Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോട് ഉടക്കാന്‍ നില്‍ക്കരുത്, കരിയര്‍ തകരും! നാല് പേര്‍ക്ക് പണികിട്ടി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് വിരാട് കോലി. നായകനായും ബാറ്റ്‌സ്മാനായും അതുല്യ റെക്കോഡുകള്‍ ഇതിനോടകം കോലി നേടിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത കളിക്കാരനാണ് കോലി. നായകനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മുഖഛായ മാറ്റാന്‍ കോലിക്കായി. ആക്രമണോത്സക ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ ടീമിനെ ഉയര്‍ത്തിയ കോലി ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം വിദേശ മൈതാനങ്ങളിലടക്കം റെക്കോഡ് ജയങ്ങളാണ് നേടിയത്.

കോലിയുടെ ഇന്ത്യന്‍ ടീമിനെ സ്ലെഡ്ജ് ചെയ്യാന്‍ പോലും എതിരാളികള്‍ ഭയപ്പെട്ടിരുന്നു. ഉടക്കുന്നവരോട് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കോലിക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിയുന്നത്ര കോലിയോട് ഉടക്കാന്‍ എതിര്‍ താരങ്ങള്‍ നിക്കാറില്ല. എന്നാല്‍ ചിലരെങ്കിലും വിരാട് കോലിയോട് ഉടക്കി പണി വാങ്ങിയിട്ടുണ്ട്. വിരാട് കോലിയോട് ഉടക്കി കരിയര്‍ തകര്‍ന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം നവീന്‍ ഉല്‍ ഹഖാണ്.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമാണ് അഫ്ഗാന്‍ കാരനായ നവീന്‍. ആര്‍സിബി-ലഖ്‌നൗ മത്സരത്തിനിടെ കോലിയുമായി നവീന്‍ കൊമ്പുകോര്‍ത്തു. വലിയ വിവാദമായ സംഭവമാണിത്. ഈ സംഭവത്തിന് ശേഷം നവീന്റെ കരിയര്‍ താഴോട്ടാണ്. അഫ്ഗാന്‍ ടീമില്‍ നിന്നടക്കം പേസര്‍ തഴയപ്പെട്ടു. അടുത്ത ഐപിഎല്ലിലും നവീന്‍ പങ്കെടുക്കുന്നില്ല. വിരാട് കോലിയോട് ഉടക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് നവീന്‍ നേരിട്ടത്.

വിവാദം ശക്തമായതിന് ശേഷം കോലിയോട് നവീന്‍ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ താരം മുന്‍ ഓസീസ് പേസ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്‌നറാണ്. ഇടം കൈയന്‍ പേസറായ താരം ഗംഭീര ബാറ്റിങ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ഫിനിഷര്‍ റോളില്‍ തകര്‍പ്പന്‍ റെക്കോഡാണ് ഫോക്‌നര്‍ക്കുള്ളത്. 2016ലെ പരമ്പരക്കിടെ കോലിയുമായി ഫോക്‌നര്‍ കോര്‍ത്തിരുന്നു. ഈ സംഭവത്തിന് ശേഷം ഫോക്‌നറുടെ കരിയര്‍ താഴോട്ടായി.

virat kohli

മോശം ഫോമിലേക്ക് കൂപ്പുകുത്തിയ ഫോക്‌നര്‍ ഓസീസ് ടീമില്‍ നിന്നടക്കം തഴയപ്പെട്ടു. ഐപിഎല്ലില്‍ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ ഫോക്‌നര്‍ ശ്രമിച്ചെങ്കിലും ഈ ശ്രമവും പാളി. ഇപ്പോള്‍ കരിയര്‍ അവസാനിക്കുകയും ചെയ്തു. കോലിയോട് ഉടക്കിയതിന് ശേഷമാണ് ഫോക്‌നര്‍ക്ക് ഈ തിരിച്ചടി നേരിട്ടതെന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാമത്തെ താരം ടിം പെയ്‌നാണ്.

മുന്‍ ഓസീസ് ടെസ്റ്റ് നായകനായ ടിം പെയ്ന്‍ 2018ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് കോലിയോട് ഉടക്കിയത്. ഇതിന് ശേഷം പെയ്‌ന്റെ ഓസീസ് ടീമിനെതിരേ കോലിപ്പട ടെസ്റ്റ് പരമ്പര നേടി. കോലിയോടുള്ള ശത്രുതക്ക് ശേഷം പെയ്‌ന്റെ കരിയര്‍ പിന്നോട്ട് പോയി. 2021ല്‍ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട പെയ്‌നെ ഓസ്‌ട്രേലിയ നായകസ്ഥാനത്ത് നിന്നും ടീമില്‍ നിന്നും പുറത്താക്കി. ഇപ്പോള്‍ കരിയര്‍ പൂര്‍ണ്ണമായും അവസാനിക്കുകയും ചെയ്തു.

വെസ്റ്റ് ഇന്‍ഡീസിന്റെ കെസ്‌റിക്ക് വില്യംസാണ് മറ്റൊരു താരം. ഒരു തവണ കോലിയെ സ്ലെഡ്ജ് ചെയ്ത കെസ്‌റിക്കിന് കോലി കളത്തിനുള്ളില്‍ത്തന്നെ ബാറ്റുകൊണ്ട് മറുപടി നല്‍കി. എന്നാല്‍ കോലിയോട് ഉടക്കിയ ശേഷം താരത്തിന്റെ കരിയറില്‍ വലിയ തകര്‍ച്ച നേരിട്ടു. ദേശീയ ടീമിലെ സീറ്റടക്കം തെറിച്ചു. നിലവില്‍ ദേശീയ ടീമിന് പുറത്താണ് അദ്ദേഹമുള്ളത്. പേസര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണ്. യാദൃശ്ചികമെങ്കിലും കോലിയോട് ഉടക്കിയ ശേഷമാണ് ഇത്തരമൊരു തിരിച്ചടി താരത്തിന് നേരിട്ടത്.

വിരാട് കോലി ഇപ്പോഴും ഇന്ത്യയുടെ നട്ടെല്ലായി തുടരുന്നു. നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം കോലിക്ക് തന്നെയാണ്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കെത്തിയ കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോഡ് തകര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ടി20 ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി.

Story first published: Sunday, January 7, 2024, 12:45 [IST]
Other articles published on Jan 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+