Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ അണ്‍സോള്‍ഡ്, ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കളിക്കുന്നു; ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കം നടത്തുകയാണ്. ഇത്തവണ മെഗാ ലേലത്തിലേക്കെത്തിയ സൂപ്പര്‍ താരങ്ങളെല്ലാം വലിയ പ്രതിഫലം തന്നെയാണ് നേടിയെടുത്തത്. ഇതുവരെയുള്ള ലേല റെക്കോഡുകളെയെല്ലാം പൊളിച്ചെഴുതുന്ന ലേലമാണ് ഇത്തവണ നടന്നതെന്ന് പറയാം. എന്നാല്‍ ഇത്തവണ മെഗാ ലേലത്തില്‍ ഇത്തവണ അണ്‍സോള്‍ഡായ ചില പ്രധാന താരങ്ങളുണ്ട്.

വലിയ പ്രതിഭ അവകാശപ്പെടാന്‍ സാധിക്കുന്നവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി തിളങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ മെഗാ ലേലത്തില്‍ തഴയപ്പെട്ടവരില്‍ നിന്ന് ചിലര്‍ ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കളിക്കാന്‍ പോവുകയാണ്. ഇത്തരത്തില്‍ ഐപിഎല്ലില്‍ ആര്‍ക്കും വേണ്ടാത്തവരില്‍ നിന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കളിക്കാന്‍ അവസരം ലഭിക്കുന്നവരായി മാറിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പൃഥ്വി ഷാ

ഒരു കാലത്ത് അടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറായും വീരേന്ദര്‍ സെവാഗായുമെല്ലാം വാഴ്ത്തപ്പെട്ട കളിക്കാരനാണ് പൃഥ്വി ഷാ. അടിച്ചുതകര്‍ത്തു കളിക്കാന്‍ ശേഷിയുള്ള താരം ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകന്‍ കൂടിയാണ്. വലിയ ഭാവി പ്രതീക്ഷിച്ച പൃഥ്വിക്ക് പക്ഷെ വിചാരിച്ചപോലെ കരിയര്‍ മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. മോശം ഫിറ്റ്‌നസും അച്ചടക്കമില്ലായ്മയുമാണ് താരത്തിന്റെ കരിയറിനെ പിന്നോട്ടടിച്ചത്.

അവസാന സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്ന പൃഥ്വി ഇത്തവണ അണ്‍സോള്‍ഡായിരിക്കുകയാണ്. ആര്‍ക്കും വേണ്ടാത്തവനായി യുവതാരം മാറി. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കളിക്കാനൊരുങ്ങുന്ന മുംബൈ ടീമില്‍ പൃഥ്വി ഷായുമുണ്ട്. ഫൈനലില്‍ മാച്ച് വിന്നറാവാന്‍ പൃഥ്വിക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സെമിയില്‍ തിളങ്ങാത്ത പൃഥ്വിക്ക് ഫൈനല്‍ പോരാട്ടം നിര്‍ണ്ണായകമാണ്.

ശാര്‍ദ്ദുല്‍ ഠാക്കൂര്‍

മീഡിയം പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ ഠാക്കൂറിന് ഇത്തവണത്തെ ഐപിഎല്ലില്‍ ആവശ്യക്കാരില്ലായിരുന്നു. സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍, പഞ്ചാബ് കിങ്‌സ് എന്നിവരുടെയെല്ലാം ഭാഗമായിട്ടുള്ള താരമാണ് ശാര്‍ദ്ദുല്‍. എന്നാല്‍ ഇവര്‍ക്കൊന്നും ഇത്തവണ ശാര്‍ദ്ദുലിനെ വേണ്ട. മീഡിയം പേസറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ശാര്‍ദ്ദുല്‍ ടീമിന് ഉപകാരിയാണ്. എന്നാല്‍ ബൗളിങ്ങില്‍ അല്‍പ്പം തല്ലുകൊള്ളിയാണെന്നതാണ് പ്രശ്‌നം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ശാര്‍ദ്ദുല്‍ അടി വാങ്ങി. എന്നാല്‍ മുംബൈക്കൊപ്പം ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് ശാര്‍ദ്ദുല്‍.

ഹാര്‍ദിക് തമോര്‍

മുംബൈയുടെ വിക്കറ്റ് കീപ്പര്‍ താരമായ ഹര്‍ദിക് തമോറിനും ഇത്തവണ ആവശ്യക്കാരില്ലായിരുന്നു. ലേലത്തില്‍ അദ്ദേഹം അണ്‍സോള്‍ഡായി. അടിച്ചുതകര്‍ത്തു കളിക്കുന്ന ഹര്‍ദിക് ഏത് ബാറ്റിങ് പൊസിഷനിലും കളിച്ച് മികവ് കാട്ടാന്‍ ശേഷിയുള്ളവനായിരുന്നു. എന്നാല്‍ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതെപോയി. 27കാരനായ താരം ഇപ്പോള്‍ മുംബൈ ടീമിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കളിക്കാന്‍ പോവുകയാണ്. അവസാന നാല് മത്സരത്തിലും ഹര്‍ദിക് ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ മുംബൈക്ക് വിജയം നേടിയെടുക്കാന്‍ സാധിച്ചു.

shardul thakur

അധര്‍വ്വ അന്‍കൊലേക്കര്‍

മുംബൈയുടെ അധര്‍വ്വ അന്‍കൊലേക്കറിനും ലേലത്തില്‍ ആവശ്യക്കാരില്ലായിരുന്നു. ഇടം കൈയന്‍ സ്പിന്നറായ താരം ഭേദപ്പെട്ട രീതിയില്‍ ബാറ്റും ചെയ്യും. എന്നാല്‍ ഐപിഎല്ലില്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇപ്പോഴിതാ മുംബൈക്കൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് അധര്‍വ്വ. ഷംസ് മുളാനിക്കും ഇത്തവണ ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടായില്ല. 14 ടി20യില്‍ നിന്ന് 9 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിരുന്നു.

ത്രിപുരേഷ് സിങ്

മധ്യപ്രദേശിന്റെ ത്രിപുരേഷ് സിങ്ങിനേയും വാങ്ങാന്‍ ഇത്തവണ ആളില്ലായിരുന്നു. 22കാരനായ താരം 170 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ളവനാണ്. ഫൈനലില്‍ മധ്യപ്രദേശ് വലിയ പ്രതീക്ഷവെക്കുന്ന യുവതാരമാണ് ത്രിപുരേഷ്. എന്നാല്‍ മെഗാ ലേലത്തില്‍ അദ്ദേഹത്തിനെ ആരും വാങ്ങാന്‍ തയ്യാറായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

Story first published: Sunday, December 15, 2024, 9:54 [IST]
Other articles published on Dec 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+