For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ പരിശീലകനായി, ഇന്ത്യന്‍ ടീമിലുണ്ടായത് എന്ത് മാറ്റം? ഈ ആധിപത്യങ്ങള്‍ അവസാനിപ്പിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി വലിയ നേട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കിരീടം നേടിയിരിക്കുകയാണ്. ടെസ്റ്റിലെ സമീപകാല പ്രകടനങ്ങള്‍ അല്‍പ്പം മോശമാണെങ്കിലും ഏകദിനത്തിലും ടി20യിലും ഇന്ത്യ ശക്തമായ കുതിപ്പാണ് കാഴ്ചവെക്കുന്നത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഗംഭീര്‍ പരിശീലകനാവുമ്പോള്‍ നിരവധി വെല്ലുവിളികളായിരുന്നു കാത്തിരുന്നത്.

എന്നാല്‍ ഒരു പരിധിവരെ എല്ലാ വെല്ലുവിളികളേയും മറികടന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഗൗതം ഗംഭീറിന് സാധിച്ചു. ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം കൂടി മെച്ചപ്പെടുത്തിയാല്‍ ഗംഭീറിന് തലയുയര്‍ത്തി മുന്നോട്ട് പോകാം. ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായതോടെ വലിയ മാറ്റങ്ങളും ടീമില്‍ സംഭവിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ടുവന്ന പല കാര്യങ്ങളും ഗംഭീര്‍ പരിശീലകനായതോടെ അവസാനിച്ചു. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര്‍ വന്നതോടെയുണ്ടായ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

താരാധിപത്യം അവസാനിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ വന്നതിന് ശേഷമുണ്ടായ പ്രധാന മാറ്റം താരാധിപത്യം അവസാനിപ്പിച്ചതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരാധിപത്യത്തില്‍ ഊന്നിയാണ് മുന്നോട്ട് പോയിരുന്നത്. ചില താരങ്ങള്‍ക്ക് പരിശീലകരെക്കാള്‍ ടീം മാനേജ്‌മെന്റിനെക്കാളും അധികാരമുള്ള രീതിയിലായിരുന്നു കാര്യങ്ങളുണ്ടായിരുന്നു. എംഎസ് ധോണിക്ക് ശേഷം വിരാട് കോലിയും കുറച്ച് കാലം രോഹിത് ശര്‍മയും ഈ ആധിപത്യം പുലര്‍ത്തിയിരുന്നു.

എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായതോടെ ഈ ആധിപത്യത്തിന് അവസാനമിട്ടു. ഇപ്പോള്‍ ടീമിന്റെ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഗംഭീറാണ്. കോലിയും രോഹിത്തുമെല്ലാം പരിശീലകനെ അനുസരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഇന്ത്യന്‍ ക്രിക്കറ്റിലെ താരാധിപത്യത്തിന് അവസാനം കാണാന്‍ ഗംഭീര്‍ പരിശീലകനായതോടെ സാധിച്ചു. ഇപ്പോള്‍ പരിശീലകന് കീഴില്‍ അച്ചടക്കത്തോടെ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നുണ്ട്.

gautam gambhir rohit sharma virat kohli

ഫോം നോക്കി താരങ്ങള്‍ക്ക് അവസരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തെറ്റായ രീതികളിലൊന്നായിരുന്നു ചില താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന. മോശം ഫോമിലാണെങ്കിലും മികച്ച താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴും ക്യാപ്റ്റനും ടീം മാനേജ്‌മെന്റിനും താല്‍പര്യമുള്ള ചില താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നു. റിഷഭ് പന്ത് ഇതിന് മികച്ച ഉദാഹരണമാണ്. എംഎസ് ധോണിക്ക് ശേഷം റിഷഭ് പന്തിനെ വളര്‍ത്താനായി നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.

Take a Poll

തുടര്‍ച്ചയായി ഫ്‌ളോപ്പാവുമ്പോഴും പിന്തുണ ലഭിച്ചു. വിരാട് കോലി ക്യാപ്റ്റനായിരിക്കുമ്പോഴും പിന്നീട് രോഹിത് എത്തിയപ്പോഴും റിഷഭിന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. സഞ്ജു സാംസണും ഇഷാന്‍ കിഷനുമെല്ലാം അവസരം കിട്ടാതെ തഴയപ്പെട്ട് നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഗംഭീര്‍ പരിശീലകനായപ്പോള്‍ ഫോം നോക്കി അവസരങ്ങള്‍ കൊടുക്കാന്‍ തുടങ്ങി. ടി20യിലേക്ക് സഞ്ജു എത്തിയതും റിഷഭ് പന്ത് ബാക്കപ്പായതുമെല്ലാം ഗംഭീറിന്റെ ധീരമായ തീരുമാനത്തെത്തുടര്‍ന്നാണെന്ന് പറയാം.

ടീമിനുള്ളിലെ ഐക്യം ഉയര്‍ത്തി

ഗൗതം ഗംഭീര്‍ ഇന്ത്യ എന്ന വികാരത്തിന് വലിയ പ്രാധാന്യം നല്‍കുന്ന പരിശീലകനാണ്. അതുകൊണ്ടുതന്നെ ടീമിനുള്ളിലെ ഭിന്നതകള്‍ ഒരു തരത്തിലും ഗംഭീര്‍ അംഗീകരിക്കില്ല. കൃത്യമായ പദ്ധതികളോടെ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഗംഭീര്‍ സജീവമായി ഇടപെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീം ഒറ്റക്കെട്ടായി പൊരുതുന്ന കാഴ്ചയാണ് കാണുന്നത്. തോല്‍വിയില്‍ താരങ്ങളെ പഴിചാരാതെ മുന്നില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗംഭീറിന് സാധിക്കുന്നു.

ഇന്ത്യന്‍ ടീമിനെ ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ ഗംഭീറിന് സാധിക്കും. ചാമ്പ്യന്‍സ് ട്രോഫി നേടിയതോടെ ഗംഭീറിന് അടുത്ത ഏകദിന ലോകകപ്പ് വരെ തുടരാന്‍ സാധിക്കും. ഇനിയും ഐസിസി കിരീടങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, March 17, 2025, 10:06 [IST]
Other articles published on Mar 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+