Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ കോലിയെ പൊട്ടിച്ചു!! ഫിറ്റ്‌നസ് ടെസ്റ്റില്‍ കൂടുതല്‍ സ്‌കോര്‍, ഞെട്ടിച്ചവര്‍ നാലു പേര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്നതിനായി ബിസിസിഐ നടത്തി വരുന്ന 'പരീക്ഷയാണ്' യോ- യോ ടെസ്റ്റ്. ദേശീയ ടീമിനായി കളിക്കേണ്ട താരങ്ങള്‍ നിര്‍ബന്ധമായു യോ-യോ ടെസ്റ്റില്‍ വിജയിക്കേണ്ടതും പ്രധാനമാണ്. വിരാട് കോലി ക്യാപ്റ്റനായിരിക്കെയാണ് ഈ ടെസ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞെങ്കിലും യോ- യോ ടെസ്റ്റ് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

കോലിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്‌ന്‌സ് ഫ്രീക്കെന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഫിറ്റ്‌നസില്‍ അദ്ദേഹം പുലര്‍ത്തിവരുന്ന മികവ് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ലോക ക്രിക്കറ്റിലെ പലരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മാതൃകയാക്കുന്നതും കോലിയെ തന്നെ. പക്ഷെ യോ-യോ ടെസ്റ്റിലും അദ്ദേഹമാണ് കിങെന്നു ഉറപ്പിക്കാന്‍ വരട്ടെ.

ഫിറ്റ്‌നസ് ടെസ്റ്റില്‍ കോലിക്കു ലഭിച്ചിട്ടുള്ള ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 19 ആണ്, എന്നാല്‍ ഇതിനേക്കാള്‍ മികച്ച സ്‌കോറുമായി യോ- യോ ടെസ്റ്റില്‍ കോലിയെ മലര്‍ത്തിയടിച്ച ചുണക്കുട്ടികള്‍ വേറെയുണ്ട്. ഇതു ആരൊക്കെയെന്നു നോക്കാം.

MANISH PANDEY

മനീഷ് പാണ്ഡെ (19.2)

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത മധ്യനിര ബാറ്ററും മികച്ച ഫീല്‍ഡറുമായ മനീഷ് പാണ്ഡെയാണ് ഈ ലിസ്റ്റിലെ ഒരരാള്‍. 19.2 ആണ് അദ്ദേഹത്തിനു യോ- യോ ടെസ്റ്റില്‍ ലഭിച്ചിട്ടുളള ഏറ്റവുമുയര്‍ന്ന സ്‌കോര്‍. ഇതു കോലിയേക്കാള്‍ 0.2 ശതമാനം കൂടുതലുമാണ്.

അണ്ടര്‍ 19 തലം മുതല്‍ അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുള്ള താരമാണ് പാണ്ഡെ. പക്ഷെ കോലിയെ പോലെ വലിയൊരു താരപവദവി കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

മായങ്ക് ഡഗര്‍ (19.3)

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒട്ടും സുപരിചിതനല്ലാത്ത മായങ്ക് ഡഗറാണ് ലിസ്റ്റിലെ മറ്റൊരു താരം. ഡല്‍ഹിയില്‍ നിന്നുള്ള ക്രിക്കറ്ററായ അദ്ദേഹം ഐപിഎല്ലിനും കളിച്ചിട്ടുണ്ട്.

യോ-യോ ടെസ്റ്റ് കഴിഞ്ഞു, സ്‌കോര്‍ 19.3 എന്ന ക്യാപ്ഷനോടു കൂടി നേരത്തേ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചതോടൊണ് ഡഗര്‍ ശ്രദ്ധിക്കപ്പെടുന്നത്.

അഹമ്മദ് ബണ്‍ഡെ (19.4)

വിരാട് കോലിയെ യോ-യോ ടെസ്റ്റില്‍ കടത്തി വെട്ടിയ മൂന്നാമത്തെ താരം മറ്റൊരു അപ്രസക്തനായ ക്രിക്കറ്ററാണ്. ജമ്മു കാശ്മീരില്‍ നിന്നുള്ള അഹമ്മദ് ബണ്ഡെയാണ് യോ-യോ ടെസ്റ്റില്‍ ഞെട്ടിച്ച മറ്റൊരാള്‍. അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള സ്‌കോര്‍ 19.4 ആയിരുന്നു.

2018ലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കവെ നടത്തിയ യോ- യോ ടെസ്റ്റിലാണ് അഹമ്മദ് ഈ സ്‌കോറുമായി എലൈറ്റ് ക്ലബ്ബിലെത്തിയത്. ഫിറ്റ്‌നസ് പരിശോധനയില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ലഭിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അഞ്ചു വര്‍ഷം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയതു. ഒടുവില്‍ 2023ലായിരുന്നു അതു തിരുത്തപ്പെടുന്നത്.

MAYANK AGARWAL

മായങ്ക് അഗര്‍വാള്‍ (21.1)

യോ- യോ ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയിലെ കിങെന്ന വിശേഷണം മുന്‍ ടെസ്റ്റ്, ഏകദിന ബാറ്ററായ മായങ്ക് അഗര്‍വാളിനു സ്വന്തമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ വിരാട് കോലിയുടെ സഹതാരം കൂടിയായികുന്നു അദ്ദേഹം. 21.1 എന്ന സ്‌കോര്‍ യോ-യോ ടെസ്റ്റില്‍ നേടിയാണ് മായങ്ക് ചരിത്രം കുറിച്ചത്.

2023 സപ്തംബറിലെ യോ- യോ ടെസ്റ്റിലായിരുന്നു അദ്ദേഹം ഈ അവിശ്വസനീയ സ്‌കോര്‍ കണ്ടെത്തയിത്. അഹമ്മദ് ബണ്ഡെയുടെ പേരിലായിരുന്ന 19.4 എന്ന ഓള്‍ടൈം റെക്കോര്‍ഡ് മായങ്ക് പഴങ്കഥയാക്കുകയായിരുന്നു. ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ സജീവമാണ് മായങ്ക്.

Story first published: Thursday, September 4, 2025, 14:17 [IST]
Other articles published on Sep 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+