Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, കോലി, ഗില്‍, മൂന്ന് പേരുടേയും വിക്കറ്റ് നേടി! അപൂര്‍വ്വ നേട്ടം ആര്‍ക്കൊക്കെ? അറിയാം

ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലേക്ക് വരുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ട് പേരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും. രണ്ട് പേരും അതുല്യ ബാറ്റിങ് പ്രകടനങ്ങള്‍ക്കൊണ്ട് ലോക ക്രിക്കറ്റിന് വിസ്മയിപ്പിച്ചവരാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച് പടിയിറങ്ങിയപ്പോള്‍ ആധുനിക ക്രിക്കറ്റില്‍ വിരാട് കോലിയുടെ അത്ഭുത ബാറ്റിങ് പ്രകടനങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ടീമില്‍ എതിരാളികള്‍ ഏറ്റവും ഭയക്കുന്നത് കോലിയെയാണ്.

അടുത്ത കോലിയെന്ന വിശേഷണം നേടി ഇന്ത്യന്‍ ടീമിനൊപ്പം വളരുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ക്ലാസിക് ബാറ്റിങ്ങുകൊണ്ട് ആധുനിക ക്രിക്കറ്റില്‍ വിസ്മയിപ്പിക്കുന്ന താരമാണ് ഗില്‍. ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും വിരാട് കോലിയുടേയും ശുബ്മാന്‍ ഗില്ലിന്റേയും വിക്കറ്റ് നേടാന്‍ ഭാഗ്യം ലഭിച്ച ബൗളര്‍മാര്‍ ആരെങ്കിലുമുണ്ടോ?. ഇല്ലെന്ന് പറയാന്‍ വരട്ടെ. ഈ നേട്ടത്തിലെത്തിയവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇതിലൊരാള്‍. 41കാരനായ ഇംഗ്ലണ്ട് പേസര്‍ മൂന്ന് സൂപ്പര്‍ താരങ്ങളേയും പുറത്താക്കിയിട്ടുണ്ട്. സച്ചിനെ ടെസ്റ്റില്‍ 9 തവണയാണ് ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. വിരാട് കോലിയെ 7 തവണയും മടക്കി അയച്ച ആന്‍ഡേഴ്‌സന്‍ ശുബ്മാന്‍ ഗില്ലിനെ അഞ്ച് തവണയും പുറത്താക്കി. കൗശുലക്കാരനായ ബൗളറാണ് ആന്‍ഡേഴ്‌സന്‍. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ആന്‍ഡേഴ്‌സന്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമാണ്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നിരയില്‍ ജെയിംസ് ആന്‍ഡേഴ്‌സനുണ്ടായിരുന്നു. മികച്ച പ്രകടനത്തോടെ താരം കൈയടി നേടുകയും ചെയ്തു. ഡെയ്ല്‍ സ്‌റ്റെയിനാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം. അതിവേഗം കൊണ്ടും മിന്നും സ്വിങ്ങുകൊണ്ടും വിറപ്പിച്ച ബൗളര്‍മാരിലൊരാളാണ് സ്റ്റെയിന്‍. ടെസ്റ്റിലും ഏകദിനത്തിലുമായി സച്ചിനേയും കോലിയേയും ഒന്നിലധികം തവണ പുറത്താക്കാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റ് അന്താരാഷ്ട്ര ക്രികക്കറ്റില്‍ നേടാന്‍ സ്റ്റെയിനായിട്ടില്ല. പക്ഷെ ഐപിഎല്ലില്‍ ഗില്‍ കെകെആര്‍ താരമായിരിക്കെ സ്റ്റെയിന്‍ വിക്കറ്റ് നേടിയിട്ടുണ്ട്. ആര്‍സിബിക്കായി കളിക്കവെയാണ് സ്റ്റെയിന്റെ നേട്ടം. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഈ പട്ടികയിലെ മറ്റൊരാള്‍. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന ഭുവനേശ്വര്‍ കുമാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്റെ വിക്കറ്റ് നേടിയിട്ടുണ്ട്. അതേ സമയം കോലിയേയും ഗില്ലിനേയും ഐപിഎല്ലിലൂടെയാണ് ഭുവി പുറത്താക്കിയത്.

virat kohli

നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഭുവി സജീവമാണ്. വരുന്ന സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ കളിക്കും. മറ്റൊരു ബൗളര്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയാണ്. ലെഗ് സ്പിന്നറായ അമിത് മിശ്ര മൂന്ന് പേരേയും ഐപിഎല്ലിലൂടെയാണ് പുറത്താക്കിയത്. വിരാട് കോലി നേരിടാന്‍ പ്രയാസപ്പെടുന്ന ബൗളര്‍മാരിലൊരാളാണ് അമിത് മിശ്ര.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഗംഭീര റെക്കോഡുള്ള അമിത് മിശ്രക്ക് ഇന്ത്യന്‍ ടീമിനൊപ്പം ആവശ്യത്തിന് അവസരം ലഭിച്ചില്ലെന്ന് പറയാം. ന്യൂസീലന്‍ഡിന്റെ സീനിയര്‍ പേസര്‍ ടിം സൗത്തിയാണ് ഈ നേട്ടത്തിലേത്തിയ മറ്റൊരാള്‍. സച്ചിന്റെയും കോലിയുടെയും വിക്കറ്റ് ഒന്നിലധികം തവണ വീഴ്ത്താന്‍ സ്വിങ് പേസര്‍ക്ക് സാധിച്ചിട്ടുണ്ട്. ശുബ്മാന്‍ ഗില്ലിനെ 2022ലെ ഐപിഎല്ലിലാണ് സൗത്തി പുറത്താക്കിയത്. ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്തി സജീവമാണ്.

എന്നാല്‍ ഐപിഎല്ലില്‍ സൗത്തിക്ക് വലിയ അവസരങ്ങള്‍ ലഭിക്കുന്നില്ല. തല്ലുകൊള്ളിയായ ബൗളറാണ് സൗത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതിനോടകം വിരമിച്ചതിനാല്‍ നിലവിലെ ബൗളര്‍മാര്‍ക്കൊന്നും ഈ നേട്ടത്തിലേക്കെത്താനാവില്ല. വിരാട് കോലിയും ശുബ്മാന്‍ ഗില്ലും ഇന്ത്യന്‍ ടീമിനൊപ്പം സജീവമായി തുടരുന്നു. ഭാവിയില്‍ ഇതിഹാസമായി മാറാന്‍ കഴിവുള്ള താരമാണ് ശുബ്മാന്‍ ഗില്‍. അദ്ദേഹത്തിനത് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, February 5, 2024, 16:19 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+