For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മധ്യനിര താരങ്ങളില്‍ ഏകദിന ഇരട്ട സെഞ്ച്വറി ആര് നേടും? ഇവര്‍ക്ക് സാധിക്കും! ഒരു ഇന്ത്യനും

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുകയെന്നത് ഒരു കാലത്ത് എത്തിപ്പിടിക്കാനാവാത്ത സ്വപ്‌നമായിരുന്നു. പലരും ചരിത്ര നേട്ടത്തിന്റെ വക്കോളമെത്തിയെങ്കിലും ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ക്രിക്കറ്റ് ഇതിഹാസം ഈ വമ്പന്‍ നേട്ടത്തിലേക്കെത്തിയത്. ഇതിന് ശേഷം രോഹിത് ശര്‍മ മൂന്നുവട്ടം ഈ ഭാഗ്യ സംഖ്യ കണ്ടു.

വീരേന്ദര്‍ സെവാഗ്, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ക്രിസ് ഗെയ്ല്‍, ഫഖര്‍ സമാന്‍, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഈ നേട്ടത്തില്‍ പേരുചേര്‍ത്തവരാണ്. എന്നാല്‍ ഈ നേട്ടം സ്വന്തമാക്കിയവരെല്ലാം ഓപ്പണര്‍മാരായിരുന്നു. മധ്യനിരയില്‍ കളിക്കുന്ന ഒരു താരത്തിന് ഏകദിന ഇരട്ട സെഞ്ച്വറിയെന്ന സ്വപ്‌നത്തിലേക്ക് എത്താനാവുമോ?. നിലവില്‍ കളിക്കുന്ന മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഈ റെക്കോഡ് സ്വന്തമാക്കാന്‍ കെല്‍പ്പുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ജോസ് ബട്‌ലറാണ്. ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ബട്‌ലര്‍ ഏകദിനത്തില്‍ 200 റണ്‍സിലേക്കെത്താന്‍ കഴിവുള്ളവനാണ്. ടി20യില്‍ ഓപ്പണറെന്ന നിലയില്‍ ശോഭിക്കുന്ന താരമാണ് ബട്‌ലര്‍. എന്നാല്‍ ഏകദിനത്തില്‍ മധ്യനിരയിലാണ് ബട്‌ലര്‍ കളിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ കുറഞ്ഞ പന്തുകളില്‍ നിന്ന് ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കാന്‍ പോലും ബട്‌ലറിന് കഴിവുണ്ട്.

165 ഏകദിനം കളിച്ച ബട്‌ലര്‍ 41.49 ശരാശരിയില്‍ 4647 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 11 സെഞ്ച്വറിയും 24 ഫിഫ്റ്റിയും ഉള്‍പ്പെടും. 162 റണ്‍സാണ് ബട്‌ലറിന്റെ ഉയര്‍ന്ന സ്‌കോര്‍. മികച്ചൊരു തുടക്കം ലഭിച്ചാല്‍ ബട്‌ലര്‍ ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാവാന്‍ സാധ്യതയുണ്ട്. മറ്റൊരു താരം ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റിങ് ശൈലിയാണ് ക്ലാസന്റേത്. മധ്യനിരയിലാണ് വിക്കറ്റ് കീപ്പറായ താരം ബാറ്റു ചെയ്യുന്നത്.

rishabh pant

32കാരനായ താരം ഇതിനോടകം തന്റെ ബാറ്റിങ് വെടിക്കെട്ട് തെളിയിച്ചിട്ടുണ്ട്. തന്റേതായ ദിവസം ഏത് ബൗളറേയും തല്ലിപ്പറത്താന്‍ ക്ലാസന് കഴിവുണ്ട്. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ അപകടകാരിയായ ബാറ്റ്‌സ്മാനാണ് ക്ലാസനെന്ന് പറയാം. 36 ഏകദിനം കളിച്ച ക്ലാസന്‍ 40 ശരാശരിയില്‍ 1080 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് അദ്ദേഹം ഏകദിനത്തില്‍ നേടിയത്.

അടിച്ചുതകര്‍ത്ത് കളിക്കുന്ന താരത്തിന് തന്റേതായ ദിവസം വമ്പന്‍ റെക്കോഡിലേക്കെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ ക്ലാസന് ഈ നേട്ടത്തിലേക്കെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. മൂന്നാമത്തെ താരം റിഷഭ് പന്താണ്. ഇന്ത്യയുടെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഇതിനോടകം തന്റെ ബാറ്റിങ് പ്രതിഭ റിഷഭ് തെളിയിച്ചിട്ടുള്ളതാണ്.

ബൗളര്‍മാരെ കടന്നാക്രമിച്ച് കളിക്കുന്ന റിഷഭ് വിദേശ മൈതാനങ്ങളിലടക്കം മികവ് കാട്ടുന്നു. ഇന്ത്യക്കായി 30 ഏകദിനം കളിച്ച റിഷഭ് 34.6 ശരാശരിയില്‍ 865 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് റിഷഭിന്റെ പേരിലുള്ളത്. 125 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലിലടക്കം സെഞ്ച്വറി നേടിയിട്ടുള്ള റിഷഭ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ കഴിവുള്ളവനാണ്. ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കുന്ന ബാറ്റ്‌സ്മാനാണ് റിഷഭ്.

എന്നാല്‍ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന രോഹിത് ശര്‍മയുടെ റെക്കോഡ് തകര്‍ക്കാന്‍ പെട്ടെന്ന് ആര്‍ക്കും സാധിച്ചേക്കില്ല. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് രോഹിത് നേടിയത്. ഈ റെക്കോഡ് മറികടക്കാന്‍ അത്ഭുത പ്രകടനം തന്നെ നടത്തേണ്ടതായി വരും.

Story first published: Sunday, August 6, 2023, 12:23 [IST]
Other articles published on Aug 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+