Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയില്‍ ഓപ്പണര്‍മാര്‍ ആരൊക്കെ? ഒന്ന് രോഹിത് തന്നെ- ചൂണ്ടിക്കാട്ടി ഓജ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നതോടെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍- പൃഥ്വി ഷാ സഖ്യവും രണ്ടാം ടെസ്റ്റില്‍ മായങ്ക്- ശുഭ്മാന്‍ ഗില്‍ സഖ്യവുമായിരുന്നു ഓപ്പണ്‍ ചെയ്തത്. മൂന്നാം ടെസ്റ്റില്‍ പുതിയൊരു ഓപ്പണിങ് കോമ്പിനേഷനെയായിരിക്കും ഇന്ത്യ പരീക്ഷിക്കുക.

1

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരൊക്കെയാവണമെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. രോഹിത്തും മായങ്കും ചേര്‍ന്ന് സിഡ്‌നിയില്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ഓജയുടെ നിര്‍ദേശം. രോഹിത് ടീമിലെത്തുന്നതോടെ ഗില്ലിനെ ഒഴിവാക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഒരു ടീം പിന്തുടരുന്ന നടപടിക്രമമാണ് തന്നെ സംബന്ധിച്ചു പ്രധാനമെന്നു ഓജ അഭിപ്രായപ്പെട്ടു. ഒരു ടീം വിജയിക്കുകയും ദീര്‍ഘകാലത്തേക്കു ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യണമെങ്കില്‍ അവര്‍ ഒരു നടപടിക്രമം പിന്തുടരേണ്ടതുണ്ട്. രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജ് ഇന്ത്യക്കു വേണ്ടു നന്നായി പെര്‍ഫോം ചെയ്തു. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ തിരിച്ചെത്തിയാല്‍ സിറാജുള്ളതുകൊണ്ട് രണ്ടു പേരില്‍ ഒരാള്‍ക്കു വിശ്രമം നല്‍കില്ല. രണ്ടു പേരും നേരെ ടീമിലേക്കു കയറും. കാരണം അതാണ് നടപടിക്രമമെന്നു ഓജ ചൂണ്ടിക്കാട്ടി.

2

ശുഭ്മാന്‍ ഗില്‍ മെല്‍ബണ്‍ ടെസ്റ്റില്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തതെന്നു എനിക്കറിയാം. തന്റെ കഴിവ് ബാറ്റിങില്‍ പ്രദര്‍ശിപ്പിക്കാന്‍ താരത്തിനു കഴിഞ്ഞു. അവന്‍ നമ്മുടെ ഭാവിവാഗ്ദാനം ആണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഞാന്‍ നടപടിക്രമങ്ങളില്‍ വിശ്വസിക്കുന്നു. മായങ്ക് അഗര്‍വാള്‍ നേരത്തേ മുതല്‍ ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന താരമാണ്. അദ്ദേഹം ടീമിന്റെ സ്ഥിരം ഓപ്പണറുമാണ്. അതുകൊണ്ടു തന്നെ രോഹിത് മായങ്കിനൊപ്പം സിഡ്‌നി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യണമെന്നും ഓജ നിര്‍ദേശിക്കുന്നു.

ഹനുമാ വിഹാരിയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റേണ്ടതില്ല. നേരത്തേ മുതല്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന അതേ പൊസിഷനില്‍ തന്നെ അദ്ദേഹം കളിക്കട്ടെ. ഒരു താരത്തെ സംബന്ധിച്ച് വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയെന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഒരു താരത്തിനു കൃത്യമായ ബാറ്റിങ് പൊസിഷന്‍ ടീം നല്‍കണം. മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക് അതു നന്നായി ചെയ്യാന്‍ കഴിയണമെന്നില്ല. അതിനാല്‍ വിഹാരി മധ്യനിരയില്‍ തന്നെ കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 5, 2021, 14:39 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+