Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാപ്പി ബെര്‍ത്ത്‌ഡേ സച്ചിന്‍, ക്രിക്കറ്റ് ദൈവം ഭൂമിയിലെത്തിയിട്ട് 45 വര്‍ഷം... ആശംസാപ്രവാഹം

മുംബൈ: റെക്കോര്‍ഡുകള്‍ തിരുത്തപ്പെടാനുള്ളതാണെങ്കില്‍ അതിനായി പിറവിയെടുത്തിട്ടുള്ള ക്രിക്കറ്റിലെ യുഗപുരുഷന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിറന്നാള്‍ നിറവില്‍. 45ാം പിറന്നാള്‍ ആഷോഷിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ആശംസാപ്രവാഹമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു മാത്രമല്ല ലോക ക്രിക്കറ്റിനു തന്നെ മറക്കാന്‍ കഴിയാത്ത ദിവസമാണിത്. ക്രിക്കറ്റില്‍ ഇതുവരെ കുറിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ഇതിഹാസമാണ് ലോകം മാസ്റ്റര്‍ ബ്ലാസ്റ്ററെന്ന് വിശേഷിപ്പിച്ച സച്ചിന്‍.

1

ക്രിക്കറ്റിനെ മതമായി അംഗീകരിച്ചാല്‍ ദൈവം സച്ചിന്‍ തന്നെയായിരിക്കുമെന്ന് ക്രിക്കറ്റ് പ്രേമികള്‍ സംശയമില്ലാതെ പറയുന്ന കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡിന് അവകാശിയായ സച്ചിന്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച ഒരേയൊരു താരം കൂടിയാണ്. 24 വര്‍ഷം ക്രിക്കറ്റ് പ്രേമികളെ താന്റെ ബാറ്റിങ് പാടവം കൊണ്ട് അത്ഭുതപ്പെടുത്തുകയും ആഹ്ലാദത്തില്‍ ആറാടിക്കുകയും ചെയ്ത സച്ചിനെപ്പോലൊരു താരം ഇനിയുണ്ടാവില്ലെന്നുറപ്പാണ്.

2

200 ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യന്‍ ജഴ്‌സി ധരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426ഉം റണ്‍സ് സച്ചിന്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഈ റെക്കോര്‍ഡ് ഇപ്പോഴും ആര്‍ക്കും മറികടക്കാന്‍ സാധിച്ചിട്ടില്ല. സെഞ്ച്വറികളില്‍ സെഞ്ച്വറിയെന്ന സച്ചിന്റെ ലോകറെക്കോര്‍ഡ് ഇനിയാര്‍ക്കെങ്കിലും തിരുത്താന്‍ കഴിയുമോയെന്ന കാര്യം പോലും സംശയത്തിലാണ്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന കാലത്ത് ആദ്യമായി ഈ നേട്ടം കൈവരിച്ചതും സച്ചിനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം. ടെസ്റ്റില്‍ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ റാങ്കില്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് പിറകില്‍ രണ്ടാമത് സച്ചിനാണ്. ഏകദിനത്തിലും സച്ചിന്‍ രണ്ടാമതുണ്ട്. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് തലപ്പത്ത്.

Story first published: Tuesday, April 24, 2018, 12:46 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+