For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മാക്‌സ്വെല്ലിനെ പഞ്ചാബിനു വേണ്ട, ഗെയ്ല്‍ തുടരും- ഫുള്‍ ലിസ്റ്ററിയാം

ഒമ്പത് കളിക്കാരെ പഞ്ചാബ് ഒഴിവാക്കി

കഴിഞ്ഞ സീസണിലെ വന്‍ ഫ്‌ളോപ്പായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് കൈവിട്ടു. പുതിയ സീസണില്‍ മാക്‌സിയെ പഞ്ചാബ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ പഞ്ചാബില്‍ തന്നെ തുടര്‍ന്നും കളിക്കും. അടുത്ത സീസണിലും കെഎല്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിലനിര്‍ത്താനും പഞ്ചാബ് തീരുമാനിച്ചിട്ടുണ്ട്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്. സീസണിലെ ആദ്യ പകുതിയിലെ മോശം പ്രകടനമാണ് അവര്‍ക്കു വിനയായത്.

IPL 2021: Full list of players retained by Kings XI Punjab | Oneindia Malayalam
1

മാക്‌സ്വെല്ലിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലും ഒഴിവാക്കപ്പെട്ട കളിക്കാരുടെ കൂട്ടത്തിലുണ്ട്. ഒമ്പതു പേരെ ഒഴിവാക്കിയ പഞ്ചാബ് 16 താരങ്ങളെ നിലനിര്‍ത്തുകയും ചെയ്തു. മറുനാടന്‍ മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെയും പഞ്ചാബ് വേണ്ടെന്നു വച്ചു. വരാനിരിക്കുന്ന ലേലത്തില്‍ ചെലവഴിക്കാന്‍ ഇനി 53.2 കോടി പഞ്ചാബിന്റെ പഴ്‌സില്‍ അവശേഷിക്കുന്നുണ്ട്.

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ തന്നെ അടുത്ത സീസണിലെ പഞ്ചാബിന്റെ മുഖ്യ കോച്ചായി തുടരും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഐപിഎല്ലില്‍ പഞ്ചാബ് ഒരു കോച്ചിനെ നിലനിര്‍ത്തിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പ്രഭ്‌സിമ്രന്‍ സിങ്, ഹര്‍പ്രീത് ബ്രാര്‍, ഇഷാന്‍ പൊറെല്‍, ദര്‍ശന്‍ നല്‍ക്കാണ്ഡെ എന്നിവര്‍ക്കു ഒരവസരം കൂടി നല്‍കാന്‍ പഞ്ചാബ് തീരുമാനിച്ചു. ടീമിന്റെ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തുകയായിരുന്നു പ്ലാനെന്നും കഴിഞ്ഞ സീസണില്‍ കളിച്ചവരെയെല്ലാം നിലനിര്‍ത്തിയതായും കോച്ച് കുംബ്ലെ വ്യക്തമാക്കി. ഇപ്പോള്‍ ഒപ്പമുള്ളവരും ഇനി ലേലത്തില്‍ വരാനിരിക്കുന്നവരും കൂടി ചേര്‍ന്നാല്‍ പുതിയ സീസണില്‍ മികച്ച പ്രകടനം നടത്താനാവുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിലനിര്‍ത്തിയ കളിക്കാര്‍
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ്, ഇഷാന്‍ പൊറെല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, എം അശ്വിന്‍, ഹര്‍പ്രീത് ബ്രാര്‍, ദര്‍ശന്‍ നല്‍കാണ്ഡെ, ക്രിസ് ജോര്‍ഡന്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, പ്രഭ്‌സിമ്രന്‍ സിങ്.

ഒഴിവാക്കപ്പെട്ടവര്‍- ഗ്ലെന്‍ മാക്‌സ്വെല്‍, ഷെല്‍ഡണ്‍ കോട്രെല്‍, കെ ഗൗതം, മുജീബുര്‍ റഹ്മാന്‍, ജിമ്മി നീഷാം, ഹാര്‍ഡസ് വില്‍ജ്യോന്‍, കരുണ്‍ നായര്‍, എം സുജിത്ത്, തജീന്ദര്‍ സിങ് ഡില്ലണ്‍.

Story first published: Wednesday, January 20, 2021, 20:03 [IST]
Other articles published on Jan 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+