Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: മായങ്ക് തന്നെ... ഹിറ്റ്മാന്റെ പകരക്കാരനെ കണ്ടെത്തി, ഇനി പുതിയ ഓപ്പണിങ് സഖ്യം

mayank

മുംബൈ: പരിക്കിനെ തുടര്‍ന്നു ന്യൂസിലാന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയില്‍ നിന്നു പിന്‍മാറിയ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയുടെ പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചു. ടെസ്റ്റില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ മായങ്ക് അഗര്‍വാളിനെയാണ് ഏകദിനത്തില്‍ പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ലോകേഷ് രാഹുലും മായങ്കും ചേര്‍ന്നായിരിക്കും കിവികള്‍ക്കെതിരേ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

ന്യൂസിലാന്‍ഡിനെതിരേയുള്ള അഞ്ചാമാത്തെയും അവസാനത്തെയും മല്‍സരത്തില്‍ ബാറ്റിങിനിടെയാണ് രോഹിത്തിന്റെ കാല്‍പ്പേശിക്കു വേദനയനുഭവപ്പെട്ടത്. തുടര്‍ന്ന് വ്യക്തിഗത സ്‌കോര്‍ 60ല്‍ നില്‍ക്കെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ന്യൂസിലാന്‍ഡ് ഇന്നിഭങ്‌സില്‍ ഫീല്‍ഡിങിലും രോഹിത് ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് ലോകേഷ് രാഹുലായിരുന്നു ടീമിനെ നയിച്ചത്. ഏകദിന പരമ്പര മാത്രമല്ല അതിനു ശേഷമുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും രോഹിത്തിനു കളിക്കാനാവില്ല.

rohit

മിന്നുന്ന ഫോമിലുള്ള രോഹിത്തിന്റെ അഭാവം ഏകദിന പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറിയേക്കും. മറ്റൊരു പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കു കാരണം നേരത്തേ തന്നെ ഏകദിന പരമ്പരയില്‍ നിന്നു പിന്‍മാറിയിരുന്നു. ബുധനാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരി ചരിത്രം കുറിച്ച ടീം ഇന്ത്യ ഏകദിനത്തിലും വിജയമാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story first published: Tuesday, February 4, 2020, 10:54 [IST]
Other articles published on Feb 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+