സഹീര്‍. പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ നട്ടെല്ലായിരുന്ന ബൗളറായിരുന്നു സഹീറെന്ന് വ്യക്തമാവും. മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ് അഞ്ചാമന്‍. അതിവേഗ പന്തുകളുടെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രദ്ധ നേടിയ ബൗളറാണ് ശ്രീനാഥ്. എന്നാല്‍ അര്‍ഹിച്ച പരിഗണനയോ ബഹുമതികളോ അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് പറയാം.

Story first published: Sunday, June 4, 2023, 16:25 [IST]
Other articles published on Jun 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+