Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ താരമായും പരിശീലകനായും കപ്പ്, നേട്ടം നാല് പേര്‍ക്ക് മാത്രം, ഒരു ഇന്ത്യക്കാരനും

1

ഐപിഎല്ലില്‍ കിരീടം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കളിക്കാരനെന്ന നിലയില്‍ ഒരു തവണ പോലും കിരീടത്തിന്റെ ഭാഗമാവാന്‍ സാധിക്കാത്ത നിരവധി താരങ്ങളുണ്ട്. എല്ലാം തികഞ്ഞവരെന്ന് വിളിക്കാമെങ്കിലും ഭാഗ്യം തുണക്കാത്തതിനാല്‍ കിരീടം നേടാന്‍ സാധിക്കാത്തവരാണ് ഇതില്‍ പലരും. വിരാട് കോലിയൊക്കെ അത്തരത്തിലുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ അപൂര്‍വ്വം ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ താരമായും പരിശീലകനായും കപ്പ് നേടാന്‍ സാധിച്ചിട്ടുണ്ട്. നാല് പേര്‍ക്ക് മാത്രമാണ് ഈ നേട്ടത്തിലേക്കെത്താനായത്. ആരൊക്കെയാണെന്നറിയാം.

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

ഏറ്റവും ഒടുവിലായി ഈ പട്ടികയിലേക്കെത്തിയത് ആശിഷ് നെഹ്‌റയാണ്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ കിരീടം നേടുമ്പോള്‍ നെഹ്‌റ ടീമിന്റെ ഭാഗമായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായി എത്തിയ നെഹ്‌റ അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിനെ കപ്പിലേക്കെത്തിച്ചു. നേരത്തെ ആര്‍സിബിയുടെ പരിശീലകനായി നെഹ്‌റ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കിരീടത്തിലേക്കെത്തിക്കാനായിരുന്നില്ല. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, പൂനെ വാരിയേഴ്‌സ് ടീമുകള്‍ക്കായെല്ലാം നെഹ്‌റ കളിച്ചിട്ടുണ്ട്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങും ഈ നേട്ടത്തിലെത്തിയ താരങ്ങളിലൊരാളാണ്. 2013ല്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടുമ്പോള്‍ പോണ്ടിങ് ടീമിലെ നിര്‍ണ്ണായക ഘടകമായിരുന്നു. 2015ല്‍ ഇതേ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്കെത്തിക്കാനും പോണ്ടിങ്ങിനായി. പിന്നീട് മുംബൈ ഇന്ത്യന്‍സ് വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകസ്ഥാനം അദ്ദേഹം ഏറ്റെടുത്തു. അവസാന സീസണ്‍ വരെ ഡല്‍ഹിയുടെ പരിശീലകനായി പോണ്ടിങ് ഉണ്ടായിരുന്നു. എന്നാല്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല.

ഡാരന്‍ ലീമാന്‍

ഡാരന്‍ ലീമാന്‍

മുന്‍ ഓസീസ് ക്രിക്കറ്റ് താരവും പരിശീലകനുമായ ഡാരന്‍ ലീമാന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത് പലര്‍ക്കും അറിയാത്ത കാര്യമാണ്. 2008ല്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ലീമാനുമുണ്ടായിരുന്നു. പിന്നീട് പരിശീലക റോളിലേക്ക് മാറിയ ലീമാന്‍ 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ കിരീടത്തിലേക്കുമെത്തിച്ചു. പിന്നീട് അധികം ഐപിഎല്ലില്‍ താല്‍പര്യം കാട്ടാത്ത ലീമാന്‍ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഓസീസ് ടീമിന്റെ പരിശീലകസ്ഥാനവും ഒഴിഞ്ഞിരുന്നു.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

2008ല്‍ രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ നായകസ്ഥാനത്ത് ഷെയ്ന്‍ വോണായിരുന്നു. അന്ന് ശരാശരി ടീമുമായി ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ വോണിനായി. ഈ വര്‍ഷം ടീമിന്റെ പരിശീലക റോളിലും ഉപദേഷ്ടാവ് റോളിലുമെല്ലാം വോണായിരുന്നു. പിന്നീടും രാജസ്ഥാനൊപ്പം വോണ്‍ പ്രവര്‍ത്തിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല. കഴിഞ്ഞിടെയാണ് എല്ലാവരെയും ഞെട്ടിച്ച് ഷെയ്ന്‍ വോണ്‍ മരണത്തിന് കീഴടങ്ങിയത്. ലോക ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നറായിരുന്നു വോണ്‍.

Story first published: Friday, June 10, 2022, 20:41 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+