For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കൊപ്പം ഇന്ത്യക്കായി കളിച്ചു, എന്നിട്ടും ഒപ്പം ബാറ്റ് ചെയ്തിട്ടില്ല! നിര്‍ഭാഗ്യവാന്മാരിതാ

മുംബൈ: ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ടെത്തിയ പകരക്കാരനില്‍ നിന്ന് ലോക ക്രിക്കറ്റിലെ ഇതിഹാസമെന്ന നിലയിലേക്ക് വളരാന്‍ കോലിക്ക് സാധിച്ചു. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡടക്കം തകര്‍ത്ത കോലി അന്താരാഷ്ട്ര സെഞ്ച്വറി റെക്കോഡിലും സച്ചിനെ മറികടക്കാന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം കാത്തുസൂക്ഷിക്കുന്ന താരമാണ് കോലി.

ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലി ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. കോലിക്കൊപ്പം കളിക്കുകയെന്നത് സഹതാരങ്ങളെ സംബന്ധിച്ച് വലിയ ആവേശം നല്‍കുന്ന കാര്യമാണ്. കോലിയോടൊപ്പം ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരങ്ങളെ മനോഹര നിമിഷങ്ങളായാവും യുവതാരങ്ങളെല്ലാം കാണുന്നത്. എന്നാല്‍ കോലിക്കൊപ്പം ഏറെക്കാലം കളിച്ചിട്ടും ഒരു തവണ പോലും ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ ചിലര്‍ക്ക് സാധിച്ചിട്ടില്ല.

ഇത്തരത്തില്‍ നിര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മോഹിത് ശര്‍മയാണ്. സിഎസ്‌കെയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന മീഡിയം പേസറാണ് മോഹിത് ശര്‍മ. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ മികവ് കാട്ടിയ താരം ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. വിരാട് കോലിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ മോഹിത് ശര്‍മക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കോലിക്കൊപ്പം ബാറ്റ് ചെയ്യാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല.

എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ് മോഹിത് കൂടുതലായി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. കോലി ക്യാപ്റ്റനായപ്പോഴും മോഹിത് ടീമിന് പുറത്തായിരുന്നു. രണ്ടാമത്തെ താരം മുനാഫ് പട്ടേലാണ്. കോലിക്കൊപ്പം അധികം മത്സരം കളിച്ചിട്ടില്ലെങ്കിലും കോലി ടീമിലേക്കെത്തുമ്പോള്‍ മുനാഫ് ടീമിലുണ്ടായിരുന്നു. അതിവേഗ പേസറായെത്തി പിന്നീട് മികച്ച ലൈനും ലെങ്തുംകൊണ്ട് ക്രിക്കറ്റിനെ അടക്കിഭരിച്ച താരമാണ് മുനാഫ്.

yuzvendra chahal

പരിക്കിനെത്തുടര്‍ന്ന് കരിയര്‍ അല്‍പ്പം നേരത്തെ അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും ആരാധക മനസില്‍ മുനാഫിന് സ്ഥാനമുണ്ട്. വാലറ്റക്കാരനായിരുന്ന മുനാഫിന് കോലിക്കൊപ്പം ബാറ്റ് ചെയ്യാനുള്ള അവസരം ഒരിക്കലും ലഭിച്ചിട്ടില്ല. ഇടം കൈയന്‍ പേസറായിരുന്ന ആശിഷ് നെഹ്‌റയാണ് മറ്റൊരു താരം. വിരാട് കോലി വളരെയധികം ആരാധിക്കുകയും പിന്തുണക്കുകയും ചെയ്ത ബൗളറാണ് നെഹ്‌റ. വിരാട് കോലി നെഹ്‌റയുടെ യാത്രയയപ്പ് മത്സരം ആഘോഷമാക്കിയിരുന്നു.

നെഹ്‌റയുമായി അടുത്ത സൗഹൃദം കോലി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഒരു തവണ പോലും നെഹ്‌റയോടൊപ്പം ബാറ്റ് ചെയ്യാനുള്ള അവസരം നെഹ്‌റക്ക് ലഭിച്ചില്ല. മിക്കതും അവസാനക്കാരനായാണ് നെഹ്‌റ ബാറ്റ് ചെയ്യാനെത്തിയിരുന്നത്. അതുകൊണ്ടുതന്നെ കോലിയോടൊപ്പം ഒരിക്കലും ബാറ്റ് ചെയ്യാന്‍ സാധിക്കാതെ പോയി. വിരാട് കോലി വളര്‍ത്തിയ യുസ് വേന്ദ്ര ചഹാലിനും ഈ ഭാഗ്യം ലഭിച്ചില്ല. ആര്‍സിബിയില്‍ കോലിക്ക് കീഴില്‍ കളിച്ചാണ് ചഹാലിന്റെ വളര്‍ച്ച.

കോലി നായകനായിരുന്നപ്പോള്‍ ടീമിനെ പ്രധാന സ്പിന്നര്‍മാരിലൊരാളായിരുന്നു ചഹാല്‍. മിക്കതും അവസാനക്കാരനായാണ് ചഹാല്‍ ബാറ്റ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കോലിക്കൊപ്പം ബാറ്റ് ചെയ്യാനുള്ള അവസരം ഒരു തവണപോലും ചഹാലിന് ലഭിക്കാതെ പോയി. ഐപിഎല്ലിലും ഇതിനുള്ള അവസരം ചഹാലിന് ലഭിച്ചില്ല. ഇന്ത്യയുടെ മീഡിയം പേസ് സ്വിങ് ബൗളറായിരുന്ന പ്രവീണ്‍ കുമാറിനും ഈ ഭാഗ്യം ലഭിച്ചില്ല. ധോണിക്ക് കീഴിലാണ് പ്രവീണ്‍ കൂടുതലും കളിച്ചത്.

ഓള്‍റൗണ്ടറായിരുന്ന പ്രവീണ്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരമായിരുന്നു. ആറാം നമ്പറിലും ഏഴാം നമ്പറിലുമെല്ലാം പ്രവീണ്‍ ബാറ്റ് ചെയ്‌തെങ്കിലും കോലിക്കൊപ്പം ബാറ്റ് ചെയ്യാന്‍ ഒരു തവണപോലും സാധിച്ചില്ല. മികച്ച താരമായിരുന്നെങ്കിലും കരിയറിലെ അച്ചടക്കമില്ലായ്മ താരത്തിനെ പിന്നോട്ടടിച്ചു. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് പ്രവീണ്‍.

Story first published: Thursday, August 29, 2024, 7:22 [IST]
Other articles published on Aug 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+