For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കിന്റെ ബാക്കപ്പാര്? ഗംഭീര്‍ ഈ താരങ്ങളെ വളര്‍ത്തണം; ഒരാള്‍ കെകെആര്‍ താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ ഹാര്‍ദിക്കിന്റെ പ്രകടനം ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക്കിന് പകരംവെക്കാന്‍ കഴിവുള്ള മറ്റൊരു പേസ് ഓള്‍റൗണ്ടറില്ലെന്ന് പറയാം.

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായതോടെ ഹാര്‍ദിക്കിന്റെ കഷ്ടകാലമാണെന്ന് പറയാം. നായകസ്ഥാനത്തേക്കെത്തേണ്ടിയിരുന്ന ഹാര്‍ദിക്ക് തഴയപ്പെട്ടു. പകരം ടി20യില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ പരിമിത ഓവര്‍ മാത്രമാണ് കളിക്കുന്നത്. ഇന്ത്യക്ക് ടെസ്റ്റിലേക്ക് മികച്ച പേസ് ഓള്‍റൗണ്ടറില്ല. ഹാര്‍ദിക്കിന്റെ ബാക്കപ്പായും ടെസ്റ്റിലേക്കും ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടര്‍മാരെ ആവശ്യമുണ്ട്.

ഗൗതം ഗംഭീറിന് ഹാര്‍ദിക്കിന്റെ ബാക്കപ്പായി വളര്‍ത്താന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം വെങ്കടേഷ് അയ്യരാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ വെങ്കടേഷ് അയ്യരാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ വെങ്കടേഷ് ഗൗതം ഗംഭീറുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് വെങ്കടേഷ്. നേരത്തെ ഹാര്‍ദിക്കിന് പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്ക് വെങ്കടേഷ് എത്തിയതാണ്.

ടോപ് ഓഡര്‍ താരത്തെ ഇന്ത്യ മധ്യനിരയിലേക്കാണ് പരിഗണിച്ചത്. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ തഴയപ്പെട്ടു. എന്നാല്‍ ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായതോടെ വെങ്കടേഷ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. ഹാര്‍ദിക്കിന് പകരം പരിഗണിക്കാവുന്ന താരമാണ് വെങ്കടേഷ് അയ്യരെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്താനും വെങ്കടേഷിന് കഴിവുണ്ട്.

arjun tendulkar

അവസാന ഐപിഎല്ലിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വെങ്കടേഷ് തിളങ്ങി. ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത പ്രകടനം താരം നടത്തുന്നുണ്ട്. ഉയര്‍ന്ന ഫിറ്റ്‌നസ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വെങ്കടേഷ്. അതുകൊണ്ടുതന്നെ ഗംഭീര്‍ ഹാര്‍ദിക്കിന്റെ ബാക്കപ്പായി വെങ്കടേഷിനെ വളര്‍ത്തേണ്ടതാണ്. രാജ് ബാവയാണ് മറ്റൊരു താരം. ഇന്ത്യക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന യുവതാരങ്ങളിലൊരാളാണ് രാജ് ബാവ.

2022ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കപ്പടിച്ചപ്പോള്‍ രാജ് ബാവയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. പേസ് ഓള്‍റൗണ്ടറായ താരം ഹാര്‍ദിക്കിനെപ്പോലെ ആക്രമിച്ച് കളിക്കുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള പ്രതിഭ രാജ് ബാവക്ക് അവകാശപ്പെടാം. ന്യൂസീലന്‍ഡ് എ ടീമിനെതിരേ ഇന്ത്യ എ ടീമിനായി കളിക്കാന്‍ രാജ് ബാവക്ക് സാധിച്ചിരുന്നു. നാല് വിക്കറ്റുമായി താരം തിളങ്ങുകയും ചെയ്തിരുന്നു. 21കാരനായ താരത്തിന് ഹാര്‍ദിക്കിനെക്കാളും കേമനാവുള്ള പ്രതിഭയുണ്ട്.

വേണ്ടത്ര പിന്തുണ ലഭിച്ചാല്‍ ഹാര്‍ദിക്കിനെപ്പോലെ സൂപ്പര്‍ താരമാവാന്‍ രാജ് ബാവക്ക് സാധിക്കും. പ്രേരക് മങ്കാദാണ് മറ്റൊരാള്‍. 29കാരനായ താരം കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഐപിഎല്ലിലടക്കം കളിച്ചെങ്കിലും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ മങ്കാദിനായില്ല. എന്നാല്‍ പ്രതിഭാശാലിയായ ഓള്‍റൗണ്ടറാണ് അദ്ദേഹം. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ മാച്ച് വിന്നറാവാന്‍ കഴിവുള്ള താരമാണ് പ്രേരക് മങ്കാദെന്ന് പറയാം.

അര്‍ജുന്‍ ടെണ്ടുല്‍ക്കറും പരിഗണിക്കാവുന്നവരില്‍ ഒരാളാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന പേര് അര്‍ജുനെ സംബന്ധിച്ച് ക്രിക്കറ്റ് കരിയറില്‍ അധിക ഭാരമാണ്. അര്‍ജുന്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ്. എന്നാല്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ അര്‍ഹിച്ച പിന്തുണ താരത്തിന് ലഭിക്കുന്നില്ല. പലപ്പോഴും സച്ചിനെപ്പോലെ ഇതിഹാസമായ പ്രകടനമാണ് എല്ലാവരും അര്‍ജുനില്‍ പ്രതീക്ഷിക്കുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഭേദപ്പെട്ട പ്രകടനങ്ങള്‍ക്കൊന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. പിന്തുണച്ച് വളര്‍ത്തിയെടുത്താല്‍ മികച്ചൊരു പേസ് ഓള്‍റൗണ്ടറായി മാറാന്‍ അര്‍ജുന് കഴിവുണ്ടെന്ന് തന്നെ പറയാം.

Story first published: Saturday, August 17, 2024, 18:09 [IST]
Other articles published on Aug 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+