Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബിബിഎല്‍ ഹീറോസിനായി ലേലത്തില്‍ പിടിവലി ഉറപ്പ്, കൂട്ടത്തില്‍ ഫിഞ്ചും മാക്‌സ്വെല്ലും!

ഐപിഎല്ലിനു സമാനമായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ലീഗിന്റെ 10ാം സീസണ്‍ പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ ടി20 ലീഗ് കൂടിയാണ് ബിബിഎല്‍. അതുകൊണ്ടു തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഏറെ പ്രാധാന്യം നല്‍കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്. അടുത്ത സീസണിനു മുന്നോടിയായി ബിസിസിഐ മെഗാ താരലേലം നടത്തിയേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ പല ഫ്രാഞ്ചൈസികളിലും വന്‍ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പാണ്.

ബിബിഎല്ലിലെ ചില മിന്നും താരങ്ങള്‍ക്കു അടുത്ത ഐപിഎല്ലില്‍ വന്‍ ഡിമാന്റുണ്ടാവാന്‍ സാധ്യതയുണ്ട്. ആരൊക്കെയാണ് ഈ കളിക്കാരെന്നു നമുക്കു പരിശോധിക്കാം.

ഗ്ലെന്‍ മാക്‌സ്വെല്‍ (മെല്‍ബണ്‍ സ്റ്റാര്‍സ്)

ഗ്ലെന്‍ മാക്‌സ്വെല്‍ (മെല്‍ബണ്‍ സ്റ്റാര്‍സ്)

കഴിഞ്ഞ ഐപിഎല്ലിലെ വന്‍ ഫ്‌ളോപ്പുകളിലൊന്നായ ഓസ്‌ല്രേിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ബിബിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം കളിച്ചത്. ഗ്രൗണ്ടിന്റെ ഏതു വശത്തേക്കും അസാധാരണ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. മാക്‌സ്വെല്ലിന്റെ സ്വിച്ച് ഹിറ്റ് ഷോട്ടുകള്‍ ഏതു ബൗളറുടെയും പേടിസ്വപ്‌നമാണ്.
ഇന്ത്യക്കെതിരേ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ മിന്നുന്ന പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ പുതിയ സീസണിലും മാക്‌സ്വെല്ലിനായി ഫ്രാഞ്ചൈസികള്‍ രംഗത്തുണ്ടാവുമെന്നുറപ്പാണ്.

ആരോണ്‍ ഫിഞ്ച് (മെല്‍ബണ്‍ റെനെഗേഡ്‌സ്)

ആരോണ്‍ ഫിഞ്ച് (മെല്‍ബണ്‍ റെനെഗേഡ്‌സ്)

മാക്‌സ്വെല്ലിനെപ്പോലെ തന്നെ ഐപിഎഎല്ലിനെ മറ്റൊരു ദുരന്തനായകനായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഐപിഎല്ലില്‍ കളിച്ച ഫിഞ്ചിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു.
ഇന്ത്യക്കെതിരേ സമാപിച്ച നിശ്ചിത ഓവര്‍ പരമ്പരകളില്‍ ഫിഞ്ച് ഫോം വീണ്ടെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 83 എന്ന മികച്ച ശരാശരിയില്‍ 249 റണ്‍സ് അദ്ദേഹം നേടിയിരുന്നു. പരമ്പരയിലെ ടോപ്‌സ്‌കോററും ഫിഞ്ച് തന്നെയായിരുന്നു.

മാത്യു വെയ്ഡ് (ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍)

മാത്യു വെയ്ഡ് (ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍)

ഇന്ത്യക്കെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മാത്യു വെയ്ഡ്. ആരോണ്‍ ഫിഞ്ചിന്റെ അഭാവത്തില്‍ രണ്ടാം ടി20യില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.
രണ്ടും മൂന്നും ടി20കളില്‍ ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് ഫിഫ്റ്റികള്‍ നേടിയ വെയ്ഡിനെ അടുത്ത ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിടുമെന്നുറപ്പാണ്. ടി20 പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

മോയ്‌സസ് ഹെന്റിക്വസ് (സിഡ്‌നി സിക്‌സേഴ്‌സ്)

മോയ്‌സസ് ഹെന്റിക്വസ് (സിഡ്‌നി സിക്‌സേഴ്‌സ്)

ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തം പേസര്‍ ടി നടരാജന്‍ ആയിരുന്നെങ്കില്‍ ഓസ്‌ട്രേലിയയുടെ മിന്നും താരം ഓള്‍റൗണ്ടര്‍ മോയ്‌സസ് ഹെന്റിക്വസായിരുന്നു. ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ താരം മികച്ച പ്രകടനമായിരുന്നു ടി20 പരമ്പരയ്ക്കു മുമ്പുള്ള ഏകദിന പരമ്പരയിലും പുറത്തെടുത്തത്. മികച്ച ബാറ്റ്‌സ്മാനും ബൗളറുമായതിനാല്‍ തന്നെ ഐപിഎല്‍ ഫ്രാഞ്ചൈലികള്‍ ഹെന്റിക്വസിനു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യതയേറെയാണ്.

മാര്‍നസ് ലബ്യുഷെയ്ന്‍ (ബ്രിസ്ബണ്‍ ഹീറ്റ്‌സ്)

മാര്‍നസ് ലബ്യുഷെയ്ന്‍ (ബ്രിസ്ബണ്‍ ഹീറ്റ്‌സ്)

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബ്യുഷെയ്‌നും ഐപിഎല്‍ ലേലത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഷേഷിയുള്ള ബാറ്റ്‌സ്മാനാണ്. ബിബിഎല്ലില്‍ ബ്രിസ്ബണ്‍ സ്റ്റാര്‍സിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.
ഓപ്പണര്‍ മുതല്‍ ബാറ്റിങില്‍ ആറാം നമ്പറില്‍ വരെ കളിക്കാനുള്ള ശേഷി ലബ്യുഷെയ്‌നുണ്ട്. ഇതു തന്നെയാവും ഐപിഎല്ലില്‍ ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

Story first published: Saturday, December 12, 2020, 13:22 [IST]
Other articles published on Dec 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+