For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യക്ക് പ്രതീക്ഷയായി ഇവര്‍! ദേശീയ ടീമിലേക്ക് വിളിയെത്തിയേക്കും

ദുലീപ് ട്രോഫി ടൂര്‍ണമെന്റിന്റെ മറ്റൊരു സീസണ്‍ അവസാനിക്കുമ്പോള്‍ വെസ്റ്റ് സോണിനെ തകര്‍ത്ത് സൗത്ത് സോണ്‍ ചാമ്പ്യന്മാരായിരിക്കുകയാണ്. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ചേതേശ്വര്‍ പുജാര എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടും സൗത്ത് സോണിന് ജയിക്കാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്. ദുലീപ് ട്രോഫിയില്‍ പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഇതില്‍ ചിലര്‍ ദേശീയ ടീമില്‍ ഇടം അര്‍ഹിക്കുന്ന തരത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണിത്. ചേതേശ്വര്‍ പുജാരയെ ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉമേഷ് യാദവിനെ പേസ് നിരയില്‍ നിന്ന് ഇന്ത്യ തഴഞ്ഞതോടെ പുതിയ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ അവസരമുണ്ട്. ഇത്തവണത്തെ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുകയും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം അര്‍ഹിക്കുന്നവരെന്ന് പറയാന്‍ സാധിക്കുന്നവരുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം വിദ്വത് കവീരപ്പയാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെ ഏറെ നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണിത്. ഇത്തവണത്തെ ദുലീപ് ട്രോഫിയിലെ താരമായി മാറുകയും ഫൈനലില്‍ കളിയിലെ താരമാവുകയും ചെയ്ത കവീരപ്പ പേസ് ബൗളറെന്ന നിലയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായേക്കും. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള കവീരപ്പ ഓള്‍ഡ് ബോളില്‍ റിവേഴ്‌സ് സ്വിങ്ങുകൊണ്ടും വിസ്മയിപ്പിക്കുന്നവനാണ്.

ഇന്ത്യയുടെ പേസ് ബൗളിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കവീരപ്പക്ക് വൈകാതെ വിളി ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത്തവണത്തെ ദുലീപ് ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായിരുന്നു കവീരപ്പ. രണ്ട് മത്സരത്തില്‍ നിന്ന് 15 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. രണ്ടുതവണ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെക്കാനും കവീരപ്പക്കായി.

12 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 49 വിക്കറ്റും എട്ട് ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 17 വിക്കറ്റും എട്ട് ടി20യില്‍ നിന്ന് 18 വിക്കറ്റുമാണ് കവീരപ്പ നേടിയത്. 24കാരനായ താരം ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.

Nishant Sindhu

സ്പിന്‍ ഓള്‍റൗണ്ടറായ നിശാന്ത് സിന്ദുവാണ് മറ്റൊരാള്‍. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇടം കൈയന്‍ താരം ബാറ്റിങ്ങിലാണ് കൂടുതല്‍ തിളങ്ങിയത്. 2 മത്സരത്തില്‍ നിന്ന് 195 റണ്‍സാണ് നിശാന്ത് നേടിയത്. 48.75 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. രവീന്ദ്ര ജഡേജയുടെയും അക്ഷര്‍ പട്ടേലിന്റെയും ബാക്കപ്പായി വളര്‍ത്താന്‍ സാധിക്കുന്ന താരമാണ് നിശാന്ത്. 19 കാരനായ താരം ഇന്ത്യ അണ്ടര്‍ 19 ടീമിനൊപ്പവും മികവുകാട്ടിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ നിശാന്ത് ഇതിനോടകം അരങ്ങേറ്റം നടത്തിയിട്ടുണ്ട്. 14 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റും 921 റണ്‍സും 9 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 110 റണ്‍സും 9 വിക്കറ്റും 8 ടി20യില്‍ നിന്ന് 90 റണ്‍സും 5 വിക്കറ്റുമാണ് നിശാന്ത് വീഴ്ത്തിയത്. ഇപ്പോള്‍ പിന്തുണച്ച് വളര്‍ത്തിയാല്‍ ഇന്ത്യക്ക് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ളവനാണ് നിശാന്ത്.

ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയാണ് മറ്റൊരാള്‍. രണ്ട് മത്സരത്തില്‍ നിന്ന് 95ന് മുകളില്‍ ശരാശരിയില്‍ 191 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴ് വിക്കറ്റും വീഴ്ത്തി.ടെസ്റ്റില്‍ മികച്ച ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ല. ശര്‍ദുല്‍ ഠാക്കൂറിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഹര്‍ഷിത്തിനെ പിന്തുണക്കാം. ഏഴ് ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 343 റണ്‍സും 28 വിക്കറ്റും 3 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 6 വിക്കറ്റും നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഗുണം ചെയ്യാന്‍ സാധ്യതയുള്ള ഓള്‍റൗണ്ടറാണ് ഹര്‍ഷിത്.

Story first published: Wednesday, July 19, 2023, 14:40 [IST]
Other articles published on Jul 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+