For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ഇന്ത്യന്‍ താരങ്ങളെ ബിബിഎല്ലില്‍ കളിപ്പിക്കണം, ബാറ്റിങ് വെടിക്കെട്ട് കാണാം- 5 പേരിതാ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസി ഐ അനുമതി നല്‍കിയിരിക്കുന്നത് ഐപിഎല്ലില്‍ കളിക്കാന്‍ മാത്രമാണ്. വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ അനുമതിയില്ല. വിരമിച്ച താരങ്ങള്‍ക്ക് പോലും വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നതാണ് വസ്തുത. വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അനുഭവസമ്പത്ത് ലഭിക്കാന്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്നത് ഏറെ നാളുകളായുള്ള ആവശ്യമാണ്.

വനിതാ താരങ്ങള്‍ക്ക് ബിസിസി ഐ ചിലപ്പോള്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ പുരുഷ താരങ്ങളുടെ താരമൂല്യം മറ്റ് വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ മുതലാക്കാതിരിക്കാന്‍ ഇന്ത്യന്‍ ലീഗുകള്‍ക്കുള്ളില്‍ താരങ്ങളെ തളച്ചിട്ടിരിക്കുകയാണ്. ബിഗ് ബാഷ് ലീഗില്‍ ഇന്ത്യന്‍ താരങ്ങളെ കളിപ്പിച്ചാല്‍ അത് താരങ്ങളെ വിദേശ പര്യടനങ്ങളില്‍ സഹായിക്കുമെന്നുറപ്പാണ്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ബിഗ് ബാഷ് ലീഗില്‍ കളിപ്പിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹാര്‍ദിക് പാണ്ഡ്യയാണ് ഒരാള്‍. ഇന്ത്യയുടെ ഭാവി ടി20 നായകനായി വിലയിരുത്തപ്പെടുന്ന ഹാര്‍ദിക് പേസ് ഓള്‍റൗണ്ടറാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക്. നായകനായിപ്പോലും ബിബിഎല്ലില്‍ മാറാന്‍ പ്രതിഭയുള്ളവനാണ് ഹാര്‍ദിക്. ഫിനിഷര്‍ റോളിലാണ് ഹാര്‍ദിക്കിന് കൂടുതല്‍ മികവ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിനായിരുന്നു.

അവസാന സീസണില്‍ ഗുജറാത്തിനെ റണ്ണറപ്പുകളാക്കാനും ഹാര്‍ദിക്കിനായി. ഇത്തവണത്തെ ലേലത്തിന് മുമ്പായി ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാമത്തെ താരം. വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തി മികവ് കാട്ടിയിട്ടുള്ള താരമാണ് രോഹിത്. 2019ലെ ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടായിരുന്നു വേദി. അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെയാണ് രോഹിത് കസറിയത്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ രോഹിത്തിന് ശേഷിയുണ്ട്.

virat kohli

ടി20യില്‍ ഗംഭീര റെക്കോഡുള്ള രോഹിത്തിനെയും ക്യാപ്റ്റനായിപ്പോലും ബിബിഎല്‍ ടീമുകള്‍ക്ക് പരിഗണിക്കാം. രോഹിത് ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചാല്‍ പോലും വിദേശ ലീഗില്‍ കളിക്കാന്‍ എന്‍ഒസി അനുവദിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത. മൂന്നാമത്തെ താരം ജസ്പ്രീത് ബുംറയാണ്. ഇന്ത്യയുടെ അതിവേഗ പേസറായ ബുംറ ഡെത്തോവറിലാണ് കൂടുതല്‍ അപകടകാരി. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗം കണ്ടെത്തുന്ന ബുംറയുടെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കും.

ടി20യില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ബുംറ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ബുംറ. അദ്ദേഹത്തെപ്പോലൊരു പേസറെ സ്വന്തമാക്കാന്‍ ഏതൊരു ടീമും ആഗ്രഹിക്കും. എന്നാല്‍ ബുംറക്കും വിദേശ ലീഗില്‍ കളിക്കാന്‍ എന്‍ഒസി അനുവദിച്ചേക്കില്ല. മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് മറ്റൊരാള്‍. കോലിക്കും യാതൊരു കാരണവശാലും എന്‍ഒസി അനുവദിക്കില്ല. അനുമതി ലഭിച്ചാല്‍ കോലിക്ക് ബിബിഎല്ലില്‍ തിളങ്ങാനാവുമെന്നുറപ്പ്.

ഒറ്റക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കഴിവുള്ളവനാണ് കോലി. പതിയെ തുടങ്ങുന്നതാണ് കോലിയുടെ ശൈലി. നിലയുറപ്പിച്ചാല്‍ അവസാനം വരെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ കോലി അപാരമായ കഴിവുണ്ട്. സൂര്യകുമാര്‍ യാദവാണ് അഞ്ചാമന്‍. ആധുനിക ടി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍. തല്ലിപ്പറത്തുന്ന സൂര്യ വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്നവനാണ്. വിക്കറ്റ് കീപ്പറിന് മുകളിലൂടെയുള്ള ഷോട്ടുകളാണ് സൂര്യക്ക് കൂടുതല്‍ താല്‍പര്യം.

മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ളവനാണ് സൂര്യകുമാര്‍. എബി ഡിവില്ലിയേഴ്‌സിന് ശേഷം കൃത്യതയോടെ വ്യത്യസ്തമായതും സാഹസികവുമായ ഷോട്ടുകള്‍ കളിക്കാന്‍ സൂര്യയുടെ അത്രയും മികവ് മറ്റാര്‍ക്കുമില്ലെന്ന് പറയാം.

Story first published: Thursday, December 7, 2023, 20:51 [IST]
Other articles published on Dec 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+