Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നാണക്കേടിലും മായങ്കിനു റെക്കോര്‍ഡ് മധുരം! ഗവാസ്‌കറെ പിന്തള്ളി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെകിരായ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും മായങ്കിന്റെ നേട്ടം ആശ്വസിക്കാന്‍ വക നല്‍കുന്നു. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് മായങ്ക് തന്റെ പേരില്‍ കുറിച്ചത്. റണ്‍വേട്ടയില്‍ നാലക്ക സംഖ്യയിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നത് 19 ഇന്നിങ്‌സുകള്‍ മാത്രമാണ്. മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിനെ പിന്തള്ളിയാണ് മായങ്ക് മൂന്നാമനായത്. ഗവാസ്‌കര്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത് 21 ഇന്നിങ്‌സുകളിലായിരുന്നു.

1

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ നാലാമത്തെ ബോളില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ബൗണ്ടറി നേടിയതോടെയാണ് മായങ്ക് 1000 റണ്‍സ് ക്ലബ്ബിലെത്തിയത്. അതേസമയം, 14 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സെടുത്ത മുന്‍ താരം വിനോദ് കാംബ്ലിയുടെ പേരിലാണ് റെക്കോര്‍ഡ്. 18 ഇന്നിങ്‌സുകളില്‍ ഈ നേട്ടം കൈവരിച്ച ചേതേശ്വര്‍ പുജാര രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. രണ്ടാംദിനം വരെ ഇന്ത്യക്കായിരുന്നു നേരിയ മുന്‍തൂക്കമെങ്കില്‍ മൂന്നാംദിനം കളി ആകെ മാറിയിരിക്കുകയാണ്. ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റിന് 26 റണ്‍സെന്ന ദയനീയ അവസ്ഥയിലാണ്. നാലു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇന്ത്യക്കു ഇപ്പോള്‍ 79 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേയുള്ളൂ.

നേരത്തേ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 244 റണ്‍സെടുത്ത് പുറത്തായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (74) ഫിഫ്റ്റിയും ചേതേശ്വര്‍ പുജാര (43), അജിങ്ക്യ രഹാനെ (42) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഓസീസ് തകര്‍ന്നു. 191 റണ്‍സില്‍ ഓസീസിന്റെ മറുപടി അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ടിം പെയ്ന്‍ (73*), മാര്‍നസ് ലബ്യുഷെയ്ന്‍ (47) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ പൊരുതി നോക്കിയത്.ശേഷിച്ചവര്‍ക്കൊന്നും 20 റണ്‍സ് പോലും തികയ്ക്കാനായില്ല. നാലു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞൊതുക്കിയത്. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Saturday, December 19, 2020, 10:56 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+