For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കിന്റെ 'പ്രേമലു', നഡാഷക്ക് മുമ്പ് മറ്റൊരു നടി; ഇന്ത്യന്‍ ഹീറോയുടെ മുന്‍ കാമുകിമാര്‍ ഇവരാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഹീറോയാണ് സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് വിജയമൊരുക്കിയത് ഹാര്‍ദിക്കായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് നിലവില്‍ വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ഹാര്‍ദിക്കിന്റെ ഭാര്യയായ നഡാഷ സ്റ്റാന്‍കോവിച്ചുമായി അദ്ദേഹം നല്ല ബന്ധത്തിലല്ല പോകുന്നത്. നഡാഷ ഹാര്‍ദിക്കിനെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങില്‍ ഹാര്‍ദിക് ഒറ്റക്കാണ് പങ്കെടുത്തത്. നഡാഷയുടെ അഭാവം അവിടേയും ചര്‍ച്ചയായി. ഹാര്‍ദിക് പുതിയ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. നഡാഷക്ക് മുമ്പും നിരവധി പ്രണയ ബന്ധങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യക്കുണ്ടായിരുന്നു. ക്രിക്കറ്റ് താരമെന്ന നിലയില്‍ വലിയ വളര്‍ച്ച കൈവരിച്ചതോടെ പ്രണയ ബന്ധങ്ങളുടെ പേരില്‍ ഹാര്‍ദിക് ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചു.

ഹാര്‍ദിക് പാണ്ഡ്യ നഡാഷയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന കാമുകിമാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ലിഷ ശര്‍മയുടെ പേരിനൊപ്പമാണ് ആദ്യ സമയത്ത് ഹാര്‍ദിക്കിന്റെ പേര് ഗോസിപ്പ് കോളത്തിലെത്തുന്നത്. കൊല്‍ക്കത്തക്കാരിയായ മോഡലായ ലിഷ ശര്‍മയുമായി ഹാര്‍ദിക് ഡേറ്റ് ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. 2016ലായിരുന്നു ഈ പ്രണയം. എന്നാല്‍ കരിയറിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനായി ഹാര്‍ദിക് ഈ പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

മോഡലിങ് രംഗത്ത് ഇപ്പോഴും ലിഷ സജീവമാണ്. രണ്ടാമത്തെ കാമുകി ഇല്ലി ആവ്റാമായിരുന്നു. സിനിമാ താരവും മോഡലുമായ ഇല്ലിയുമായി ഹാര്‍ദിക് പ്രണയത്തിലായത് ഐപിഎല്ലിനിടെയാണ്. എന്നാല്‍ ഈ പ്രണയബന്ധം അധികനാള്‍ നീണ്ടില്ല. ഇതോടെ ഒരു വര്‍ഷത്തിനുളളില്‍ ഈ പ്രണയ ബന്ധത്തിന് അവസാനമായി. മൂന്നാമത്തെ കാമുകി ഇഷ ഗുപ്തയാണ്. ബോളിവുഡ് സുന്ദരിയായ ഇഷ ഗുപ്തയുമായി ഹാര്‍ദിക് പ്രണയത്തിലായിരുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയെത്തിയത്.

hardik pandya natasa stankovic

ഇരുവരും ഒന്നിച്ചുള്ള ചിത്രവും പാപ്പരസികള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇരുവരും ഈ പ്രണയ വാര്‍ത്ത നിഷേധിച്ചിരുന്നു. പ്രശസ്ത മോഡലും അഭിനേത്രിയുമായ ഉര്‍വശി റൗത്തേലയുമായി ഹാര്‍ദിക് പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പല വേദികളിലും ഇവരെ ഒന്നിച്ച് കണ്ടിട്ടുള്ള ചിത്രങ്ങള്‍ പാപ്പരസികള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഹാര്‍ദിക് പാണ്ഡ്യയും ഉര്‍വശിയും തുറന്ന് പറഞ്ഞിട്ടുള്ളത്.

പര്‍നീതി ചോപ്രയാണ് മറ്റൊരു കാമുകി. സാമൂഹ്യ മാധ്യമങ്ങളിലെ താരവും ആംഗറുമെല്ലാമായ പര്‍നീതിയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരേയും ബന്ധിപ്പിക്കുന്ന ചിത്രങ്ങളൊന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഗോസിപ്പ് കോളത്തില്‍ അല്‍പ്പായസുള്ള റിപ്പോര്‍ട്ടായി ഒതുങ്ങി. ഷിബാനി ദണ്ഡേക്കറാണ് മറ്റൊരു കാമുകി. അഭിനേത്രിയായ ഷിബാനിയുമായും ഹാര്‍ദിക്കിന്റെ പേര് ഗോസിപ്പ് കോളങ്ങളിലെത്തിയിരുന്നു.

പിന്നീടാണ് നഡാഷയുമായി ഹാര്‍ദിക് പ്രണയത്തിലാവുന്നത്. എന്നാല്‍ ഈ പ്രണയബന്ധം രഹസ്യമാക്കി വെക്കാന്‍ ഹാര്‍ദിക്കിനായി. നഡാഷയ്ക്ക് മോതിരം അണിയിക്കുന്ന ചിത്രം പങ്കുവെച്ച് പ്രണയം ആദ്യമായി വെളിപ്പെടുത്തിയത് ഹാര്‍ദിക്കാണ്. ഇവര്‍ക്ക് കുഞ്ഞ് പിറന്ന ശേഷമാണ് വിവാഹം നടക്കുന്നത്. ഇരുവരും വിവാഹതരാവുമ്പോള്‍ ഹാര്‍ദിക് ഇന്ത്യന്‍ ക്രിക്കറ്റിലേയും ഐപിഎല്ലിലേയും സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയിരുന്നു.

അത്യാഡംഭര പൂര്‍വ്വമായ വിവാഹമാണ് നടന്നത്. ഐപിഎല്ലില്‍ ഹാര്‍ദിക്കിന്റെ മത്സരങ്ങള്‍ കാണാന്‍ നഡാഷ ഗ്യാലറിയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ലെങ്കിലും വാര്‍ത്ത വസ്തുതയുള്ളതാണെന്നാണ് വിവരം. അടുത്തൊന്നും ഇരുവരേയും ഒന്നിച്ച് കണ്ടിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഹാര്‍ദിക് ചിത്രവും പങ്കുവെക്കുന്നില്ല. നഡാഷ ആണ്‍ സുഹൃത്തിനൊപ്പം ഷോപ്പിങ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Story first published: Tuesday, July 16, 2024, 17:50 [IST]
Other articles published on Jul 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+