Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഗംഭീറിന് ലാസ്റ്റ് ചാന്‍സ്; സീറ്റ് തെറിച്ചാല്‍ ആരാവും പുതിയ കോച്ച്? ഇവരിലൊരാള്‍

മുംബൈ: ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ വൈറ്റ് വാഷ് നേരിട്ടതിന് പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലും ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുകയാണ്. ശരാശരി നിലവാരം മാത്രമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം കാഴ്ചവെക്കുന്നത്. അവസാന രണ്ട് തവണയും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായതോടെ ഇന്ത്യയുടെ ഫൈനല്‍ സീറ്റും ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്.

സീനിയര്‍ താരങ്ങള്‍ക്കെതിരായ വിമര്‍ശനത്തോടൊപ്പം തന്നെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരേയും വിമര്‍ശനം ശക്തമാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തിയ ഗംഭീറിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ടീമിനെ ഉയര്‍ത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഗംഭീറിനും കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്. വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കപ്പ് നേടാനാവാതെ പോയാല്‍ ഗംഭീറിന്റെ സീറ്റ് തെറിക്കുമെന്നുറപ്പാണ്.

ഇത്തരത്തില്‍ ഗംഭീറിന് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്നാല്‍ ഇന്ത്യയുടെ പുതിയ പരിശീലകനായി ആരാവും എത്തുക?. പല വിദേശ പരിശീലകരും നോട്ടമിടുന്നുണ്ടെങ്കിലും ഇന്ത്യ വീണ്ടും മുന്‍ ഇന്ത്യന്‍ താരങ്ങളിലൊരാളെത്തന്നെയാവും പരിശീലകനാക്കുക. അങ്ങനെ വന്നാല്‍ സാധ്യതാ പട്ടികയില്‍ ആരൊക്കെയാണെന്ന് നോക്കാം.

വിവിഎസ് ലക്ഷ്മണ്‍

നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് വിവിഎസ് ലക്ഷ്മണ്‍. ഇന്ത്യയുടെ പരിശീലകര്‍ക്ക് വിശ്രമം ലഭിക്കുമ്പോള്‍ പകരം ടീമിനൊപ്പം പോകുന്നത് ലക്ഷ്മണാണ്. മുന്‍ ഇന്ത്യന്‍ താരമായ ലക്ഷ്മണ്‍ ടെസ്റ്റില്‍ മികച്ച പരിശീലകനായിരിക്കുമെന്നുറപ്പാണ്. എന്നാല്‍ പരിമിത ഓവറില്‍ ലക്ഷ്മണിന്റെ മികവ് എത്രത്തോളമാവുമെന്നത് കണ്ടറിയണം. ഇന്ത്യയുടെ അടുത്ത നായകനാവാന്‍ കൂടുതല്‍ സാധ്യത ലക്ഷ്മണിനാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലേയും മികവ് നോക്കുമ്പോള്‍ ഇന്ത്യ ലക്ഷ്മണെ പരിശീലകനാക്കാന്‍ സാധ്യത കുറവാണെന്നും പറയാം. എന്തായാലും പരിഗണനാ പട്ടികയില്‍ ലക്ഷ്മണനുമുണ്ടാവുമെന്നുറപ്പാണ്.

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ നായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ദാദയെന്ന് വിളിച്ച് ആരാധിക്കുന്ന ഗാംഗുലി വിരമിച്ച ശേഷം ബിസിസി ഐ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹിയുടെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്ന ഗാംഗുലി ഇപ്പോള്‍ പരിശീലക റോളിനെ കൂടുതല്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യം ഗാംഗുലിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ ഗാംഗുലി തീര്‍ച്ചയായും സ്ഥാനം ഏറ്റെടുക്കുമെന്നുറപ്പാണ്. ഗാംഗുലി വന്നാല്‍ ഇന്ത്യന്‍ ടീമിനും അത് വലിയ മുതല്‍ക്കൂട്ടായി മാറാനുള്ള സാധ്യത കൂടുതലാണ്. നായകനായി ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയ ഗാംഗുലിക്ക് പരിശീലകനായും ഇത് ചെയ്യാനാവും.

sourav ganguly

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ പരിശീലകസ്ഥാനമെന്നത് ഏറെക്കാലമായി സ്വപ്‌നംകണ്ട് നടക്കുന്നവരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഐപിഎല്ലിലൂടെ പരിശീലകനായി പരീക്ഷണം നടത്തിയെങ്കിലും വേണ്ടത്ര മികവ് കാട്ടാനായില്ല. ഇന്ത്യയുടെ പരിശീലകനാവാന്‍ നേരത്തെ തന്നെ താല്‍പര്യം അറിയിച്ചവരിലൊരാളാണ് സെവാഗ്. ഗൗതം ഗംഭീറിന് ശേഷം വീരേന്ദര്‍ സെവാഗിനെ ഇന്ത്യയുടെ പരിശീലകസ്ഥാനം ഏല്‍പ്പിക്കാന്‍ സാധ്യത കുറവാണ്. അനുഭവസമ്പത്തില്ലാത്ത സെവാഗിനെ വിശ്വസിക്കാന്‍ നിലവില്‍ ഇന്ത്യ തയ്യാറായേക്കില്ല. എന്നാല്‍ പരിഗണനയില്‍ സെവാഗും വന്നേക്കാം.

ഗാരി കേഴ്സ്റ്റന്‍

ഇന്ത്യക്കാരില്‍ നിന്ന് ഇനി മികച്ചൊരു പരിശീലകനെ കണ്ടെത്തുന്നത് ശ്രമകരമായതിനാല്‍ ചിലപ്പോള്‍ വിദേശ പരിശീലകരിലേക്ക് ബിസിസി ഐ പോകാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ 2011ല്‍ ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ഗാരി കേഴ്‌സ്റ്റനെ തിരികെ വിളിക്കാന്‍ സാധ്യതയുണ്ട്. പാകിസ്താന്‍ ടീമിന്റെയടക്കം പരിശീലക സ്ഥാനത്ത് പ്രവര്‍ത്തിച്ച് ഇപ്പോഴും കേഴ്‌സ്റ്റന്‍ സജീവമാണ്. അതുകൊണ്ടുതന്നെ കേഴ്‌സ്റ്റനെ സാധ്യതാ പട്ടികയില്‍ പ്രതീക്ഷിക്കാം.

ഡാരന്‍ ലീമാന്‍

മുന്‍ ഓസീസ് പരിശീലകനും താരവുമായ ഡാരന്‍ ലീമാനെ ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ലീമാന്‍ ഇന്ത്യയുടെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവസമ്പന്നനായ സീനിയര്‍ പരിശീലകനാണ് ഡാരന്‍ ലീമാന്‍. അതുകൊണ്ടുതന്നെ ലീമാനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Story first published: Wednesday, January 1, 2025, 19:32 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+