For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാബ ടെസ്റ്റില്‍ ഇന്ത്യയുടെ നെടുന്തൂണുകള്‍, ഇപ്പോള്‍ ടീമില്‍ പോലുമില്ല! ആറ് ഇന്ത്യക്കാരിതാ

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വീരോജിത ജയങ്ങളിലൊന്നാണ് ഗാബയില്‍ ടീം നേടിയെടുത്തത്. ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ കുത്തകയ്ക്ക് അവസാനമിട്ടാണ് ഇന്ത്യ ആവേശ ജയം സ്വന്തമാക്കിയത്. ഗാബയില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന ഓസ്‌ട്രേലിയയുടെ അഹങ്കാരത്തിനാണ് ഇന്ത്യ അവസാനം കുറിച്ചത്. റിഷഭ് പന്തിന്റെ ഗംഭീര പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും ഗംഭീര ജയം നേടാന്‍ ഇന്ത്യക്കായി.

ഇന്ത്യയുടെ ചരിത്ര ജയത്തിന്റെ ഓര്‍മകള്‍ മൂന്ന് വര്‍ഷം കടന്നിരിക്കുകയാണ്. അന്ന് ഗാബ ടെസ്റ്റില്‍ ഇന്ത്യയുടെ ഭാഗമായിരുന്ന ചിലര്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഇന്ന് ചിത്രത്തിലേ ഇല്ലാത്ത ആറ് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം അജിന്‍ക്യ രഹാനെയാണ്. ഇന്ത്യ ഗാബയില്‍ ജയിച്ച് കയറുമ്പോള്‍ നായകസ്ഥാനത്ത് രഹാനെയായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ ഇന്നിങ്‌സില്‍ 37 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 24 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ രഹാനെക്കായി. മികച്ച നീക്കങ്ങളോടെ നായകനെന്ന നിലയിലും രഹാനെ കസറി. എന്നാല്‍ ഇപ്പോള്‍ രഹാനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ്. രഞ്ജി ട്രോഫിയില്‍ രണ്ട് തവണ ഡെക്കായ രഹാനെക്ക് ഇനിയൊരു തിരിച്ചുവരവ് കടുപ്പമാണെന്ന് പറയാം. ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കണമെന്ന ആഗ്രഹം രഹാനെ പങ്കുവെച്ചെങ്കിലും അതിന് സാധിക്കില്ലെന്നതാണ് വസ്തുത.

രണ്ടാമത്തെ താരം മായങ്ക് അഗര്‍വാള്‍. മധ്യനിരയിലാണ് അഗര്‍വാള്‍ കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 38 റണ്‍സാണ് മായങ്ക് അഗര്‍വാള്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 9 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ ഇപ്പോള്‍ മായങ്ക് ഇന്ത്യന്‍ ടീമിന് പുറത്താണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയെന്നത് മായങ്കിനെ സംബന്ധിച്ച് പ്രയാസമാണ്.

cheteshwar pujara

ഓപ്പണിങ്ങിലും മധ്യനിരയിലും മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ മായങ്കിനെ ഇനി ഇന്ത്യക്ക് ആവശ്യമില്ല. മൂന്നാമത്തെ താരം വാഷിങ്ടണ്‍ സുന്ദറാണ്. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദര്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവെച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സുമാണ് അദ്ദേഹം നേടിയത്. നാല് വിക്കറ്റും വീഴ്ത്താന്‍ സുന്ദറിനായി. എന്നാല്‍ പിന്നീട് അദ്ദേഹം ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ടു.

പരിമിത ഓവറില്‍ ഇടക്കിടെ അവസരം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുക സുന്ദറിന് പ്രയാസമാണ്. കൂട്ട പരിക്കേല്‍ക്കുന്ന സാഹചര്യത്തിലല്ലാതെ സുന്ദറിന് ഇന്ത്യ ടെസ്റ്റിലേക്ക് വിളി നല്‍കാന്‍ സാധ്യത കുറവാണ്. ചേതേശ്വര്‍ പുജാരയാണ് മറ്റൊരു താരം. മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ പുജാര ആദ്യ ഇന്നിങ്‌സില്‍ 25 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 56 റണ്‍സും നേടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുജാരക്ക് ഇന്ത്യക്ക് ടീമില്‍ ഇടമില്ല. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തി പുജാര തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സാധ്യത വളരെ കുറവാണ്. സെലക്ടര്‍ ഇനി പുജാരയെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ഇടം കൈയന്‍ പേസര്‍ ടി നടരാജനാണ് മറ്റൊരു താരം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഭേദപ്പെട്ട പ്രകടനം നടത്താന്‍ നടരാജനായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണ്.

നവദീപ് സൈനിയാണ് മറ്റൊരു താരം. പേസറായ സൈനിക്ക് ഗാബയില്‍ വിക്കറ്റ് നേടാനായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ജയത്തിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിനായിരുന്നു. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും സൈനിക്ക് ടീമില്‍ ഇടം ലഭിക്കുന്നില്ല.

Story first published: Friday, January 19, 2024, 15:31 [IST]
Other articles published on Jan 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+