Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉമേഷ് യാദവിന്റെ ക്യൂട്ട് ഭാര്യയെ അറിയാമോ ? നിസാരക്കാരിയല്ല, ഫാഷന്‍ ഡിസൈനിങ്ങില്‍ പുലി

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ പേസറാണ് ഉമേഷ് യാദവ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന ഉമേഷ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒട്ടുമിക്ക കായിക താരങ്ങളുടെയും കുടുംബത്തെയും ആരാധകര്‍കര്‍ക്ക് സുപരിചിതമാണ്. താരങ്ങളെപ്പോലെ തന്നെ അവരുടെ ഭാര്യക്കും കുട്ടികള്‍ക്കുമെല്ലാം വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. ഇവരില്‍ മിക്കവരും പൊതുവേദിയില്‍ സജീവമായി എത്തുന്നവരാണ്.

എന്നാല്‍ ഉമേഷ് യാദവിന്റെ കുടുംബ ജീവിതത്തെപ്പറ്റി അധികം ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ കുടുബത്തെപ്പറ്റി കൂടുതല്‍ അറിയാം. അതിവേഗത്തില്‍ പന്തെറിയാന്‍ മിടുക്കനായ ഉമേഷിന്റെ പൂര്‍ണ്ണമായ പേര് ഉമേഷ് കുമാര്‍ തിലക് യാദവ് എന്നാണ്. എന്നാല്‍ ക്രിക്കറ്റിലേക്കെത്തിയപ്പോള്‍ ഇത് ചുരുങ്ങി ഉമേഷ് യാദവായി മാറിയതാണ്. 2015ലെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനംകൊണ്ട് കൈയടി നേടിയെങ്കിലും പരിമിത ഓവറില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

1

ഉമേഷ് ഐപിഎല്ലില്‍ സജീവമാണെങ്കിലും അദ്ദേഹത്തിന് പിന്തുണ നല്‍കി ഭാര്യ തന്യ വാദ്വ ഗ്യാലറയിലെത്താറില്ല. ഫാഷന്‍ ഡിസൈനിങ്ങിലെ ജോലിത്തിരക്കുകള്‍ തന്നെയാണ് ഇതിന്റെ കാരണം. പൊതുവേദിയില്‍ സജീവമല്ലെങ്കിലും ഡിസൈനിങ് മേഖലയില്‍ തന്യ പ്രശസ്തയാണ്. 1989ല്‍ ജനിച്ച തന്യ പഞ്ചാബി കുടുംബത്തിലെ അംഗമാണ്. പരമ്പരാഗത കുടുംബ ചിട്ടകളിലൂടെ വളര്‍ന്ന തന്യ വസ്ത്രധാരണത്തിലടക്കം ഇത് ശ്രദ്ധിക്കാറുണ്ട്.

1

ഫാഷന്‍ ഡിസൈനിങ് മേഖലയെ കരിയറാക്കി മാറ്റിയ തന്യയെ 2010ലെ ഐപിഎല്ലിനിടെയാണ് ഉമേഷ് യാദവ് ആദ്യമായി കാണുന്നത്. ക്രിക്കറ്റിന്റെ കടുത്ത ആരാധികയാണ് തന്യ. ഉമേഷിന്റെ സുഹൃത്തുക്കളിലൊരാള്‍ തന്യയുടെ സുഹൃത്തുമാണ്. ആ സുഹൃത്ത് വഴിയാണ് ആദ്യമായി കാണാന്‍ അവസരം ലഭിച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തുടങ്ങിയിരുന്നു.

1

സുഹൃദം പിന്നീട് പ്രണയമായി വളര്‍ന്നെങ്കിലും ബന്ധം അതീവ രഹസ്യമായാണ് ഇരുവരും മുന്നോട്ട് കൊണ്ടുപോയത്. മൂന്ന് വര്‍ഷത്തോളം ഡേറ്റ് ചെയ്തതിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്കെത്താന്‍ തീരുമാനിച്ചത്. രണ്ട് പേരും വീടുകളില്‍ കാര്യം പറഞ്ഞപ്പോള്‍ രണ്ട് കൂട്ടര്‍ക്കും പൂര്‍ണ്ണ സമ്മതം. 2013 ഏപ്രില്‍ 15ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതോടെയാണ് പ്രണയവിവരം എല്ലാവരും അറിയുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി. മെയ് 29നായിരുന്നു വിവാഹം. പരമ്പരാഗത ആചാരങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ഉമേഷിന് 25 വയസും തന്യക്ക് 23 വയസുമായിരുന്നു.

1

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ജനുവരി 1നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. കുട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ഉമേഷ് പങ്കുവെക്കുകയും ചെയ്തിരുന്നു. ഹുനാര്‍ എന്നാണ് കുട്ടിക്ക് പേരിട്ടത്. ക്രിക്കറ്റിലെ ക്യൂട്ട് കുടുംബങ്ങളിലൊന്നായി ഇപ്പോഴും സന്തോഷത്തോടെയാണ് ഇരുവരും ദാമ്പത്യം നയിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വളരെ മനോഹരമാണ്.

Story first published: Saturday, April 23, 2022, 14:36 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+