For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കൂ, ഇവര്‍ ഇന്ത്യന്‍ ടീമിന്റെ പടി കാണില്ല! പുറത്താവുക ആരൊക്കെ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു കാലത്ത് ശക്തമായി ഫിറ്റ്നസ് നിലവാരം നോക്കിയിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോയോ ടെസ്റ്റ് പാസാകണമായിരുന്നു. വിരാട് കോലി നായകനായിരിക്കെയാണ് ഇത് കൂടുതല്‍ ശക്തമായി നടപ്പിലാക്കിയിരുന്നത്. ഫിറ്റ്നസില്ലാത്ത എത്ര വലിയ താരങ്ങളായിരുന്നാലും ടീമിന് പുറത്താക്കുന്ന നിലപാടായിരുന്നു കോലി സ്വീകരിച്ചത്. എന്നാല്‍ കോലി നായകസ്ഥാനമൊഴിഞ്ഞതോടെ ഈ നിയമത്തിലും മാറ്റം വന്നു.

ഇപ്പോള്‍ രോഹിത് ശര്‍മക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം ഫിറ്റ്നസിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് തന്നെ പറയാം. ഇത് ഇന്ത്യയുടെ പ്രകടനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പറഞ്ഞാലും തെറ്റാകില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് യോയോ ടെസ്റ്റ് തിരിച്ചുവന്നാല്‍ പല താരങ്ങളും പൊട്ടാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക താരങ്ങളും ഈ കടമ്പ കടക്കുമെങ്കിലും യോയോ ടെസ്റ്റ് തോല്‍ക്കാന്‍ സാധ്യതയുള്ളവരും നിലവിലെ ടീമിലുണ്ട്. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മക്ക് ടീമിലെത്താന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. വലിയ ഫിറ്റ്നസ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമല്ല രോഹിത്. അതിവേഗത്തില്‍ ഓടാന്‍ രോഹിത്തിന് പ്രയാസമുണ്ട്. പ്രായം തളര്‍ത്തുന്ന രോഹിത് ശര്‍മ ഇപ്പോള്‍ യോയോ ടെസ്റ്റില്‍ പങ്കെടുത്താല്‍ തോല്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. സമീപകാലത്തായി മോശം ഫോമിലൂടെയാണ് രോഹിത് ശര്‍മ കടന്ന് പോകുന്നത്.

ഓസ്ട്രേലിയയില്‍ നാണംകെട്ട പ്രകടനം കാഴ്ചവെച്ച രോഹിത് ഇനി ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന കാര്യം സംശയമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും രോഹിത്തിന് നിര്‍ണ്ണായകമാണ്. ഈ രണ്ട് പരമ്പരയിലും നിരാശപ്പെടുത്തിയാല്‍ രോഹിത്തിന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് നിസംശയം പറയാം.

സര്‍ഫറാസ് ഖാന്‍

ഇന്ത്യയുടെ യുവ ബാറ്റ്സ്മാന്‍മാരിലൊരാളാണ് സര്‍ഫറാസ് ഖാന്‍. മുംബൈക്കായി സ്ഥിരതയോടെ കളിച്ച് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്തിയ സര്‍ഫറാസ് ഖാന്‍ ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഓസീസ് പരമ്പര കളിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം സര്‍ഫറാസ് ഖാനുണ്ടായിരുന്നു. അമിത വണ്ണമുള്ള സര്‍ഫറാസ് ഖാന്‍ ഇപ്പോള്‍ യോയോ ടെസ്റ്റില്‍ പങ്കെടുത്താല്‍ വിജയിക്കാന്‍ സാധ്യത കുറവാണ്.

അതിവേഗത്തില്‍ ഓടാനും ഡൈവ് ചെയ്യാനും സര്‍ഫറാസ് ഖാന് പ്രയാസമുണ്ട്. എന്നാല്‍ ബാറ്റുകൊണ്ട് മികവ് കാട്ടിയതിനാലാണ് ഇന്ത്യന്‍ ടീമിലെത്തിയത്. യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ സര്‍ഫറാസ് ഖാന്‍ പരാജയപ്പെടാനാണ് സാധ്യത.

kuldeep yadav

കുല്‍ദീപ് യാദവ്

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. കൈക്കുഴ സ്പിന്നുകൊണ്ട് മികവ് കാട്ടുന്ന കുല്‍ദീപ് യാദവ് മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കുന്നവനാണ്. എന്നാല്‍ സമീപകാലത്തായി അദ്ദേഹം ടീമിന് പുറത്താണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവ് ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍. മികച്ച ഫിറ്റ്നസുള്ള താരമാണ് കുല്‍ദീപെന്ന് പറയാനാവില്ല. യോയോ ടെസ്റ്റ് കര്‍ശനമാക്കിയാല്‍ കുല്‍ദീപിന് വിജയിക്കുക പ്രയാസമായിരിക്കും. സ്പിന്നറെന്ന നിലയില്‍ മികവ് കാട്ടാന്‍ കുല്‍ദീപിനാവും. എന്നാല്‍ അതിവേഗത്തില്‍ ഓടാന്‍ അദ്ദേഹത്തിന് പ്രയാസമാണ്. മികച്ച ഫീല്‍ഡറാണെന്നും പറയാനാവില്ല.

വരുണ്‍ ചക്രവര്‍ത്തി

ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവന്ന സ്പിന്നറാണ് വരുണ്‍ ചക്രവര്‍ത്തി. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്ന വരുണും ഉയര്‍ന്ന ഫിറ്റ്നസ് നിലവാരമുള്ള താരമല്ല. യോയോ ടെസ്റ്റ് വന്നാല്‍ വരുണും ഇന്ത്യന്‍ ടീമിന് പുറത്തുപോകാനാണ് സാധ്യത. വേഗത്തില്‍ ഓടാന്‍ കെല്‍പ്പില്ലാത്ത വരുണ്‍ അലസനായ ഫീല്‍ഡറുമാണ്. ഫിറ്റ്നസ് നിലവാരം പരിശോധിച്ചാല്‍ വരുണ്‍ ഇന്ത്യന്‍ ടീമില്‍ കളിക്കില്ലെന്ന് നിസംശയം പറയാം.

Story first published: Saturday, January 11, 2025, 18:30 [IST]
Other articles published on Jan 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+