Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ കപ്പില്ല! നിര്‍ഭാഗ്യവാന്മാരിതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വിജയ കിരീടം ചൂടിയിരിക്കുകയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഐസിസി ട്രോഫിയാണിത്. ടി20 ലോകകപ്പിന് പിന്നാലെ തന്നെ ചാമ്പ്യന്‍സ് ട്രോഫിയും നേടാനായത് ഇന്ത്യക്ക് ഇരട്ടി മധുരം നല്‍കുന്ന കാര്യമാണ്. ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് വലിയ കരുത്താവുന്നതാണെങ്കിലും ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഐപിഎല്ലിന്റെ മുന്നൊരുക്കത്തിലേക്ക് വേഗത്തില്‍ പോകുന്നതിനായാണ് ചാമ്പ്യന്‍സ് ട്രോഫി ആഘോഷങ്ങള്‍ വലിയ രീതിയില്‍ നടത്താത്തത്. ഇതിനോടകം ടീമുകളിലെല്ലാം പരിശീലന ക്യാംപ് ആരംഭിച്ചിട്ടുണ്ട്. 22ന് ഐപിഎല്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ ടീമുകളെല്ലാം അവസാന ഘട്ട പരിശീലനത്തിലാണുള്ളത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കപ്പ് നേടിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കിരീടം നേടാനായിട്ടില്ല. ഇന്ത്യക്കൊപ്പം ഐസിസി ട്രോഫി നേടിയെങ്കിലും ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി

ഇത്തവണ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയപ്പോള്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നു വിരാട് കോലി. പാകിസ്താനെതിരേ സെഞ്ച്വറി നേടിയും സെമിയില്‍ അര്‍ധ സെഞ്ച്വറി നേടിയുമെല്ലാം ഇന്ത്യയെ കപ്പിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമാവാന്‍ കോലിക്കായി. എന്നാല്‍ ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ കോലിക്കായിട്ടില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ് കോലി. നായകനായും കളിക്കാരനായും കളിച്ചിട്ടും കപ്പ് നേടാന്‍ കോലിക്കായിട്ടില്ല. ഐപിഎല്‍ കിരീടമെന്ന കോലിയുടെ വലിയ മോഹം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. ആറാം നമ്പറില്‍ കളിച്ച് പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്താന്‍ രാഹുലിനായി. എന്നാല്‍ ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ രാഹുലിനായിട്ടില്ല. ആര്‍സിബിക്കൊപ്പമാണ് രാഹുല്‍ തുടങ്ങിയത്. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകള്‍ക്കായി രാഹുല്‍ കളിച്ചു. വരുന്ന തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് രാഹുല്‍. എന്നാല്‍ കപ്പിലേക്കെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

റിഷഭ് പന്ത്

ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് റിഷഭ് പന്ത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ റിഷഭ് പന്തും ഉള്‍പ്പെട്ടിരുന്നു. ഇത്തവണ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചില്ല. എന്നാല്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ റിഷഭിനായി. നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് റിഷഭ് പന്ത്. എന്നാല്‍ ഐപിഎല്ലില്‍ കപ്പ് നേടാന്‍ ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന റിഷഭ് അടുത്ത വര്‍ഷം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്.

rishabh pant ipl 2025

അര്‍ഷ്ദീപ് സിങ്

ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങും ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ ഭാഗമായുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല. ഐപിഎല്ലില്‍ കപ്പ് നേടാന്‍ അര്‍ഷ്ദീപിനായിട്ടില്ല. പഞ്ചാബ് കിങ്‌സിന്റെ താരം അര്‍ഷ്ദീപ്. വരുന്ന സീസണിലും പഞ്ചാബില്‍ താരം തുടരും. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമായ അര്‍ഷ്ദീപിന് വരുന്ന സീസണില്‍ പഞ്ചാബിനൊപ്പം കപ്പിലേക്കെത്തുമോയെന്ന് കണ്ടറിയാം.

വാഷിങ്ടണ്‍ സുന്ദര്‍

വലം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരുമത്സരം പോലും സുന്ദര്‍ കളിച്ചില്ല. ഐപിഎല്ലില്‍ കിരീടം നേടാന്‍ ഇതുവരെ സാധിക്കാത്ത താരമാണ് അദ്ദേഹം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു സുന്ദറുണ്ടായിരുന്നത്. ആര്‍സിബിക്കായും റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനായും കളിച്ചിട്ടുണ്ട്. ഐപിഎല്‍ 2025ലെ മെഗാ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിലാണ് സുന്ദറുള്ളത്.

Story first published: Tuesday, March 11, 2025, 15:44 [IST]
Other articles published on Mar 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+