Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകോത്തര ബൗളര്‍ ഈ ഇന്ത്യന്‍ താരമാണ്.... ഇതിഹാസ ഓസീസ് താരം പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. പതിവില്‍ നിന്ന് വിപരീതിമായി ബൗളിംഗ് നിരയും മികച്ച പ്രകടനമാണ് നടത്തുന്നത്. അതിനിടെ ഇന്ത്യന്‍ നിരയില്‍ മികച്ച ബൗളര്‍ ആരാണെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് വ്യക്തമാക്കിയിരിക്കുകയാണ്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയെന്നും ലോകകപ്പിലെ ഏറ്റവും മികച്ച പേസര്‍ ബുംറയാണെന്നും മഗ്രാത്ത് പറഞ്ഞു.

1

ബുംറയുടെ സ്ഥിരതയാര്‍ന്ന പ്രകടനം അമ്പരിപ്പിക്കുന്നതാണ്. ലോകകപ്പില്‍ അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം ഗംഭീര പ്രകടനമാണ് നടത്തിയത്. പോരാത്തതിന് ഓസ്‌ട്രേലിയയെ സ്വന്തം നാട്ടില്‍ തകര്‍ത്തെറിയുകയും ചെയ്തു. ബുംറയുടെ മികവ് എന്നെ അമ്പരിപ്പിക്കുന്നു. ആ ബൗളറെ വല്ലാതെ ഇഷ്ടമാണെന്നും മഗ്രാത്ത് പറഞ്ഞു. അതേസമയം ബുംറയുടെ ബൗളിംഗ് രീതികള്‍ മികച്ചതാണെന്നും മഗ്രാത്ത് പറയുന്നു.

ഷോര്‍ട്ട് റണ്ണപ്പാണ് ബുംറയുടെ പ്രത്യേകത. അത് താരത്തിന്റെ വേഗം തിരിച്ചറിയുന്നതില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. മറ്റൊന്ന് ബൗളിംഗ് ആക്ഷനാണ്. അത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്ക്ക് സാധിക്കില്ല. ഇതാണ് ബുംറയുടെ പന്തുകളെ വ്യത്യസ്തമാക്കുന്നത്. കുറഞ്ഞ റണ്ണപ്പില്‍ ഓടി വരുന്ന ഒരു ബൗളര്‍ക്ക് ഇത്രയും വേഗം ഉണ്ടെന്ന് മനസ്സിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കില്ലെന്നും മഗ്രാത്ത് പറയുന്നു.

അതേസമയം നിലവില്‍ ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ബൗളറാണ് ബുംറ. ഓസീസ് താരങ്ങള്‍ നേരത്തെയും ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തിയിട്ടുണ്ട്. നേരത്തെ ഹര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരമായി മാറുമെന്ന് സ്റ്റീവ് വോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് പാണ്ഡ്യ കാഴ്ച്ചവെക്കുകയും ചെയ്തു. ലോകകപ്പില്‍ ബുംറ ഇതുവരെ 5 വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തുന്നത്.

Story first published: Friday, June 21, 2019, 22:33 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+