Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടെസ്റ്റിലെ ബാറ്റിങ് ശരാശരി 55, എന്നിട്ടും ഇന്ത്യന്‍ ടീമില്‍ ഇല്ല- മായങ്ക് എവിടെ?

ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒഴിവാക്കിയെതിരേ വിമര്‍ശനം ശക്തമാവുന്നു. സഞ്ജയ് മഞ്ജരേക്കറിനു പിന്നാലെ ഇന്ത്യയുടെ മന്‍ സ്പിന്നറും കമന്റേറ്ററുമായ മുരളി കാര്‍ത്തികും മായങ്കിനെ തഴഞ്ഞത് ശരിയായില്ലെന്നു അഭിപ്രായപ്പെട്ടു. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോടു തനിക്കു യോജിക്കാനാവില്ലെന്നു കാര്‍ത്തിക് വ്യക്തമാക്കി.

ആദ്യ രണ്ടു ടെസ്റ്റുകളിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സിഡ്‌നിയില്‍ മായങ്കിനെ ഇന്ത്യ മാറ്റിനിര്‍ത്തിയത്. പരിക്കു ഭേദമായ രോഹിത് ശര്‍മയുടെ മടങ്ങിവരവും ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയതും മായങ്കിനു പുറത്തേക്കു വഴി കാണിച്ചു.

മായങ്കിനോടു ചെയ്തത് ശരിയായില്ല

മായങ്കിനോടു ചെയ്തത് ശരിയായില്ല

ശുഭ്മാന്‍ ഗില്ലിനെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറയുന്നതായി എനിക്കറിയാം. അദ്ദേഹം പ്രതിഭാശാലി തന്നെയാണ്. പക്ഷെ ടെസ്റ്റില്‍ 55 ബാറ്റിങ് ശരാശരിയുള്ള മായങ്കിനെ ചില ടെസ്റ്റുകളിലെ പരാജയത്തിന്റെ പേരില്‍ പുറത്താക്കാന്‍ പാടില്ലായിരുന്നുവെന്നു കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
അതേസമയം, താരങ്ങളെ ഒഴിവാക്കുന്ന ഇന്ത്യയുടെ രീതി ശരിയല്ലെന്നും മായങ്ക് സിഡ്‌നിയില്‍ കളിക്കണമായിരുന്നുവെന്നുമായിരുന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്. മായങ്കിനെ കളിപ്പിക്കേണ്ടിയിരുന്നു. രോഹിത്തിനെയും മായങ്കിനെയും ഓപ്പണറാക്കി ഹനുമാ വിഹാരിക്കം ഗില്ലിനെ ഇന്ത്യക്കു മധ്യനിരയില്‍ കളിപ്പിക്കണമായിരുന്നുവെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓസീസിനെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റുകിലെ മോശം പ്രകടനത്തെ തുടര്‍ന്നു മായങ്കിന്റെ ശരാശരി 55ല്‍ നിന്നും 47ലേക്കു വീണിരുന്നു.

മായങ്കിന്റെ പ്രകടനം

മായങ്കിന്റെ പ്രകടനം

ഓസ്‌ട്രേലിയക്കെതിരേ ആദ്യ രണ്ടു ടെസ്റ്റുകളിലും മായങ്ക് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷായും രണ്ടാം ടെസ്റ്റില്‍ ഗില്ലുമായിരുന്നു താരത്തിന്റെ ഓപ്പണിങ് പങ്കാളികള്‍. ഓസീസിനെതിരേ നാലു ഇന്നിങ്‌സുകളില്‍ നിന്നും 17, 9, 0, 5 എന്നിങ്ങനെയായിരുന്നു മായങ്കിന്റെ സ്‌കോറുകള്‍.
അടുത്തിടെ ടെസ്റ്റില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായി മായങ്ക് മാറിയിരുന്നു. വെറും 19 ഇന്നിങ്‌സുകളിലായിരുന്നു താരത്തിന്റെ നേട്ടം.

പര്യടനത്തില്‍ നിരാശപ്പെടുത്തി

പര്യടനത്തില്‍ നിരാശപ്പെടുത്തി

യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മിന്നുന്ന ബാറ്റിങ് മായങ്ക് കാഴ്ചവച്ചിരുന്നു. പക്ഷെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ഇംപക്ടും ഇതുവരെയുണ്ടാക്കാന്‍ താരത്തിനായിട്ടില്ല. നിശ്ചിത ഓവര്‍ പരമ്പരകളില്‍ മാത്രമല്ല ഇപ്പോള്‍ ടെസ്റ്റിലും മായങ്ക് ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.
2018-19ല്‍ ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു മായങ്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്നു മൂന്നു ഇന്നിങ്‌സുകളില്‍ രണ്ടിലും ഫിഫ്റ്റി നേടിയതോടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. ബോക്‌സിങ് ടെസ്റ്റിലായിരുന്നു മായങ്ക് അരങ്ങേറിയത്. ഇന്ത്യ ജയിച്ച ടെസ്റ്റില്‍ 76, 42 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. അന്നു സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ 77 റണ്‍സും മായങ്ക് നേടിയിരുന്നു,.

Story first published: Thursday, January 7, 2021, 16:10 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+