For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ കൂടുതല്‍ മത്സരം ഒന്നിച്ച് കളിച്ചു! തലപ്പത്ത് ഏത് കൂട്ടുകെട്ട്? പട്ടിക ഇതാ

ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിലെ സ്ഥിര സാന്നിധ്യമാവുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രതിഭക്കൊപ്പം ഭാഗ്യവും തുണക്കാതെ ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനാവില്ല. ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച പല സൂപ്പര്‍ താരങ്ങള്‍ക്കും ടെസ്റ്റില്‍ വലിയ കരിയര്‍ നേടാനാവാതെ പോയിട്ടുണ്ട്. ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കുന്നത് പോലും പ്രയാസമാണ്. അപ്പോള്‍ ഒരുമിച്ച് ഒരേ ടീമിനൊപ്പം ഏറെ നാള്‍ കളിക്കുകയെന്നത് അതിലേറെ ദുഷ്‌കരമാണ്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഒന്നിച്ച് കളിച്ചിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഈ പട്ടികയില്‍ തലപ്പത്തുള്ളത് ഇന്ത്യന്‍ താരങ്ങളാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡുമാണ് കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ഒന്നിച്ച് കളിച്ച കൂട്ടുകെട്ട്. 146 ടെസ്റ്റുകളിലാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. ഇതുവരെയായും ഈ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കുമായിട്ടില്ല.

രണ്ടുപേരും ടെസ്റ്റില്‍ ഗംഭീര റെക്കോഡ് നേടിയവരാണ്. സച്ചിന്‍ 51 സെഞ്ച്വറികളാണ് ടെസ്റ്റില്‍ നേടിയത്. ദ്രാവിഡ് മൂന്നാം നമ്പറില്‍ കസറിയപ്പോള്‍ നാലാം നമ്പറിലാണ് സച്ചിന്‍ കളിച്ചത്. ഇരുവരും തമ്മില്‍ നിരവധി മികച്ച കൂട്ടുകെട്ടുകളും സൃഷ്ടിച്ചിട്ടുണ്ട്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത് സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനുമാണ്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസ് കൂട്ടുകെട്ട് 138 മത്സരങ്ങളിലാണ് ഒന്നിച്ച് കളിച്ചത്. ടെസ്റ്റില്‍ 600ലധികം വിക്കറ്റ് നേടിയവരാണ് ഇരുവരും.

ഏറെക്കാലമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നിരയുടെ കുന്തമുനയാണ് ബ്രോഡും ആന്‍ഡേഴ്‌സനും. ഇത്തവണത്തെ ആഷസ് ടെസ്റ്റ് പരമ്പരയോടെ സ്റ്റുവര്‍ട്ട് ബ്രോഡ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. 604 ടെസ്റ്റ് വിക്കറ്റുമായാണ് ബ്രോഡിന്റെ പടിയിറക്കം. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ കൂട്ടുകെട്ടാണ്. ജാക്‌സ് കാലിസ്-മാര്‍ക്ക് ബൗച്ചര്‍ കൂട്ടുകെട്ട് 137 ടെസ്റ്റ് മത്സരങ്ങളിലാണ് ഒന്നിച്ച് കളിച്ചത്.

james anderson, stuart broad

ജാക്‌സ് കാലിസ് പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മികവ് തെളിയിച്ച കാലിസ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു. രണ്ട് പേരും ഏറെക്കാലം ദക്ഷിണാഫ്രിക്കയ്ക്കായി ഒന്നിച്ച് കളിച്ചു. കണ്ണിന് പരിക്കേറ്റതോടെയാണ് അല്‍പ്പം നേരത്തെ ബൗച്ചറിന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്.

നാലാം സ്ഥാനത്ത് ഇന്ത്യയുടെ കൂട്ടുകെട്ടാണ്. രാഹുല്‍ ദ്രാവിഡും വിഎസ് ലക്ഷ്മണും ചേര്‍ന്ന് 132 ടെസ്റ്റ് മത്സരമാണ് ഒന്നിച്ച് കളിച്ചത്. ദ്രാവിഡിനെപ്പോലെ തന്നെ ടെസ്റ്റില്‍ മികച്ച റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് ലക്ഷ്മണ്‍. വിദേശ പര്യടനങ്ങളിലടക്കം മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തന്‍മാരിലൊരാളായിരുന്നു ലക്ഷ്മണ്‍. ദ്രാവിഡിനൊപ്പം മികച്ച ബാറ്റിങ് കൂട്ടുകെട്ടുകളും സൃഷ്ടിക്കാന്‍ ലക്ഷ്മണിന് സാധിച്ചിട്ടുണ്ട്.

അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ട് കൂട്ടുകെട്ടാണ്. മുന്‍ ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ഓപ്പണറുമായ അലെസ്റ്റര്‍ കുക്കും പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും 130 ടെസ്റ്റുകളാണ് ഒന്നിച്ച് കളിച്ചത്. കുക്ക് ക്യാപ്റ്റനായിരിക്കെ ടെസ്റ്റിലെ നിര്‍ണ്ണായക താരമായിരുന്നു ആന്‍ഡേഴ്‌സന്‍. സൂപ്പര്‍ പേസറുടെ കരിയറിലെ നിര്‍ണ്ണായക വളര്‍ച്ച കുക്കിന് കീഴിലായിരുന്നു. ഒരു സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റ് റണ്‍സ് റെക്കോഡ് കുക്ക് തകര്‍ക്കുമെന്നുപോലും പ്രതീക്ഷിച്ചിരുന്നതാണ്.

എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ കുക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ആറാമത്തെ കൂട്ടുകെട്ട് ശ്രീലങ്കയുടെ മഹേല ജയവര്‍ധനയും കുമാര്‍ സംഗക്കാരയും ചേര്‍ന്നുള്ളതാണ്. 126 ടെസ്റ്റിലാണ് ഇവര്‍ ഒന്നിച്ച് കളിച്ചത്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളും നായകന്മാരുമാണ് ഇരുവരും. ലങ്കന്‍ ടീമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയവരാണ് ജയവര്‍ധനയും സംഗക്കാരയും.

Story first published: Friday, August 4, 2023, 21:42 [IST]
Other articles published on Aug 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+