Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടെനിന്ന് ചതിച്ചു, ഭാര്യയുമായി സുഹൃത്ത് പ്രണയത്തിലായി- വഞ്ചിക്കപ്പെട്ട ക്രിക്കറ്റ് താരങ്ങളിതാ

ക്രിക്കറ്റ് താരങ്ങളുടെ പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയങ്ങളാണ്. ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബാംഗങ്ങളും ആരാധകരുടെ ഇടയില്‍ പ്രശസ്തരാണ്. മിക്ക ക്രിക്കറ്റ് താരങ്ങളും അത്യാഡംഭര ജീവിതം നയിക്കുന്നവരായതിനാല്‍ മിക്കവരുടേയും വിവാഹവും ഗംഭീരമായാണ് നടത്തപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റിലെ ഒട്ടുമിക്ക താരങ്ങളും ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചവരാണ്.

ആലോചിച്ച് ഉറപ്പിച്ച് വിവാഹം കഴിച്ചവര്‍ വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. ഇതില്‍ പലരുടേയും വിവാഹ ബന്ധം അത്ര മികച്ച രീതിയിലായിരുന്നില്ല. പലരും ഇതിനോടകം രണ്ടാം വിവാഹത്തിലേക്ക് കടന്ന് കഴിഞ്ഞു. മിക്കവരും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞതായാണ് കാണാനാവുന്നത്. എന്നാല്‍ ചില ക്രിക്കറ്റ് താരങ്ങളുടെ വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നില്‍ തോളില്‍ കൈയിട്ടു നടന്ന കൂട്ടുകാരുടെ ചതിയാണ്.

സുഹത്തുക്കള്‍ ഭാര്യയുമായി പ്രണയത്തിലായതിനാല്‍ വിവാഹ ബന്ധം തകര്‍ന്ന ചില ക്രിക്കറ്റ് താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ദിനേഷ് കാര്‍ത്തികാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ്. ഐപിഎല്ലിലടക്കം സജീവമായിരുന്ന കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനുമായിരുന്നു. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ താരമാണ് കാര്‍ത്തിക്.

ഇതിന് കാരണം സുഹൃത്തായിരുന്ന മുരളി വിജയുമാണ്. കാര്‍ത്തികിന്റെ ആദ്യ വിവാഹം ബാല്യകാല സുഹൃത്തായ നികിത വഞ്ചാരയുമായായിരുന്നു. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ചെറുപ്പം മുതല്‍ അടുത്തറിയാവുന്നവരായിരുന്നു കാര്‍ത്തികും നികിതയും. ഇരുവരുടേയും പ്രണയം അത്യാഡംഭര വിവാഹത്തിലേക്കെത്തുകയും ചെയ്തു. വലിയ ദാമ്പത്യ ജീവിതം കാര്‍ത്തിക് സ്വപ്‌നം കണ്ടെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.

dinesh karthik, dipika pallikkal

ദിനേഷ് കാര്‍ത്തികിന്റെ തമിഴ്‌നാട്ട് ടീമിലെ സഹതാരമായിരുന്ന മുരളി വിജയിയുമായി നികത പ്രണയത്തിലാവുകയായിരുന്നു. കാര്‍ത്തികിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു മുരളി വിജയ്. ഇടക്കിടെ കാര്‍ത്തികിന്റെ വീട്ടിലടക്കം മുരളി വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ചതി കാര്‍ത്തിക് പ്രതീക്ഷിച്ചിരുന്നില്ല. 2012ലെ വിജയ് ഹസാരെ ട്രോഫിക്കിടെയാണ് ഇരുവരുടേയും ബന്ധം ദിനേഷ് കാര്‍ത്തിക് കണ്ടുപിടിക്കുന്നത്.

ഇതോടെ നികിതയുമായി കാര്‍ത്തിക് വിവാഹ ബന്ധം വേര്‍പെടുത്തുകയും മുരളി വിജയുമായി നികിത വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. അതിന് ശേഷം ദിനേഷ് കാര്‍ത്തിക് മലയാളിയും സ്‌ക്വാഷ് താരവുമായ ദീപികാ പള്ളിക്കലിനേയും വിവാഹം ചെയ്തു. കൂടെനിന്ന് കാര്‍ത്തികിനെ ചതിച്ച താരമാണ് വിജയിയെന്ന് പറയാം. കാര്‍ത്തിക് ഈ സംഭവത്തിന് ശേഷം ലോകകപ്പടക്കം കളിച്ചെങ്കിലും മുരളിയുടെ കരിയര്‍ താഴോട്ട് പോവുകയാണ് ചെയ്തത്.

പണികിട്ടിയ രണ്ടാമത്തെ താരം ശ്രീലങ്കയുടെ തിലകര്തന ദില്‍ഷനാണ്. ശ്രീലങ്കന്‍ ടീമിലെ ദില്‍ഷന്റെ അടുത്ത സുഹൃത്തും ഓപ്പണിങ്ങിലെ പങ്കാളിയുമായിരുന്നു ഉപുല്‍ തരംഗ. ദില്‍ഷന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉപുല്‍ തരംഗ ദില്‍ഷന്റെ ഭാര്യയായ നിലങ്ക വിതനാഗിയുമായി പ്രണയത്തിലായി. വൈകാതെ ഈ ബന്ധം ദില്‍ഷന്‍ കണ്ടെത്തി. ഇതോടെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ദില്‍ഷന്‍ നിര്‍ബന്ധിതനായി.

നിലങ്ക ഉപുല്‍ തരംഗയെ വിവാഹം ചെയ്യുകയും ചെയ്തു. ദില്‍ഷനെ കൂടെനിന്ന് ഉപുല്‍ തരംഗ ചതിക്കുകയായിരുന്നു. ഇതിന് ശേഷം ദില്‍ഷന്‍ ഉപുല്‍ തരംഗയുമായുള്ള സൗഹൃദം പൂര്‍ണ്ണമായും അവസാനിപ്പിച്ചു. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മറ്റൊരു താരം മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീയാണ്. 2006ല്‍ എലിസബെത്ത് കെംപിനെയാണ് ബ്രെറ്റ് ലീ വിവാഹം കഴിച്ചത്. ആ സമയത്ത് ക്രിക്കറ്റില്‍ ലീ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു.

കുടുംബത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല. ഈ സമയത്ത് ബ്രെറ്റ് ലീയുടെ സുഹൃത്തും ഓസ്‌ട്രേലിയന്‍ റഗ്ബി താരവുമായി എലിസബെത്ത് പ്രണയത്തിലായി. ഈ ബന്ധം അറിഞ്ഞതോടെ ബ്രെറ്റ് ലീക്ക് വിവാഹ ബന്ധം വേര്‍പെടുത്തേണ്ടി വന്നു. ഇതിന് ശേഷം ലാന ആന്‍ഡേഴ്‌സനെ ലീ വിവാഹം ചെയ്തു.

Story first published: Thursday, February 8, 2024, 12:19 [IST]
Other articles published on Feb 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+