Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്ക് കോലിയേക്കാള്‍ ഫിറ്റ്‌നസ്, യോ യോ സ്‌കോറില്‍ 'കിങ്ങിന്' മുന്നില്‍! ആരൊക്കെയെന്ന് അറിയാം

ക്രിക്കറ്റിലെ താരങ്ങളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനായി ക്രിക്കറ്റ് ബോര്‍ഡുകള്‍ നടപ്പിലാക്കുന്ന പരിശോധനാ സംവിധാനമാണ് യോ യോ ടെസ്റ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശക്തമായി ഈ ഫിറ്റ്‌നസ് രീതി പിന്തുടര്‍ന്നിരുന്നു. വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഫിറ്റ്‌നസില്ലാത്ത ഒരു താരത്തെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഫിറ്റ്‌നസ് നയത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

യോയോ ടെസ്റ്റ് കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവിലെ പല സൂപ്പര്‍ താരങ്ങളും ടീമിന് പുറത്തുപോകാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇപ്പോള്‍ യോയോ ടെസ്റ്റ് ഇന്ത്യ വലിയ കാര്യമായി എടുക്കാറില്ല. ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് കോലി. ഏത് സാഹചര്യത്തിലും കഠിന പരിശീലനം നടത്തുന്ന കാര്യത്തില്‍ കോലി വിട്ടുവീഴ്ച ചെയ്യാറില്ല. എന്നാല്‍ കോലിയേക്കാള്‍ മികച്ച സ്‌കോര്‍ യോയോ ടെസ്റ്റില്‍ മറ്റ് ചില ഇന്ത്യന്‍ താരങ്ങള്‍ നേടിയിട്ടുണ്ട്.

അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. 19 ആണ് വിരാട് കോലിയുടെ ഉയര്‍ന്ന യോയോ സ്‌കോര്‍. ഇതിന് മുകളില്‍ അഞ്ച് ഇന്ത്യക്കാരാണ് സ്‌കോര്‍ ചെയ്തത്. മനീഷ് പാണ്ഡെയാണ് ഇതിലൊരാള്‍. ഇതിനോടകം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയെങ്കിലും മനീഷിന്റെ യോയോ ടെസ്റ്റ് സ്‌കോര്‍ കോലിയേക്കാള്‍ മുകളിലാണ്. 19.2 ആണ് മനീഷിന്റെ യോയോ സ്‌കോര്‍. ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരമാണ് മനീഷെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുകയായിരുന്നു.

ഇന്ത്യക്കായി ഏകദിനവും ടി20യും കളിച്ചിട്ടുള്ള മനീഷ് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ്. രണ്ടാമത്തെ താരം മായങ്ക് അഗര്‍വാളാണ്. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ ശോഭിച്ചിരുന്ന മായങ്കിന്റെ യോയോ ടെസ്റ്റ് സ്‌കോര്‍ 20.1 ആയിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ ടെസ്റ്റിലെ വിശ്വസ്തനായ ഓപ്പണറായിരുന്നു മായങ്ക് അഗര്‍വാള്‍. എന്നാല്‍ പതിയെ മോശം ഫോമിലേക്കെത്തിയതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു.

mayank agarwal

ഇപ്പോള്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ടെസ്റ്റില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മായങ്ക്. പക്ഷെ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സാധിക്കാതെ പോയി. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ജമ്മു കാശ്മീരിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരമാണ് അഹമ്മദ് ബണ്ടെ.

21 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. യോയോ ടെസ്റ്റില്‍ 19.4 ആണ് അദ്ദേഹത്തിന്റെ സ്‌കോര്‍. 28കാരനായ താരത്തിന് കോലിയെക്കാളും ഉയര്‍ന്ന ഫിറ്റ്‌നസാണുള്ളത്.

മറ്റൊരു ആഭ്യന്തര ക്രിക്കറ്റ് താരത്തിനും കോലിയെക്കാള്‍ ഉയര്‍ന്ന ഫിറ്റ്‌നസുണ്ട്. ഹിമാചല്‍ പ്രദേശുകാരനായ മായങ്ക് ഡഗാറാണ് യോയോ ടെസ്റ്റില്‍ കോലിയേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 19.3 ആണ് അദ്ദേഹത്തിന്റെ യോയോ സ്‌കോര്‍. ഈ വര്‍ഷം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ ഡഗാറിന് സാധിച്ചിരുന്നു. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് വളരാന്‍ പ്രതിഭയുള്ളവനാണ് ഡഗാറെന്ന് പറയാം.

ഇന്ത്യയുടെ അടുത്ത നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും യോയോ ടെസ്റ്റില്‍ കോലിക്കൊപ്പം നില്‍ക്കും. നിലവിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയുടെ യോയോ ടെസ്റ്റ് സ്‌കോര്‍ 19 ആണ്. മികച്ച ഫിറ്റ്‌നസ് അവകാശപ്പെടാന്‍ ഹാര്‍ദിക്കിനാവും. എന്നാല്‍ 2021ല്‍ പുറം ഭാഗത്തേറ്റ പരിക്ക് അദ്ദേഹത്തെ നന്നായി പ്രയാസപ്പെടുത്തുന്നുണ്ട്. എങ്കിലും ഇപ്പോഴും മികച്ച ഫിറ്റ്‌നസ് ഹാര്‍ദിക്കിന് അവകാശപ്പെടാനാവും.

Story first published: Tuesday, August 15, 2023, 10:30 [IST]
Other articles published on Aug 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+