Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ഐസിസി ട്രോഫി വേണോ? വിദേശ പരിശീലകനെ കൊണ്ടുവരണം! ഇവരിലൊരാള്‍ മതി

മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റത്തിനായുള്ള കാഹളം മുഴങ്ങുകയാണ്. സ്വന്തം തട്ടകത്തില്‍ ഇന്ത്യ കപ്പ് കൈവിട്ടതോടെ ഇനി എന്ന് ഐസിസി ട്രോഫി നേടുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. 2013ന് ശേഷം ഇന്ത്യക്ക് ഐസിസി ട്രോഫിയിലേക്കെത്താനായിട്ടില്ല. ഇത്തവണ സുവര്‍ണ്ണാവസരമായിരുന്നെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് തോറ്റു. ഇന്ത്യയുടെ പരാജയത്തിന് കാരണം പലതാണ്.

2011ലെ ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യ പല തവണയും നോക്കൗട്ടിലാണ് പുറത്തായത്. കുറച്ചുനാളുകളായി ഇന്ത്യയുടെ പരിശീലകസ്ഥാനത്തെത്തുന്നത് ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് സമീപകാലത്ത് ഇന്ത്യയെ പരിശീലിപ്പിച്ചത്. ലോകകപ്പിലെ തോല്‍വിയോടെ ദ്രാവിഡ് പടിയിറങ്ങാന്‍ ഒരുങ്ങുകയാണ്. പകരം ഇന്ത്യക്കാരനായ പരിശീലകന്മാരിലൊരാള്‍ എത്തിയേക്കുമെന്നാണ് സൂചന.

എന്നാല്‍ ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് വിദേശ പരിശീലകനെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. 2011ല്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത് ഗാരി കേഴ്സ്റ്റനാണ്. വരുന്ന ടി20 ലോകകപ്പും ഏകദിന ലോകകപ്പും വിദേശത്തായതിനാല്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് വിദേശ പരിശീലകന്‍ തന്നെ വേണം. ഇന്ത്യയുടെ പരിശീലകസ്ഥാനത്തേത്ത് പരിഗണിക്കാന്‍ സാധിക്കുന്ന വിദേശ പരിശീലകര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെയാള്‍ റിക്കി പോണ്ടിങ്ങാണ്. മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇതിഹാസവുമായ പോണ്ടിങ് നായകനായി ഗംഭീര റെക്കോഡുകളുള്ള കളിക്കാരനാണ്. ഓസ്ട്രേലിയയെ തുടര്‍ച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് പോണ്ടിങ്. മികച്ച തന്ത്രമൊരുക്കാനും നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനും പോണ്ടിങ്ങിന്റെ തന്ത്രങ്ങള്‍ ഇന്ത്യയെ സഹായിച്ചേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കോച്ചാണ് അദ്ദേഹം.

gary kirsten

ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന പോണ്ടിങ്ങിനെ പരിശീലകനാക്കിയാല്‍ ഇന്ത്യക്കത് വലിയ കരുത്തായേക്കും. രണ്ടാമത്തെയാള്‍ മഹേല ജയവര്‍ധനയാണ്. മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ ബാറ്റ്സ്മാനുമായ ജയവര്‍ധന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം മികച്ച റെക്കോഡുകളുള്ള ജയവര്‍ധനയെ ഇന്ത്യക്ക് പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അത് മികച്ച നീക്കമായി മാറിയേക്കും.

ഓസ്ട്രേലിയക്കാരനായ ടോം മൂഡിയാണ് മറ്റൊരാള്‍. ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും അടുത്തറിയാവുന്ന പരിശീലകനാണ് ടോം മൂഡി. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ടോം മൂഡി കിരീടത്തിലേക്കെത്തിച്ചിരുന്നു. ശ്രീലങ്കയുടെ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്ന മൂഡി മൂന്ന് ഫോര്‍മാറ്റിലും ടീമിനെ പരിശീലിപ്പിക്കാന്‍ യോഗ്യതയുള്ളവരിലൊരാളാണ്. അനുഭവസമ്പന്നനായ പരിശീലകനാണ് മൂഡി. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അദ്ദേഹത്തിന്റെ സേവനം ഗുണം ചെയ്തേക്കും.

ട്രെവര്‍ ബെയ്ലിസിനേയും ഇന്ത്യക്ക് പരിഗണിക്കാം. ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകനാണ് അദ്ദേഹം. ഇന്ത്യയെപ്പോലൊരു താരസമ്പന്നമായ ടീമിനെ മികച്ച നേട്ടങ്ങളിലേക്കെത്തിക്കാന്‍ ബെയ്ലിസിന് സാധിക്കും. നേരത്തെ തന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനുള്ള ആഗ്രഹം ബെയ്ലിസ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇന്ത്യക്ക് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.

2011ല്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത് ദക്ഷിണാഫ്രിക്കയ്ക്കാരനായ ഗാരി കേഴ്സ്റ്റനാണ്. എംഎസ് ധോണിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ കേഴ്സ്റ്റനായിരുന്നു. ശാന്തനായ പരിശീലകനാണെങ്കിലും തന്ത്രശാലിയാണ് അദ്ദേഹം. ഇന്ത്യയെ വീണ്ടുമൊരു ലോകകപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. ഐപിഎല്ലില്‍ ഇപ്പോഴും സഹ പരിശീലകനായും പരിശീലകനായുമെല്ലാം കേഴ്സ്റ്റണ്‍ സജീവമാണ്. അദ്ദേഹത്തിനൊരു രണ്ടാമൂഴം ഇന്ത്യക്ക് നല്‍കാവുന്നതാണ്.

എന്നാല്‍ ബിസിഐക്ക് കൂടുതല്‍ താല്‍പര്യം ഇന്ത്യന്‍ പരിശീലകനെ തന്നെ കൊണ്ടുവരാനാണ്. വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരുടേതുള്‍പ്പെടെ പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്തായാലും അന്തിമ തീരുമാനം കണ്ടറിയാം.

Story first published: Thursday, November 23, 2023, 14:54 [IST]
Other articles published on Nov 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+