ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയും സ്വീകാര്യതയും എല്ലാം കാലത്തുമുണ്ട്. ഗ്ലാമര്‍ മേഖലയെന്ന് തന്നെ ക്രിക്കറ്റിനെ വിളിക്കാം. കോടികള്‍ ഒഴുകുന്ന ക്രിക്കറ്റിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണെന്ന് തന്നെ പറയാം. ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബ ജീവിതവും സ്വകാര്യ നിമിഷങ്ങളുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയമാണ്. അതുകൊണ്ടുതന്നോ ഗോസിപ്പ് കോളങ്ങളില്‍ പേര് വരാത്തെ ക്രിക്കറ്റ് താരങ്ങള്‍ ചുരുക്കമാണെന്ന് തന്നെ പറയാം.
ക്രിക്കറ്റിലെ പല താരങ്ങളും ഇന്ന് വിവാഹ മോചിതരായത് ഗോസിപ്പ് കോളങ്ങളിലെ ആഘോഷ വാര്‍ത്തയായിരുന്നു. പല താരങ്ങളുടേയും വൈവാഹിക ജീവിതത്തിലെ തകര്‍ച്ച അവരുടെ കരിയറിനേയും കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇതിനെ അതിജീവിച്ച് ചില താരങ്ങള്‍ തിരിച്ചുവന്നിട്ടുമുണ്ട്. എന്നാല്‍ ഉറ്റ സുഹൃത്തുക്കളും ഭാര്യയും ചേര്‍ന്ന് ചതിച്ചിട്ടും തിരിച്ചുവരവ് നടത്തിയവര്‍ വളരെ വിരളമാണ്. ഇത് ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം ദിനേഷ് കാര്‍ത്തികാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. കാര്‍ത്തികിന്റെ കുടുംബ ജീവിതം വലിയ തകര്‍ച്ച നേരിട്ടതാണ്. കാര്‍ത്തികിന്റെ ആദ്യ വിവാഹം ബാല്യ കാല സുഹൃത്തായ നികിത വഞ്ചാരയുമായായിരുന്നു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു കുഞ്ഞുമുണ്ടായിരുന്നു.
എന്നാല്‍ കാര്‍ത്തിക് അറിയാതെ ഇന്ത്യന്‍ ടീമിലെ സഹതാരമായ മുരളി വിജയിയുമായി നികിതക്ക് പ്രണയമുണ്ടായിരുന്നു. കാര്‍ത്തികും വിജയിയും തമിഴ്‌നാടിനായും ഇന്ത്യക്കായും ഒരുമിച്ച് കളിച്ചവരാണ്. വിജയ് കാര്‍ത്തികുമായുള്ള സൗഹൃദം മുതലെടുത്താണ് അദ്ദേഹത്തെ ചതിച്ചത്. ഇൗ ബന്ധം മനസിലാക്കിയ കാര്‍ത്തിക് നികിതയുമായുള്ള ബന്ധം വേര്‍പിരിഞ്ഞു. നികിത പിന്നീട് മുരളി വിജയിയെ വിവാഹം കഴിച്ചു. കാര്‍ത്തിക് ഇന്ത്യയുടെ സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കലിനേയും വിവാഹം ചെയ്തു.

രണ്ടാമത്തെ താരം ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണറായ തിലകരത്‌ന ദില്‍ഷനാണ്. ശ്രീലങ്കയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും കസറിയ ദില്‍ഷനും ഭാര്യയുടെ ചതി നേരിട്ട താരമാണ്. ശ്രീലങ്കന്‍ ടീമില്‍ ദില്‍ഷന്റെ ഓപ്പണിങ് പങ്കാളിയായിരുന്നു ഉപുല്‍ തരംഗ. രണ്ട് പേരും തമ്മില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളായിരുന്നു സൃഷ്ടിച്ചിരുന്നത്. ഈ ബന്ധം ഇവര്‍ക്കിടയിലെ സൗഹൃദവും മെച്ചപ്പെടുത്തി. എന്നാല്‍ ഉപുല്‍ തരംഗ ഈ ബന്ധം ദുരുപയോഗം ചെയ്തു. ദില്‍ഷന്റെ ഭാര്യയായ നിലങ്ക വിതനാഗെയുമായി ഉപുല്‍ തരംഗ പ്രണയത്തിലായി.
ഇരുവരുടേയും ബന്ധം തിരിച്ചറിഞ്ഞ ദില്‍ഷന്‍ നിലങ്കയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. പിന്നീട് ഉപുല്‍ തരംഗ നിലങ്കയെ വിവാഹം ചെയ്തു. ഇതോടെ ദില്‍ഷനും ഉപുല്‍ തരംഗയും തമ്മിലുള്ള ബന്ധം മോശമാവുകയും രണ്ട് അടുത്ത സുഹൃത്തുക്കള്‍ വലിയ ശത്രുക്കളായി മാറുകയും ചെയ്തു. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും കരിയര്‍ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ ദില്‍ഷന് സാധിച്ചു. ശ്രീലങ്കയുടെ സൂപ്പര്‍ താരമായാണ് ദില്‍ഷന്‍ വിരമിച്ചത്.
മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസറായ ബ്രെറ്റ് ലീയും ആദ്യ ഭാര്യയില്‍ നിന്ന് ചതി നേരിട്ടു. 2006ല്‍ എലിസബെത്ത് കെംപിനെയാണ് ബ്രെറ്റ് ലീ വിവാഹം ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ബന്ധം തകര്‍ന്നു. റഗ്ബി താരവുമായി കെംപിനുണ്ടായിരുന്ന രഹസ്യ പ്രണയമാണ് ബ്രെറ്റ് ലീയുമായുള്ള ബന്ധം തകരാന്‍ കാരണമായത്. ഇതിന് ശേഷം ലാന ആന്‍ഡേഴ്‌സനെ ബ്രെറ്റ് ലീ വിവാഹം ചെയ്തു. എന്നാല്‍ ബ്രെറ്റ് ലീയുടെ സുഹൃത്തായിരുന്ന താരമാണ് ആദ്യ വിവാഹ ബന്ധം തകരാന്‍ കാരണമായത്.