For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ കീഴില്‍ ലോകകപ്പ് നേടി, ഇന്ന് ബിസിസിഐ അംപയര്‍മാര്‍! ആരൊക്കെയെന്ന് അറിയാമോ?

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് വിരാട് കോലി. സൂപ്പര്‍ താരമെന്ന പദവിയിലേക്കുള്ള കോലിയുടെ ആദ്യ ചുവടുവെപ്പായിരുന്നു ഇത്. അന്ന് കോലിയുടെ കൂടെ കളിച്ചവരില്‍ പലരും പാതിവഴിയില്‍ തളര്‍ന്നു. മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, സിദ്ധാര്‍ത്ഥ് കൗള്‍, ഇക്ബാല്‍ അബ്ദുല്ല എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പേരെടുക്കാനായത്. മറ്റു താരങ്ങളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.

ഇപ്പോഴിതാ അന്ന് കോലിക്കൊപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ രണ്ടുപേര്‍ ഇപ്പോള്‍ ബിസിസിഐയുടെ അംപയര്‍മാരായി മാറിയിരിക്കുകയാണ്. തത്മയ് ശ്രീവാസ്തവ, അജിതേഷ് അര്‍ഗല്‍ എന്നിവരാണ് കളിക്കാരനെന്ന റോളില്‍ നിന്ന് അംപയര്‍ റോളിലേക്കെത്തിയത്. അംപയര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും അഭിമുഖം പൂര്‍ത്തിയാക്കുകയും ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അധികം വൈകാതെ ബോര്‍ഡ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുടെ അംപയറായി എത്താന്‍ ഇവര്‍ക്കാവും.

ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി പ്രതീക്ഷിച്ചിരുന്ന താരമാണ് തന്‍മയ് ശ്രീവാസ്തവ. ഉത്തര്‍ പ്രദേശുകാരനായ താരം 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്ന് 262 റണ്‍സാണ് നേടിയത്. 52.40 ശരാശരിയിലായിരുന്നു പ്രകടനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ 74 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 46 റണ്‍സ് നേടിയ ശ്രീവാസ്തവ് മത്സരത്തിലെ ടോപ് സ്‌കോററായിരുന്നു.

അതേ സമയം ബൗളറായ അജിതേഷ് അര്‍ഗല്‍ 2008ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ താരമായിരുന്നു. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയെ 12 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ 7 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അര്‍ഗല്‍ വീഴ്ത്തിയത്.

Ajitesh Argal

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ശ്രീവാസ്ത. 90 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 34.39 ശരാശരിയില്‍ 4918 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതില്‍ 10 സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ലിസ്റ്റ് എ ക്രിക്കറ്റില്‍ 44 മത്സരത്തില്‍ നിന്ന് 1728 റണ്‍സ് നേടിയ ശ്രീവാസ്തവയുടെ പേരില്‍ ഏഴ് സെഞ്ച്വറിയും 10 ഫിഫ്റ്റിയും ഉള്‍പ്പെടും.

'ബിസിസിഐയുടെ അംപയറിങ് പാനലില്‍ ഉള്‍പ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്. ക്രിക്കറ്റിനെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് ഇതാണ് ഏറ്റവും അനുയോജ്യമായ വഴി. ഇത് എന്നെ സംബന്ധിച്ച് ഒരു തുടക്കം മാത്രമാണ്. പരിശീലകനെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഐസിസിയുടെ അംപയറായി ഇന്ത്യയുടെ മത്സരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നു.

നിരവധി ആഭ്യന്തര മത്സരങ്ങള്‍ കളിച്ച ശേഷമാണ് ഇത്തരമൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചത്. വളരെ പ്രയാസമുള്ള ദൗത്യമാണിത്. ഈ പദ്ധതികളെ ഞാന്‍ പിന്തുടരും'-ശ്രീവാസ്തവ പറഞ്ഞു. കോലിയുടെ കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ അനുഭവത്തെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു. 'കരിയറിലെയും ജീവിതത്തിലെയും ഏറ്റവും മനോഹര നിമിഷമായാണ് ലോകകപ്പ് നേട്ടത്തെ കാണുന്നത്.

കോലിയോടൊപ്പം അന്ന് ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു. ഇന്നും ആ ടീമിലുണ്ടായിരുന്നവരുമായി മികച്ച ബന്ധം പുലര്‍ത്തുന്നുണ്ട്. നിലവില്‍ ഞാന്‍ ബിസിസിഐ ലെവല്‍ 2 പരിശീലകനാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അണ്ടര്‍ 16 ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീര്‍ ടീമിന്റെ സഹ പരിശീലകനുമായിരുന്നു'-ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

അതേ സമയം 10 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 24 വിക്കറ്റാണ് അജിതേഷിന്റെ പേരിലുള്ളത്. 3 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1 വിക്കറ്റും 6 ടി20യില്‍ നിന്ന് നാല് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന അംപയറായി മാറണമെന്നാണ് അജിതേഷിന്റെയും ആഗ്രഹം. നേട്ടത്തില്‍ ബിസിസിഐക്കും ബറോഡ ക്രിക്കറ്റ് അസോസിയേഷനും അദ്ദേഹം നന്ദി പറഞ്ഞു.

Story first published: Tuesday, August 1, 2023, 17:50 [IST]
Other articles published on Aug 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+